കൊച്ചി: കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സിംഗിൾ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നതാണ് തടഞ്ഞത്. സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. 15-ന് പരിഗണിക്കും. കോടതിയലക്ഷ്യഹർജിയിലെ ഉത്തരവിന്റെ നിയമസാധുതയും പരിശോധിക്കും.