- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടിഎം കവർച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി; കോട്ടയം രജിസ്ട്രേഷനുള്ള വാഹനം കണ്ടെത്തിയത് ചാലക്കുടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ; കൊരട്ടിയിലും ഇരുമ്പനത്തും കവർച്ച നടത്തിയത് ഒരേ സംഘമെന്ന് സംശയം; രണ്ടിടത്തും മോഷണം നടത്തിയത് സിസിടിവി ക്യാമറ പെയിന്റടിച്ചു മറച്ച ശേഷം; കളമശേരിയിലും കോട്ടയത്തും കവർച്ചാശ്രമം നടന്നെങ്കിലും പണം നഷ്ടമായില്ല; മോഷണത്തിന് പിന്നിൽ ഇതരസംസ്ഥാനക്കാർ?
കൊച്ചി: കൊച്ചി: ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവർച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള kL5AA 4458 എന്ന വാഹനമാണ് കണ്ടെത്തിയിരിക്കുന്നത്. കവർച്ചാ സംഘം ഈ വാഹനം മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്. കവർച്ചക്കു ശേഷം സംഘം ചാലക്കുടിയിലെത്തി വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. പാലിയേക്കര ടോൾ വഴി കവർച്ചക്കാർ കടന്നുപോയിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് തൃശൂരിലും പരിസരപ്രദേശത്തും തെരച്ചിൽ ശക്തമാക്കിയത്. വൈകുന്നേരത്തോടെ മോഷ്ടാക്കൾ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്. കൊരട്ടിയിലും ഇരുമ്പനത്തും നടനന എടിഎം കവർച്ചയുടെ പിന്നിൽ ഒരേ സംഘമെന്നാണ് വിലയിരുത്തൽ. രണ്ടിടത്തും മോഷണം നടത്തിയത് സിസിടിവി കാമറ പെയിന്റടിച്ചു മറച്ച ശേഷം. മോഷണശേഷം രണ്ടിടത്തും ഷട്ടറുകൾ താഴ്‌ത്തിയിട്ടു. ഇതാണ് രണ്ട് കവർച്
കൊച്ചി: കൊച്ചി: ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവർച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള kL5AA 4458
എന്ന വാഹനമാണ് കണ്ടെത്തിയിരിക്കുന്നത്. കവർച്ചാ സംഘം ഈ വാഹനം മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്. കവർച്ചക്കു ശേഷം സംഘം ചാലക്കുടിയിലെത്തി വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. പാലിയേക്കര ടോൾ വഴി കവർച്ചക്കാർ കടന്നുപോയിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് തൃശൂരിലും പരിസരപ്രദേശത്തും തെരച്ചിൽ ശക്തമാക്കിയത്. വൈകുന്നേരത്തോടെ മോഷ്ടാക്കൾ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്.
കൊരട്ടിയിലും ഇരുമ്പനത്തും നടനന എടിഎം കവർച്ചയുടെ പിന്നിൽ ഒരേ സംഘമെന്നാണ് വിലയിരുത്തൽ. രണ്ടിടത്തും മോഷണം നടത്തിയത് സിസിടിവി കാമറ പെയിന്റടിച്ചു മറച്ച ശേഷം. മോഷണശേഷം രണ്ടിടത്തും ഷട്ടറുകൾ താഴ്‌ത്തിയിട്ടു. ഇതാണ് രണ്ട് കവർച്ചാ കേസുകളിലും ഒരേ സംഘമാണെന്ന സംശയം പൊലീസിന് ബലപ്പെടാൻ കാരണം. എടിഎം കവർച്ചാപരമ്പരയ്ക്കു പിന്നിൽ പ്രഫഷനൽ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.കളമശേരിയിലും കവർച്ചാശ്രമം നടന്നു. എച്ച്എംടി ജംഗ്ഷന് സമീപത്തെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്.കോട്ടയത്തും സമാന കവർച്ചാ ശ്രമം നടന്നെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ വ്യക്തമാക്കി.
ഇകൊരട്ടയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് 10 ലക്ഷം രൂപയാണ് കവർന്നത്. രാവിലെ എടിഎമ്മിലെത്തിയവരാണ് വിവരം പൊലീസിൽ അറിയിച്ചത്. എടിഎം മെഷീൻ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് ഇവിടെ കവർച്ച നടത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് മൂന്ന് പേരാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം.
തൃപ്പൂണിത്തുറ ഇരുമ്പനത്തും എംടിഎം കുത്തിത്തുറന്നു. എസ്‌ബിഐയുടെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുമ്പനത്ത് കൂടാതെ കൊച്ചിയിൽ മറ്റ് ചില സ്ഥലങ്ങളിലും കോട്ടയത്തും ടിഎം കവർച്ചയ്ക്കുള്ള ശ്രമം നടന്നതായി റിപ്പോർട്ടുകളുണ്ട്.
മധ്യകേരളത്തിൽ നടന്ന രണ്ടു മോഷണങ്ങൾ തമ്മിൽ സമാനതകളേറെയുണ്ടെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്. രണ്ടിടത്തും സിസിടിവി ക്യാമറ പെയിന്റടിച്ചു മറച്ചിരുന്നു. മോഷണശേഷം രണ്ടിടത്തും ഷട്ടറുകൾ താഴ്‌ത്തിയതുമാണ് പൊലീസിനെ ഇങ്ങെ ഒരു നിഗമനത്തിൽ എത്തിച്ചത്. മോഷണ സംഘത്തിൽ മൂന്നുപേരുണ്ടെന്നാണു പൊലീസ് നിഗമനം. ഒരാൾ കാറിലിരിക്കുകയായിരുന്നു. എടിഎം തകർത്ത സംഘം 10 മിനിറ്റിനുള്ളിൽ പണവുമായി മടങ്ങിയെന്നാണ് പൊലീസ് പറയുന്നത്
പുലർച്ചെ 4.50നാണു കൊരട്ടിയിൽ മോഷണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മോഷ്ടാവിന്റെ മുഖവും മോഷണം നടന്ന സമയവും ഇതിൽ വ്യക്തമാണ്. മുഖം ഭാഗികമായി മറച്ച മോഷ്ടാവിന്റെ കൈയിൽ സ്പ്രേ പെയിന്റ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണു മോഷ്ടാവ് സിസിടിവി മറച്ചത്. ഒരു സിസിടിവി കാാമറ മറച്ചെങ്കിലും രണ്ടാമത്തെ കാാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു. ഒരേ സംഘമാണു മോഷണത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം.
എറണാകുളം ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലും എടിഎം തകർത്ത് 35 ലക്ഷം രൂപയാണ് കവർന്നത്. പൊലീസ് സംഘം എത്തി രണ്ട് സ്ഥലങ്ങളിലും പരിശോധന തുടരുകയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇരുമ്പന്നത്ത് അന്വേഷണം പുരോഗമിക്കുന്നത്. ഡോഗ് സ്‌ക്വാഡിനെ സ്ഥലത്ത് എത്തിച്ചെങ്കിലും ഗുണം ചെയ്തില്ല. തുടർന്ന് വിരലടയാള വിദഗ്ദ്ധർ എത്തി എടിഎമ്മിലേയും മറ്റും വിരൽ അടയാളങ്ങൾ ശേഖരിച്ചു. ഈ വിരലടയാളങ്ങൾ മുമ്പ് പിടിക്കപ്പെട്ട മോഷ്ടാക്കളുടെ വിരലടയാളങ്ങളുമായി ചേർത്ത് പരിശോധന തുടരുകയാണ്.
സംഭവം നടന്ന എടിഎമ്മുകളുടെ സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണെന്നും ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ കസ്റ്റഡിയിലാകുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇതരസംസ്ഥാന മോഷ്ടാക്കളാണോ ഇതിന് പിന്നിൽ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പൊലീസ് പറയുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് എറണാകുളം നഗരത്തിൽ വീണ്ടും മോഷണം റിപ്പോർട്ട് ചെയ്യുന്നത്. മോഷണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ ഇല്ലാത്ത എടിഎമ്മുകൾക്ക് പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. നഗരത്തിലെ പ്രവർത്തിക്കാത്ത സി സി ടി വി ക്യാമറകൾ മാറ്റി സ്ഥാപിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.