- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ തലയ്ക്കടിച്ച് നിലത്തിട്ടു: ഭാര്യാ പിതാവ് പട്ടികയ്ക്ക് തലയ്ക്കടിച്ചു: ഭാര്യാ മാതാവ് കരിങ്കല്ലു കൊണ്ട തലതകർത്തു: കോന്നി സന്തോഷ്കുമാർ വധക്കേസിൽ ശിക്ഷ വന്നപ്പോൾ ഭാര്യയും മാതാവും രക്ഷപ്പെട്ടു: ഭാര്യാപിതാവിന് ജീവപര്യന്തം
പത്തനംതിട്ട: പ്രമാദമായ കോന്നി സന്തോഷ് കുമാർ വധക്കേസിൽ രണ്ടാം പ്രതിയായ ഭാര്യാ പിതാവിന് ജീവപര്യന്തം. ഒന്ന്, മൂന്ന് പ്രതികളായ ഭാര്യയെയും ഭാര്യാ മാതാവിനെയും കോടതി വെറുതേ വിട്ടു. കോന്നി ഐരവൺ സന്തോഷ് നിലയത്തിൽ പി.എസ്. സന്തോഷ്‌കുമാറിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യാ പിതാവ് മാളാപ്പാറ പുത്തൻപറമ്പിൽ തങ്കപ്പൻ നായർക്കാണ് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതിയും സന്തോഷിന്റെ ഭാര്യയുമായ അശ്വതി, മൂന്നാം പ്രതിയും ഭാര്യാ മാതാവുമായ ദേവകി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി രണ്ട് ജഡ്ജ് എം. സുലേഖയാണ് ശിക്ഷ വിധിച്ചത്. 2011 ജൂൺ 15 ന് രാത്രി ഒമ്പതിന് ഭാര്യാ ഗൃഹത്തിന് സമീപം വച്ചാണ് കൊലപാതകം നടന്നത്. അശ്വതിയാണ് സന്തോഷിനെ അടിച്ചു വീഴ്‌ത്തിയത്. നിലത്തു വീണ സന്തോഷിന്റെ തലയ്ക്ക് തങ്കപ്പൻ നായർ പട്ടിക കഷണം കൊണ്ട് തുരുതുരാ അടിച്ചു. ദേവകിയമ്മ കാട്ടു കല്ലുകൊണ്ട് തലയ്ക്ക് മാരകമായി മുറിവേൽപ്പിച്ചു. ഇൻസ്പെക്ടർമാരായ ടി. എ. ആന്റ

പത്തനംതിട്ട: പ്രമാദമായ കോന്നി സന്തോഷ് കുമാർ വധക്കേസിൽ രണ്ടാം പ്രതിയായ ഭാര്യാ പിതാവിന് ജീവപര്യന്തം. ഒന്ന്, മൂന്ന് പ്രതികളായ ഭാര്യയെയും ഭാര്യാ മാതാവിനെയും കോടതി വെറുതേ വിട്ടു. കോന്നി ഐരവൺ സന്തോഷ് നിലയത്തിൽ പി.എസ്. സന്തോഷ്‌കുമാറിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യാ പിതാവ് മാളാപ്പാറ പുത്തൻപറമ്പിൽ തങ്കപ്പൻ നായർക്കാണ് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു.
ഒന്നാം പ്രതിയും സന്തോഷിന്റെ ഭാര്യയുമായ അശ്വതി, മൂന്നാം പ്രതിയും ഭാര്യാ മാതാവുമായ ദേവകി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി രണ്ട് ജഡ്ജ് എം. സുലേഖയാണ് ശിക്ഷ വിധിച്ചത്. 2011 ജൂൺ 15 ന് രാത്രി ഒമ്പതിന് ഭാര്യാ ഗൃഹത്തിന് സമീപം വച്ചാണ് കൊലപാതകം നടന്നത്.
അശ്വതിയാണ് സന്തോഷിനെ അടിച്ചു വീഴ്‌ത്തിയത്. നിലത്തു വീണ സന്തോഷിന്റെ തലയ്ക്ക് തങ്കപ്പൻ നായർ പട്ടിക കഷണം കൊണ്ട് തുരുതുരാ അടിച്ചു. ദേവകിയമ്മ കാട്ടു കല്ലുകൊണ്ട് തലയ്ക്ക് മാരകമായി മുറിവേൽപ്പിച്ചു. ഇൻസ്പെക്ടർമാരായ ടി. എ. ആന്റണി, മധു ബാബു എന്നിവർ ചാർജ് ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു.
തെളിവുകളുടെ അഭാവത്തിൽ ഒന്നും മൂന്നും പ്രതികളെ വെറുതെ വിട്ടെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതി തങ്കപ്പൻ നായരെ ശിക്ഷിക്കുകയായിരുന്നു. അരലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ ആറു മാസം തടവു കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ കെ.പി. സുഭാഷ്‌കുമാർ ഹാജരായി.

