- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നേഴ്സായി ജോലി ചെയ്യുമ്പോൾ മിസ്ഡ് കോളിലൂടെ തുടങ്ങിയ പ്രണയം; മക്കളുമായി ബന്ധു വീട്ടിൽ വിവാഹ നിശ്ചയത്തിന് പോകരുതെന്ന നിർദ്ദേശം ലംഘിച്ചപ്പോൾ ഭർത്താവ് കലിമൂത്ത് കറിക്കത്തിക്ക് വീശി; അച്ഛന്റെ ക്രൂരത കണ്ട് തളർന്ന് കുട്ടികൾ; അയൽവീട്ടിൽ ഓടിക്കയറിയ ജാൻസി കഷ്ടിച്ച് രക്ഷപ്പെട്ടു; കോതമംഗലത്തെ കുടുംബ വഴക്ക് ആശുപത്രിയിലെത്തിയത് ഇങ്ങനെ
കോതമംഗലം: മക്കളുമായി ബന്ധുവിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോകണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. വിലക്കിയിട്ടും പിന്മാറാൻ തയ്യാറായില്ല. കലിമൂത്ത ഭർത്താവ് പലവട്ടം കറിക്കത്തി വീശി. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പിതാവിന്റെ ക്രൂര കൃത്യം നേരിൽ കണ്ടതിന്റെ ഞെട്ടൽ മാറാതെ കുരുന്നുകൾ. ഇന്നലെ വൈകിട്ട് 5 മണിയോടെ കോട്ടപ്പടി നൂലേലിയിലാണ് സംഭവം.നൂലേലി മുണ്ടയ്ക്കാമുറി രാജേഷാണ്(41) ഭാര്യ ജാൻസിയെ(31) കറികത്തികൊണ്ട് മാരകമായി മുറിവേൽപ്പിച്ചത്. രാജേഷിനെ കോട്ടപ്പടി പൊലീസ് അറസ്റ്റുചെയ്തു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കൊല്ലത്ത് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 9 വയസ്സും 5 വയസ്സുമുള്ള പെൺമക്കളെയും കൊണ്ടുപോകണമെന്ന ജാൻസിയുടെ ആവർത്തിച്ചുള്ള ആവശ്യമാണ് തന്നേ പ്രകോപിതനാക്കിയതെന്നാണ് ഭർത്താവ് രാജേഷ് പൊലീസിൽ നൽകിയിട്ടുള്ള മൊഴി. മദ്യ ലഹരിയിലായിരുന്ന രാജേഷ് ജാൻസിക്കുനേരെ പലവട്ടം കത്തി വീശി. കവിളിലും നെറ്റിയിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്
കോതമംഗലം: മക്കളുമായി ബന്ധുവിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോകണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. വിലക്കിയിട്ടും പിന്മാറാൻ തയ്യാറായില്ല. കലിമൂത്ത ഭർത്താവ് പലവട്ടം കറിക്കത്തി വീശി. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പിതാവിന്റെ ക്രൂര കൃത്യം നേരിൽ കണ്ടതിന്റെ ഞെട്ടൽ മാറാതെ കുരുന്നുകൾ.
ഇന്നലെ വൈകിട്ട് 5 മണിയോടെ കോട്ടപ്പടി നൂലേലിയിലാണ് സംഭവം.നൂലേലി മുണ്ടയ്ക്കാമുറി രാജേഷാണ്(41) ഭാര്യ ജാൻസിയെ(31) കറികത്തികൊണ്ട് മാരകമായി മുറിവേൽപ്പിച്ചത്. രാജേഷിനെ കോട്ടപ്പടി പൊലീസ് അറസ്റ്റുചെയ്തു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് കൊല്ലത്ത് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 9 വയസ്സും 5 വയസ്സുമുള്ള പെൺമക്കളെയും കൊണ്ടുപോകണമെന്ന ജാൻസിയുടെ ആവർത്തിച്ചുള്ള ആവശ്യമാണ് തന്നേ പ്രകോപിതനാക്കിയതെന്നാണ് ഭർത്താവ് രാജേഷ് പൊലീസിൽ നൽകിയിട്ടുള്ള മൊഴി. മദ്യ ലഹരിയിലായിരുന്ന രാജേഷ് ജാൻസിക്കുനേരെ പലവട്ടം കത്തി വീശി. കവിളിലും നെറ്റിയിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. കഴുത്തിലെ മുറിവിന് പത്ത് സെന്റിമീറ്റളോളം നീളമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മക്കളുടെ കൺമുന്നിലാണ് രാജേഷ് ജാൻസിയെ ആക്രമിച്ചതെന്നാണ് സൂചന.
മുറിവേറ്റ ജാൻസി അയൽവീട്ടിൽ ആഭയം പ്രാപിക്കുകയായിരുന്നു. കഴുത്തിലെ മുറിവിൽ നിന്നും ശക്തിയായി രക്തം പ്രവഹിച്ചിരുന്ന നിലയിലായിരുന്ന ജാൻസിയെ വീട്ടുകാർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമാതിനാൽ ഉടനെ ഇവിടെ നിന്നും ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. തക്ക സമയത്ത് ചികത്സ ലഭിച്ചതിനാൽ ജാൻസി അപകട നില തരണം ചെയ്തതായിട്ടാണ് ആശുപത്രിയിൽ നി്ന്നും പൊലീസിന് ലഭിച്ച വിവരം.
രാജേഷ് -ജാൻസി ദമ്പതികളുടേത് മിശ്രവിവാഹമാണ്. കൊല്ലം ആയൂർ സ്വദേശിനിയായ ജാൻസി ആന്ധ്രയിൽ നേഴ്സായി ജോലി ചെയ്തിരുന്ന അവസരത്തിൽ മിസ്ഡ് കോളിലൂടെയാണ് രാജേഷിനെ പരിചയപ്പെടുന്നത് .അക്കാലത്ത് ഇയാൾ ഡ്രൈഡവറായിരുന്നു.ഇപ്പോൾ കുറുപ്പംപടിയിലെ കുടിവെള്ള കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്നുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.