- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം നൽകിയതും റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ ഭാഗമായും 30 ലക്ഷം രൂപയോളം ജോളിക്ക് ലഭിക്കാനുണ്ട്; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന് അഡ്വ. ആളൂർ; ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയും; കൂടത്തായി കൊലപാതക പരമ്പര കേസിൽ അത്യപൂർവ്വ ഹർജിയും
കോഴിക്കോട്: വിവാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ വിചിത്ര ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ആളൂർ. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അഭിഭാഷകനെന്ന നിലയിൽ തനിക്ക് അവസരമൊരുക്കി തരണമെന്ന് ആവശ്യപ്പെട്ട് ആളൂർ വിചാരണകോടതിയിൽ ഹരജി നൽകി. ജോളി ജയിലിലായതിനാൽ അവരുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അവരുടെ അഭിഭാഷകനെന്ന നിലയിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ആളൂർ കോടതിയിൽ ഹർജി നൽകിയത്.
ചില റിയൽഎസ്റ്റേറ്റ് ഇടപാടുകളുടെ ഭാഗമായി വിവിധ ആളുകളിൽ നിന്നായി ലക്ഷണക്കണക്കിന് രൂപ ജോളിക്ക് ലഭിക്കാനുണ്ട്. ജോളി ജയിലിൽ ആയതിനാലും അവർക്ക് വേണ്ടി കുടുംബം പോലും ഇടപെടാത്തതിനാലും ആ പണമെല്ലാം അന്യാധീനപ്പെട്ടുകോൻ സാധ്യതയുണ്ട്. പണം നൽകാനുള്ളവരുമായി നേരിട്ട് ബന്ധപ്പെടാൻ ജോളിക്ക് സാധിക്കുന്നുമില്ല. അതിനാൽ അവരുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുത്ത് നടത്താൻ അഭിഭാഷകന് അനുവാദം നൽകണമെന്നാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്.
അപേക്ഷ പ്രകാരം കടംനൽകിയതും റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ ഭാഗമായും 30 ലക്ഷം രൂപയോളം ജോളിക്ക് ലഭിക്കാനുണ്ടെന്നാണ് പറയുന്നത്. അതേ സമയം ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കൻ അനുവാദം നൽകണമെന്ന് ജോളിയും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ഇരുവരും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി മുമ്പാകെ അപേക്ഷ നൽകിയിരിക്കുന്നത്.
ഈ രണ്ട് അപക്ഷേയിൽ വാദം കേൾക്കലും കൂട്ടക്കൊല കേസിലെ ആറ് കേസുകളുടെ വിചാരണയും കോടതി ഡിസംബർ 18ലേക്കു മാറ്റിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ