- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടോട്ടി ആർ.ടി ഓഫീസിൽ നിന്നുള്ള ആദ്യ നമ്പർ ലേലത്തിൽ പോയത് 901000 രൂപയ്ക്ക്; കെഎൽ 84 0001 എന്ന നമ്പർ സ്വന്തമാക്കിയത് ഘാനയിലെ ബിസിനസുകാരൻ മുഹമ്മദ് റഫീഖ്
മലപ്പുറം: സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ ഏറ്റവും ഒടുവിൽ ഉദ്ഘാടനം ചെയ്ത കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നു ആദ്യ നമ്പർ ലേലത്തിൽ പോയത് ഒമ്പതു ലക്ഷത്തി ആയിരം രൂപക്ക്. ഘാനയിൽ ബിസിനസുകാരനായ കൊണ്ടോട്ടി കാളോത്ത് സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖാണ് ആദ്യ നമ്പർ സ്വന്തമാക്കിയത്.
ഒരു കോടിക്ക് മുകളിൽ വിലവരുന്ന ആഡംബര കാർ മെഴ്സിഡസ് ബെൻസ് കൂപെ വാഹനത്തിനുവേണ്ടയാണ് കെ.എൽ-84-0001 എന്ന ആദ്യ ഫാൻസി നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയത്. രണ്ടു പേരാണ് ഈ നമ്പറിനുവേണ്ടി ഓൺലൈൻ ലേലത്തിൽ പങ്കെടുത്തിരുന്നത്. ഒരു ലക്ഷത്തിൽ തുടങ്ങിയ ലേലം ഒമ്പതു ലക്ഷത്തിലാണ് അവസാനിച്ചത്. മെഴ്സിഡസ് ബെൻസിന്റെ പുതിയ മോഡൽ കാറായ എഎംജി ജിഎൽഇ 53 കൂപെ കാറാണ് കെ.എൽ-84 0001 ആയി കൊണ്ടോട്ടിയിൽ രജിസ്റ്റർ ചെയ്യുക.
വാഹനത്തിന് 25 ലക്ഷം രൂപ റോഡ് ടാക്സും ഇതുവഴി സർക്കാരിനു ലഭിച്ചിട്ടുണ്ട്. റാഫ്മോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയാണ് റഫീഖ്. കഴിഞ്ഞ മാസം ഒമ്പതിനാണ് റഫീഖ് കാർ വാങ്ങിയത്. ഇപ്പോൾ വിദേശത്തുള്ള റഫീഖിന് വേണ്ടി മരുമകൻ ഷംസീർ സി.എം ആണ് കാർ വാങ്ങിയതും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതും. മെഴ്സിഡസ് ബെൻസിന്റെ പുതിയ മോഡൽ കാറായ എഎംജി ജിഎൽഇ 53 കൂപെ കേരളത്തിൽ ആദ്യമായി സ്വന്തമാക്കിയത് റഫീഖ് ആയിരുന്നു. കഴിഞ്ഞ മാസം 27നാണ് മുസ്ലിയാരങ്ങാടിയിൽ കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തനമാരംഭിച്ചത്.