- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ വ്യാഴാഴ്ച മുതൽ മാറ്റം
പാലക്കാട്: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ മാറ്റംവരുത്തിയതായി റെയിൽവേ അറിയിച്ചു.
സമയമാറ്റം ചുവടെ:
02617എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്പെഷൽ രാവിലെ 10.50ന് പുറപ്പെടും. (നിലവിലെ സമയം ഉച്ചക്ക് 1.15 )
02431 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സ്പെഷൽ, ആഴ്ചയിൽ മൂന്ന് ദിവസം, ചൊവ്വ, വ്യാഴം, വെള്ളി ഉച്ചക്ക് 2.30ന് പുറപ്പെടും.(നിലവിലെ സമയം വൈകീട്ട് 7.15)
06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്പെഷൽ പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല
06083തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സ്പെഷൽ വെള്ളി രാത്രി പത്തിന് പുറപ്പെടും.(നിലവിലെ സമയം 12.30)
02977എറണാകുളം ജംഗ്ഷൻ-അജ്മീർ പ്രതിവാര സ്പെഷൽ ഞായർ വൈകീട്ട് 6.50ന് പുറപ്പെടും. (നിലവിലെ സമയം 8.25)
09577 തിരുനെൽവേലി ജംഗ്ഷൻ -ജാംനഗർ സ്പെഷൽ ആഴ്ചയിൽ രണ്ട് ദിവസം തിങ്കൾ, ചൊവ്വ പുലർച്ചെ 05.15ന് പുറപ്പെടും. (നിലവിലെ സമയം രാവിലെ 07.40)
06097 കൊച്ചുവേളി-യോഗനാഗിരി ഋഷികേശ് പ്രതിവാര സ്പെഷൽ വെള്ളി പുലർച്ചെ 04.50ന് പുറപ്പെടും.(നിലവിലെ സമയം രാവിലെ 09.15).
06164 കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ് രഥ് സ്പെഷൽ വ്യാഴം, ഞായർ രാവിലെ 07.45ന് പുറപ്പെടും.(നിലവിലെ സമയം രാവിലെ 08.45)
02476 കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസ് സ്പെഷൽ ശനി ഉച്ചയ്ക്ക് 12.45ന് പുറപ്പെടും (നിലവിലെ സമയം വൈകീട്ട് 3.00)
02197 കോയമ്പത്തൂർ ജംഗ്ഷൻ-ജബൽപൂർ സ്പെഷൽ തിങ്കൾ വൈകീട്ട് 3.30ന് പുറപ്പെടും. (നിലവിലെ സമയം വൈകീട്ട് 5.10)
മറുനാടന് ഡെസ്ക്