- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെമുതൽ കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയം മാറും, ടൈംടേബിൾ ഇങ്ങനെ
പാലക്കാട്: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺകാല ടൈംടേബിൾ വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ അറിയിച്ചു. 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്പെഷൽ പുറപ്പെടുന്ന സമയത്തിൽ (രാവിലെ 9.15) മാറ്റമില്ലെങ്കിലും ഷൊർണ്ണൂരിലൂടെ മുക്കാൽ മണിക്കൂർ നേരത്തെ കടന്നുപോകും.
നേരത്തെ, വൈകുന്നേരം 4.25ന് ഷൊർണ്ണൂരിൽ എത്തിയിരുന്ന നേത്രാവതി, പുതിയ ടൈംടേബിൾ പ്രകാരം 3.45ന് എത്തും. അതിനനുസരിച്ച് തുടർന്നുള്ള സ്റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.
ആഴ്ചയിൽ മൂന്ന് ദിവസമുള്ള 02431 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സ്പെഷൽ, പുതിയ ടൈംടേബിൾ പ്രകാരം നാലേമുക്കാൽ മണിക്കൂർ നേരത്തെ സർവിസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്നും ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ ട്രെയിൻ ഷൊർണ്ണൂരിലൂടെ രാത്രി 8.55ന് കടന്നുപോകും. ഇതിനനുസരിച്ച് മറ്റു സ്റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.
02617എറണാകുളം ജങ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്പെഷലും രണ്ടേമുക്കാൽ മണിക്കൂർ നേരത്തെയാണ്. എറണാകുളത്തുനിന്നും ഉച്ചക്ക് 1.15ന് പുറപ്പെട്ടിരുന്ന ഈ ട്രെയിൻ വ്യാഴാഴ്ച മുതൽ രാവിലെ 10.50ന് സർവിസ് തുടങ്ങും.
മറുനാടന് ഡെസ്ക്