- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവും കലിപ്പ് തീർക്കാൻ ഉപയോഗിച്ച് ഒരു സംഘം സിനിമാക്കാർ; ദിലീപിന്റെ തടവുമായി കൂട്ടിക്കുഴച്ചു വെല്ലു വിളിച്ചു കൂട്ടിക്കൽ ജയചന്ദ്രൻ: ശരീര പുഷ്ടിയുള്ളവർ മാത്രമല്ലടാ ഇതും പെണ്ണ് എന്ന് പറഞ്ഞുള്ള നടന്റെ പോസ്റ്റിനെതിരെ എങ്ങും പ്രതിഷേധം
കൊച്ചി: കൊല്ലത്തു ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദുരന്തം ആരെയാണ് നടക്കാത്തത്. വിവരം പുറത്തു വന്നയുടൻ പ്രതിയെ പിടിച്ചു പൊലീസ് അകത്തിടുകയും ചെയ്തു. എന്നാൽ അതിനെയും മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് ബലാത്സംഗക്കേസിൽ അകത്തു കിടക്കുന്ന നടൻ ദിലീപിന്റെ ഇഷ്ടക്കാരായ സിനിമാക്കാർ. നിരവധി പേരാണ് ഈ പെൺകുട്ടിയുടെ പടം വച്ച് ദിലീപ് വിഷയവുമായി ബന്ധപ്പെടുത്തി ഇന്നലെ പോസ്റ്റിട്ടത്. ദിലീപിനെതിരെ സംസാരിക്കുന്നവർ എന്താണ് ഈ പെൺകുട്ടിയുടെ ബലാത്സംഗം സഹ്യതവനെതിരെ മിണ്ടുന്നില്ല എന്നാണ് ഇവരുടെ ചോദ്യം. കൂട്ടത്തിൽ ഏറ്റവും ഹീനമായ മുതലെടുപ്പിന് ശ്രമിച്ചത് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ആണ്. എന്നെ തെറി വിളിക്കുന്നവരിൽ അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ..വാ ഈ കുഞ്ഞിന്റ്റ നിശ്ചല ശരീരത്തിന് പകരം വീട്ടാൻ മുന്നിൽ നിൽക്കാം ഞാൻ...കഴയില്ല അല്ലേടാ...ഇതിലെ പ്രതി ദിലീപല്ലല്ലോ അല്ലേ... എന്ന പോസ്റ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൊല്ലത്ത് ഏഴു വയസ്സുകാരി ലൈംഗിക പീഡനത്തിനുശേഷം കൊല്ലപ്പെട്ട സംഭവം ദിലീപ് വി
കൊച്ചി: കൊല്ലത്തു ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദുരന്തം ആരെയാണ് നടക്കാത്തത്. വിവരം പുറത്തു വന്നയുടൻ പ്രതിയെ പിടിച്ചു പൊലീസ് അകത്തിടുകയും ചെയ്തു. എന്നാൽ അതിനെയും മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് ബലാത്സംഗക്കേസിൽ അകത്തു കിടക്കുന്ന നടൻ ദിലീപിന്റെ ഇഷ്ടക്കാരായ സിനിമാക്കാർ. നിരവധി പേരാണ് ഈ പെൺകുട്ടിയുടെ പടം വച്ച് ദിലീപ് വിഷയവുമായി ബന്ധപ്പെടുത്തി ഇന്നലെ പോസ്റ്റിട്ടത്. ദിലീപിനെതിരെ സംസാരിക്കുന്നവർ എന്താണ് ഈ പെൺകുട്ടിയുടെ ബലാത്സംഗം സഹ്യതവനെതിരെ മിണ്ടുന്നില്ല എന്നാണ് ഇവരുടെ ചോദ്യം.
കൂട്ടത്തിൽ ഏറ്റവും ഹീനമായ മുതലെടുപ്പിന് ശ്രമിച്ചത് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ആണ്. എന്നെ തെറി വിളിക്കുന്നവരിൽ അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ..വാ ഈ കുഞ്ഞിന്റ്റ നിശ്ചല ശരീരത്തിന് പകരം വീട്ടാൻ മുന്നിൽ നിൽക്കാം ഞാൻ...കഴയില്ല അല്ലേടാ...ഇതിലെ പ്രതി ദിലീപല്ലല്ലോ അല്ലേ... എന്ന പോസ്റ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
കൊല്ലത്ത് ഏഴു വയസ്സുകാരി ലൈംഗിക പീഡനത്തിനുശേഷം കൊല്ലപ്പെട്ട സംഭവം ദിലീപ് വിഷയവുമായി കൂട്ടിക്കലർത്തി ഫേസ്‌ബുക്ക് പോസ്റ്റ്. നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തെയും ഏഴു വയസ്സുകാരിയുടെ മരണവും കൂട്ടിക്കുഴച്ച് ദിലീപിനുവേണ്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
കൊല്ലം ജില്ലയിലെ ഏരൂരിൽ നിന്ന് സ്‌കൂളിൽ പോകും വഴിയാണ് പെൺകുട്ടി കാണാതാവുന്നത് പിന്നീട് കുളത്തൂപ്പുഴയിലെ റബ്ബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധു രാജേഷാണ് സംഭവത്തിൽ അറസ്റ്റിലായത്.
ഒരു ഗ്രൂപ്പിൽ വന്ന പോസ്റ്റ്, 'കുഞ്ഞിന്റെ നിശ്ചല ശരീരത്തിന് പകരം വീട്ടാൻ മുന്നിൽ നിൽക്കാം ഞാൻ...കഴിയില്ല അല്ലേടാ...ഇതിലെ പ്രതി ദിലീപ് അല്ലല്ലോ,' എന്ന കുറിപ്പോടെയാണ് ജയചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തത്. കുട്ടി ലൈംഗിക പീഡനത്തിനുശേഷം റബ്ബർ തോട്ടത്തിൽ മരിച്ചുകിടക്കുന്നതിന്റെ അലോസരമുണ്ടാക്കുന്ന ചിത്രം സഹിതമായിരുന്നു ഈ പോസ്റ്റ്.
'ശരീരപുഷ്ടിയുള്ളവർ മാത്രം അല്ലടാ പെണ്ണ്... ഇതും പെണ്ണായിരുന്നടാ...' എന്നും ജയചന്ദ്രൻ പോസ്റ്റിന് താഴെ കുറിച്ചു. ഈ പോസ്റ്റിനെതിരെയും വൻ വിമർശനമാണ് ഉയരുന്നത്.
നേരത്തെ ദിലീപിന്റെ മകൾ മീനാക്ഷിയെയും വച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് വിവാദത്തിന് തുടക്കമിട്ടിരുന്നു ജയചന്ദ്രൻ. ഞാൻ ഇവൾക്കൊപ്പം എന്ന ടാഗ്ലൈനോടെയായിരുന്നു മീനാക്ഷിക്കൊപ്പം നിൽക്കുന്ന ചിത്രത്തോടെയുള്ള പോസ്റ്റ്. ഇത് വിവാദമായതതോടെ ഞാൻ ഇവൾക്കുമൊപ്പം എന്ന് കുറിപ്പ് മാറ്റി.
അറസ്‌റ് ചെയ്ത ശേഷം പിന്നെന്താണ് സാധാരണക്കാർ ചെയ്യേണ്ടത് എന്ന ചോദ്യമാണ് സിനിമാക്കാരോട് നാട്ടുകാർക്ക് ചോദിക്കാനുള്ളത്....