- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ പടം ചതിച്ചാശാനേ...ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ എന്നവകാശപ്പെട്ട് മന്ത്രി എം എം മണി നല്കിയത് തെക്കൻകൊറിയയിലെ ചിത്രം; സോഷ്യൽ മീഡിയ പരിഹസിച്ചതോടെ പടം മാറ്റി തടിതപ്പി
തിരുവനന്തപുരം: ചെയ്യാനുദ്ദേശിച്ചത് നല്ല കാര്യമാണെങ്കിലും തൊടുന്നതെല്ലാം അബദ്ധമാകുന്ന രാശിയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. അത് സോളാർ ആയാലും മിനികൂപ്പർ ആയാലും അങ്ങിനെ തന്നെ. സംഭവം കൈയോടെ പിടിച്ചാൽ സമസ്താപരാധം പറഞ്ഞു കാലിൽ വീഴുക, വീണിടത്തു കിടന്ന് ഉരുളുക എന്ന കലാപരിപാടികളാവാം ജനജാഗ്രതയാത്രയുമായി ഇറങ്ങി ഇപ്പോൾ കള്ളപ്പണത്തിന് കണക്കു പറയേണ്ടി വരുന്ന സ്ഥിതിയിലായ പാർട്ടി സെക്രട്ടറിയെപോലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച തെറ്റായ ചിത്രത്തിന് ന്യായീകരണമൊരുക്കേണ്ട ഗതികേടിലാണ് വൈദ്യുതി മന്ത്രി എം എം മണിയുടെ സോഷ്യൽ മീഡിയാ മാനേജർമാർ വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളോട്ടിങ് സോളാർ പാനലിനെയാണ് അഭിമാനത്തോടെ മന്ത്രി അവതരിപ്പിക്കാൻ ശ്രമിച്ചത്. കേരളം ഒരിക്കൽ കൂടി ഇന്ത്യക്ക് വഴികാട്ടുന്നു. രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ നിലയം വയനാട്ടിൽ. ഫളോട്ടിങ്സോളാർ എന്ന ഹാഷ്ടാഗോടെയായിരുന്നു മന്ത്രി മണിയുടെ പ്രചാരണം. ഇതാണ് സൈബർ നിരീക്ഷകരുടെ കർശനനോട്ടത്തിൽ പെട്ട് തകർന്നത്. വയനാടിന്റെ ചിത്രത്തിലെ പൊ
തിരുവനന്തപുരം: ചെയ്യാനുദ്ദേശിച്ചത് നല്ല കാര്യമാണെങ്കിലും തൊടുന്നതെല്ലാം അബദ്ധമാകുന്ന രാശിയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. അത് സോളാർ ആയാലും മിനികൂപ്പർ ആയാലും അങ്ങിനെ തന്നെ. സംഭവം കൈയോടെ പിടിച്ചാൽ സമസ്താപരാധം പറഞ്ഞു കാലിൽ വീഴുക, വീണിടത്തു കിടന്ന് ഉരുളുക എന്ന കലാപരിപാടികളാവാം
ജനജാഗ്രതയാത്രയുമായി ഇറങ്ങി ഇപ്പോൾ കള്ളപ്പണത്തിന് കണക്കു പറയേണ്ടി വരുന്ന സ്ഥിതിയിലായ പാർട്ടി സെക്രട്ടറിയെപോലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച തെറ്റായ ചിത്രത്തിന് ന്യായീകരണമൊരുക്കേണ്ട ഗതികേടിലാണ് വൈദ്യുതി മന്ത്രി എം എം മണിയുടെ സോഷ്യൽ മീഡിയാ മാനേജർമാർ
വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളോട്ടിങ് സോളാർ പാനലിനെയാണ് അഭിമാനത്തോടെ മന്ത്രി അവതരിപ്പിക്കാൻ ശ്രമിച്ചത്. കേരളം ഒരിക്കൽ കൂടി ഇന്ത്യക്ക് വഴികാട്ടുന്നു. രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ നിലയം വയനാട്ടിൽ. ഫളോട്ടിങ്സോളാർ എന്ന ഹാഷ്ടാഗോടെയായിരുന്നു മന്ത്രി മണിയുടെ പ്രചാരണം. ഇതാണ് സൈബർ നിരീക്ഷകരുടെ കർശനനോട്ടത്തിൽ പെട്ട് തകർന്നത്.
വയനാടിന്റെ ചിത്രത്തിലെ പൊരുത്തക്കേടിനെ പിന്തുടർന്നാണ് കള്ളി പൊളിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പ്ലാന്റ് എന്ന് പേരിൽ കാട്ടിയ ചിത്രത്തിന്റെ ഉറവിടം പക്ഷേ ഗൂഗിൾ പറഞ്ഞു തന്നു. അത് ദക്ഷിണ കൊറിയയാണ്. ദക്ഷിണ കൊറിയയിലെ ഗ്യോംങ്‌സാങ് പ്രവിശ്യയിലെ സാങ്ജ്യു സിറ്റിക്കടുത്തുള്ള ഒറ്റൈ തടാകത്തിന്റേതാണ്. അവിടെ പ്രമുഖ കംപ്യൂട്ടർ നിർമ്മാതാക്കളാ LG കമ്പനി ചെയ്ത ഫ്‌ളോട്ടിങ് സോളാർ പ്‌ളാന്റിന്റെ കിടുക്കൻ ഫോട്ടോയാണ് മന്ത്രി നല്കിയത്. വയനാടിന് ഇത്ര വിശാലതയോ എന്ന് നാട്ടുകാർ അമ്പരന്നതു മിച്ചം
സംഭവം കൈയോടെ പിടിച്ചതോടെ വിവാദമായതോടെ നേരത്തെ ഉപയോഗിച്ചത് പ്രതീകാത്മ ചിത്രമാണെന്ന തിരുത്തോടെ ചിത്രം മാറ്റി നൽകിയിരിക്കുകയാണ് ഇപ്പോൾ. അതാണല്ലോ ആ പാർട്ടി ലൈൻ. വീണിടത്ത് ഉരുണ്ടാലും വീണെന്ന് സമ്മതിക്കില്ല