സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കോപ്പയിലെ കൊടുങ്കാറ്റി'ന്റെ ട്രെയ്ലർ പുറത്തെത്തി. നവാഗതനായ സൗജൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാവുന്നത് പാർവതി നായരാണ്.

നിഷാന്ത് സാഗർ, ഷൈൻ ടോം ചാക്കോ, ശാലിൻ സോയ, നൈറ ബാനർജി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം വിരൺ.കെ.തിവാരി. കമ്മുവടക്കൻ ഫിലിംസിന്റെ ബാനറിൽ നൗഷാദ് കമ്മുവടക്കനാണ് നിർമ്മാണം.