- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലും റാപ്പ് സോങ്ങുകൾ കടന്ന് വരുന്നു; നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക് നയിക്കുന്ന റാപ്പ് ഗാനം'കൂട്ടിലിട്ട തത്ത' ശ്രദ്ധേയമാകുന്നു; ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: സ്വപ്നങ്ങൾ കാണാനുള്ളതാണ്, നടപ്പിൽ വരുത്താനുള്ളതാണ്...ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കൾ.എന്നാൽ ജീവിത യാഥാർത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ്ങൾക്കിടയിലും അവർക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ കഴിയാതെ വരുന്നു.ഇത്തരം നിരാശകൾ നമ്മളെ അക്ഷരാർത്ഥത്തിൽ 'കൂട്ടിലിട്ട തത്ത'യുടെ അവസ്ഥയിൽ എത്തിക്കും.പറഞ്ഞു വരുന്നത് ഒരു പാട്ടിന്റെ പ്രമേയത്തെ പറ്റിയാണ്. മലയാളം റാപ്പ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയഗാനം ആണ് 'കൂട്ടിലിട്ട തത്ത'.താൻ കടന്നു പോയ അനുഭവങ്ങൾ ആണ് പാട്ടിന്റെ വരികൾ ആയി രൂപപെട്ടതെന്നു ഫെജോ പറയുന്നു.നിരാശയുടെ പടുകുഴിയിൽ നിൽക്കുമ്പോഴും, സ്വന്തം മനസ്സിലും കഴിവിലുംവിശ്വാസം അർപ്പിച്ചു പൊരുതുന്ന,പ്രത്യാശയുടെ നല്ല നാളുകൾ തനിക്കായി കാത്തിരിക്കുന്നു എന്നു ഉറച്ചു വിശ്വസിക്കുന്ന,നായകന്റെ കഥയാണ് ഈ പാട്ടിലൂടെ പറയുന്നത്. ഒപ്പം സമൂഹത്തിന്റെ ചില അവസ്ഥകളുംരസകരമായിപാട്ടിലൂടെ പറഞ്ഞു വെക്കുന്നു. പാട്ട് കേൾക്കുന്നവർക്ക് സ്വന്തംജീവിതവുമാ
തിരുവനന്തപുരം: സ്വപ്നങ്ങൾ കാണാനുള്ളതാണ്, നടപ്പിൽ വരുത്താനുള്ളതാണ്...ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കൾ.എന്നാൽ ജീവിത യാഥാർത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ്ങൾക്കിടയിലും അവർക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ കഴിയാതെ വരുന്നു.ഇത്തരം നിരാശകൾ നമ്മളെ അക്ഷരാർത്ഥത്തിൽ 'കൂട്ടിലിട്ട തത്ത'യുടെ അവസ്ഥയിൽ എത്തിക്കും.പറഞ്ഞു വരുന്നത് ഒരു പാട്ടിന്റെ പ്രമേയത്തെ പറ്റിയാണ്.
മലയാളം റാപ്പ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയഗാനം ആണ് 'കൂട്ടിലിട്ട തത്ത'.താൻ കടന്നു പോയ അനുഭവങ്ങൾ ആണ് പാട്ടിന്റെ വരികൾ ആയി രൂപപെട്ടതെന്നു ഫെജോ പറയുന്നു.നിരാശയുടെ പടുകുഴിയിൽ നിൽക്കുമ്പോഴും, സ്വന്തം മനസ്സിലും കഴിവിലുംവിശ്വാസം അർപ്പിച്ചു പൊരുതുന്ന,പ്രത്യാശയുടെ നല്ല നാളുകൾ തനിക്കായി കാത്തിരിക്കുന്നു എന്നു ഉറച്ചു വിശ്വസിക്കുന്ന,നായകന്റെ കഥയാണ് ഈ പാട്ടിലൂടെ പറയുന്നത്. ഒപ്പം സമൂഹത്തിന്റെ ചില അവസ്ഥകളുംരസകരമായിപാട്ടിലൂടെ പറഞ്ഞു വെക്കുന്നു.
പാട്ട് കേൾക്കുന്നവർക്ക് സ്വന്തംജീവിതവുമായി ബന്ധം തോന്നുന്ന വരികൾ ആണ് ഈ വ്യത്യസ്തമായ മലയാളം റാപ്പ് ഗാനത്തിന്റെ ഹൈ ലൈറ്റ്. പോസ്റ്റ് മലോൺ എന്ന അമേരിക്കൻ ഗായകന്റെ റോക്ക്സ്റ്റാർ പാട്ടിന്റെ മലയാളം പതിപ്പായി ഒരുക്കിയ ഗാനം യൂട്യൂബിൽ നല്ല കാഴ്ചക്കാരെ നേടി
മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്



