- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വിയന്നയിൽ കൊരട്ടി മുത്തിയുടെ തിരുന്നാൾ ആഘോഷിച്ചു
വിയന്ന∙: അനുഗ്രഹദായകയായ പരിശുദ്ധ അമ്മയുടെ തിരുനാൾ വിയന്നയിൽ ആഘോഷിച്ചു. മൈഡിലിഗിലെ മരിയാ ലൂർദ്ദ് പള്ളിയിൽ ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ഫാ. ജിജോ വാകപ്പറമ്പിൽ മുഖ്യകാർമ്മികനും ഫാ തോമസ് കൊച്ചുചിറ, ഫാ . ജോഷി വെട്ടികാട്ടിൽ ( വികാരി യാക്കോബായ പള്ളി), ഫാ. ജയ്സൻ കാളൻ, ഫാ. സാൽവി കണ്ണമ്പിള്ളി, ഫാ . ഡേവിസ് കളപ്പുരക്കൽ,
വിയന്ന∙: അനുഗ്രഹദായകയായ പരിശുദ്ധ അമ്മയുടെ തിരുനാൾ വിയന്നയിൽ ആഘോഷിച്ചു. മൈഡിലിഗിലെ മരിയാ ലൂർദ്ദ് പള്ളിയിൽ ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ഫാ. ജിജോ വാകപ്പറമ്പിൽ മുഖ്യകാർമ്മികനും ഫാ തോമസ് കൊച്ചുചിറ, ഫാ . ജോഷി വെട്ടികാട്ടിൽ ( വികാരി യാക്കോബായ പള്ളി), ഫാ. ജയ്സൻ കാളൻ, ഫാ. സാൽവി കണ്ണമ്പിള്ളി, ഫാ . ഡേവിസ് കളപ്പുരക്കൽ, ഫാ. തോമസ് തണ്ടാപ്പിള്ളി, ഫാ.ജോയി പ്ലാന്തോട്ടം, ഫാ .ജോയൽ കൊയിക്കര എന്നിവർ സഹ കർമ്മികരുമായി.ഫാ . ജയ്സൻ കാളൻ തിരുന്നാൾ സന്ദേശം നൽകി.
ആഘോഷമായ വിശുദ്ധ കുർബ്ബാനക്ക് ശേഷം ലദീഞും പ്രദക്ഷിണവും നടന്നു. തുടർന്ന് നടന്ന സ്നേഹവിരുന്നിന് തിരുന്നാൾ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. 2012 നാണ് ഓസ്ട്രിയയിൽ കൊരട്ടി മുത്തിയുടെ തിരുനാളിന് തുടക്കം കുറിച്ചത്. ഈ വർഷത്തെ തിരുന്നാൾ ആഘോഷത്തിന് വൻ ജന പങ്കാളിത്തമുണ്ടായിരുന്നു. ഈ വർഷവും തിരുന്നാൾ വൻ ആഘോഷമാക്കി തീർത്തത്തിന് എല്ലാവർക്കും തിരുന്നാൾ കമ്മറ്റി പ്രത്യേക നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തിരുന്നാൾ ആഘോഷം ഒക്ടോബർ 15നായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.