- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർദ്ദാറിനെയും പിന്തള്ളി; നയൻതാരയുടെ കൂഴങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി; പുരസ്കാര പ്രഖ്യാപനം 27 ന്
കൊൽക്കത്ത: നയൻതാര നിർമ്മിച്ച ചിത്രം 'കൂഴങ്ങൾ' ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. തമിഴ് ചിത്രമായ 'കൂഴങ്ങൾ' സംവിധാനം ചെയ്തിരിക്കുന്നത് പി എസ് വിനോദ് രാജാണ്. സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ഷാജി എൻ കരുൺ ആണ് പ്രഖ്യാപനം നടത്തിയത്. 2022 മാർച്ച് 27നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള ഒരുകുട്ടിയുടെയും അവന്റെ മദ്യപാനിയായ അച്ഛന്റെയും യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിനോദ് രാജിന്റെ ആദ്യ ചിത്രമാണ് കൂഴങ്ങൾ. തന്റെ കുടുംബത്തിൽ തന്നെ നടന്ന ഒരു യഥാർത്ഥ സംഭവമാണ് വിനോദ് രാജ് സിനിമയാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്.
ഓസ്കർ എൻട്രിയിലേക്കുള്ള ഷോർട്ട് ലിസ്റ്റിൽ മലയാളത്തിൽ നിന്നുള്ള നായാട്ട്, തമിഴ് ചിത്രം മണ്ടേല, ഹിന്ദി ചിത്രം സർദാർ ഉദ്ദം എന്നിവയും ഇടംനേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ