- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹ്യൂസ്റ്റനിൽ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയം
ഹ്യൂസ്റ്റണ്;: അടുത്ത കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചി സ്വദേശിയായ പ്രശസ്ത ഗായകനും സംഗീത വിദഗ്ധനുമായ കോറസ് പീറ്റർ ടെക്‌സാസിലെ ഹ്യൂസ്റ്റനിൽ നവംബർ ആദ്യവാരത്തോടെ വിവിധ സംഗീത ക്ലാസ്സുകൾക്ക് തുടക്കം കുറിക്കും. ക്ലാസിക്കൽസംഗീതം, ലളിത സംഗീതം തുടങ്ങിയ ഇനങ്ങളിൽപ്രത്യേക ക്ലാസുകളും സെഷനുകളുമുണ്ടാകും. കോറസ് പീറ്റർസംഗീത രംഗത്ത് 45 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന അദ്ദേഹം പ്രസിദ്ധ ഗുരുക്കന്മാരായ വിജയരാജന്മാസ്റ്റർ, നടേശന്മാസ്റ്റർ, യേശുദാസിന്റെ ഗുരുവായ ശിവരാമൻ ഭാഗവതർ, കെ.കെ. ആന്റണി മാസ്റ്റർ തുടങ്ങിയവരിൽ നിന്നും സംഗീതം അഭ്യസിച്ചു. യേശുദാസ്, ജയചന്ദ്രൻ എസ്. ജാനകി, കെ.എസ്. ചിത്ര എന്നിവരോടൊപ്പമെല്ലാം പാടിയിട്ടുള്ള കോറസ് പീറ്ററിനെ ഈ കഴിഞ്ഞ ഓണത്തിന് തൃക്കാക്കര നഗരസഭ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഹ്യൂസ്റ്റണിലെ സംഗീത ക്ലാസുകളെപ്പറ്റി കൂടുതൽ അറിയാൻ 281-818-2738 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.
ഹ്യൂസ്റ്റണ്;: അടുത്ത കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചി സ്വദേശിയായ പ്രശസ്ത ഗായകനും സംഗീത വിദഗ്ധനുമായ കോറസ് പീറ്റർ ടെക്‌സാസിലെ ഹ്യൂസ്റ്റനിൽ നവംബർ ആദ്യവാരത്തോടെ വിവിധ സംഗീത ക്ലാസ്സുകൾക്ക് തുടക്കം കുറിക്കും. ക്ലാസിക്കൽസംഗീതം, ലളിത സംഗീതം തുടങ്ങിയ ഇനങ്ങളിൽപ്രത്യേക ക്ലാസുകളും സെഷനുകളുമുണ്ടാകും.
കോറസ് പീറ്റർസംഗീത രംഗത്ത് 45 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന അദ്ദേഹം പ്രസിദ്ധ ഗുരുക്കന്മാരായ വിജയരാജന്മാസ്റ്റർ, നടേശന്മാസ്റ്റർ, യേശുദാസിന്റെ ഗുരുവായ ശിവരാമൻ ഭാഗവതർ, കെ.കെ. ആന്റണി മാസ്റ്റർ തുടങ്ങിയവരിൽ നിന്നും സംഗീതം അഭ്യസിച്ചു. യേശുദാസ്, ജയചന്ദ്രൻ എസ്. ജാനകി, കെ.എസ്. ചിത്ര എന്നിവരോടൊപ്പമെല്ലാം പാടിയിട്ടുള്ള കോറസ് പീറ്ററിനെ ഈ കഴിഞ്ഞ ഓണത്തിന് തൃക്കാക്കര നഗരസഭ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഹ്യൂസ്റ്റണിലെ സംഗീത ക്ലാസുകളെപ്പറ്റി കൂടുതൽ അറിയാൻ 281-818-2738 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.



