- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തുകേസിൽ പുറത്തിറങ്ങിയതിന്റെ ആഘോഷം കൊഴുപ്പിക്കാൻ കൂട്ടുകാർക്കൊപ്പം ബാറിൽ ഒത്തുകൂടി; തർക്കവും വെല്ലുവിളിയും മൂത്തപ്പോൾ എതിരിട്ടവരെ കുത്തി വീഴ്‌ത്തിയത് ആത്മാർഥ സുഹൃത്ത്; കോതമംഗലത്ത് മരിയാ ബാറിലുണ്ടായ കയ്യാങ്കളി കൊലപാതകത്തിലേക്ക് വഴുതിയത് ഇങ്ങനെ
കോതമംഗലം: ജയിലിൽ നിന്നിറങ്ങിയതിന്റെ ആഘോഷം കൊഴുപ്പിക്കാൻ ബാറിൽ ഒത്തുകൂടി.പിന്നെ കണ്ണിൽക്കണ്ടവരോടെല്ലാം വെല്ലുവിളി.ചോദ്യം ചെയ്തവരെ നേരിടാൻ നിയോഗിച്ചത് സുഹൃത്തിനെ.തർക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയവന്റെ കൈയിലെ മാംസം കുത്തിക്കീറിയും മറ്റ് രണ്ടുപേരെ കുത്തി വീഴ്‌ത്തിയും സുഹൃത്തിന്റെ 'സ്‌നേഹ പ്രകടനം'.മടങ്ങിയത് കുത്തുകേസൊന്നും പുത്തിരിയല്ലന്ന വെല്ലുവിളിയോടെ. കോതമംഗലത്ത് തിങ്കളാഴ്ച അർദ്ധരാത്രിയോടടുത്ത് കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയിലെത്തിച്ച ആക്രമണ പരമ്പരയുടെ നേർസാക്ഷ്യം ഇങ്ങിനെ.കോട്ടയം മീനച്ചിൽ ഇരുമാപ്ര പാറശേരിയിൽ സാജൻ സാമുവലാണ്(40) സുഹൃത്ത് ജോബിനുമായി തർക്കത്തിലേർപ്പെട്ടിരുന്നവരെ കത്തി വീശി വീഴ്‌ത്തിയത്.ആക്രമണത്തിന് ശേഷം കുത്തുകേസൊന്നും തനിക്ക് പുത്തരിയല്ലന്ന് വെല്ലുവിളിച്ചാണ് ജോബിൻ സംഭവസ്ഥത്തു നിന്നും പിൻവലിഞ്ഞതെന്ന് ദൃസാക്ഷികൾ പൊലീസിനെ ധരിപ്പിച്ചതായിട്ടാണ് സൂചന. പൂവരണി കാഞ്ഞിരത്തിങ്കൽ ജിജോ ജോർജ്ജ്,നേര്യമംഗലം തലക്കോട് അള്ളുങ്കൽ സ്വദേശിയും ഇപ്പോൾ പോഞ്ഞാശേരി മഠത്തുംപടി ഭാഗത്ത് എൽദോസിന്റെ വീട്ടി
കോതമംഗലം: ജയിലിൽ നിന്നിറങ്ങിയതിന്റെ ആഘോഷം കൊഴുപ്പിക്കാൻ ബാറിൽ ഒത്തുകൂടി.പിന്നെ കണ്ണിൽക്കണ്ടവരോടെല്ലാം വെല്ലുവിളി.ചോദ്യം ചെയ്തവരെ നേരിടാൻ നിയോഗിച്ചത് സുഹൃത്തിനെ.തർക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയവന്റെ കൈയിലെ മാംസം കുത്തിക്കീറിയും മറ്റ് രണ്ടുപേരെ കുത്തി വീഴ്‌ത്തിയും സുഹൃത്തിന്റെ 'സ്‌നേഹ പ്രകടനം'.മടങ്ങിയത് കുത്തുകേസൊന്നും പുത്തിരിയല്ലന്ന വെല്ലുവിളിയോടെ.
കോതമംഗലത്ത് തിങ്കളാഴ്ച അർദ്ധരാത്രിയോടടുത്ത് കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയിലെത്തിച്ച ആക്രമണ പരമ്പരയുടെ നേർസാക്ഷ്യം ഇങ്ങിനെ.കോട്ടയം മീനച്ചിൽ ഇരുമാപ്ര പാറശേരിയിൽ സാജൻ സാമുവലാണ്(40) സുഹൃത്ത് ജോബിനുമായി തർക്കത്തിലേർപ്പെട്ടിരുന്നവരെ കത്തി വീശി വീഴ്‌ത്തിയത്.ആക്രമണത്തിന് ശേഷം കുത്തുകേസൊന്നും തനിക്ക് പുത്തരിയല്ലന്ന് വെല്ലുവിളിച്ചാണ് ജോബിൻ സംഭവസ്ഥത്തു നിന്നും പിൻവലിഞ്ഞതെന്ന് ദൃസാക്ഷികൾ പൊലീസിനെ ധരിപ്പിച്ചതായിട്ടാണ് സൂചന.
പൂവരണി കാഞ്ഞിരത്തിങ്കൽ ജിജോ ജോർജ്ജ്,നേര്യമംഗലം തലക്കോട് അള്ളുങ്കൽ സ്വദേശിയും ഇപ്പോൾ പോഞ്ഞാശേരി മഠത്തുംപടി ഭാഗത്ത് എൽദോസിന്റെ വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന മറ്റത്തിൽ ജോബിൻ ജോർജ്ജ് (21),കൂവള്ളൂർ മണിക്കിണർ സ്വദേശിയും ഇപ്പോൾ നെല്ലിക്കുഴി ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഓലിക്കൽ ഫൈസൽ (18),നെല്ലിക്കുഴി കൂമുള്ളുംചാലിൽ മുന്ന എന്നുവിളിക്കുന്ന രാഹുൽ (23) എന്നിവരെയും സാമുവലിനെയും സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റു ചെയ്തതു.
നഗരത്തിലെ മരിയാ ബാറിന് സമീപമായിരുന്നു ഒരാളുടെ മരണത്തിനും രണ്ടുപേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ സംഘർഷം അരങ്ങേറിയത്. കുത്തുകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ജോബിൻ സുഹൃത്തുക്കളുമൊത്ത് സന്തോഷം പങ്കിടാനാണ് ബാറിലെത്തിയെതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.കുത്തുകുഴി വലിയപാറ പാറപ്പുറത്ത് ചാക്കോയുടെ മകൻ ബിനു ചാക്കോ (27)യാണ് മരിച്ചത്.തങ്കളം സ്വദേശി സൈജോ, വലിയപാറ സ്വദേശി അജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇരുവരും അപകടനില തരണം ചെയ്‌തെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
സംഭവത്തിന് ശേഷം സാജനും ജിജോയും കോട്ടയം ഭാഗത്തേയ്ക്ക് മുങ്ങിയിരുന്നു.പാല പൊലീസിന്റെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് കോതമംഗലം പൊലീസ് ഇവരെ കണ്ടെത്തിയത്.ജോബിനെയും ഫൈസലിനെയും നേര്യമംഗലം ഭാഗത്തുനിന്നും രാഹുലിനെ നെല്ലിക്കുഴിയിൽ നിന്നുമാണ് പിടികൂടിയത്.ഇവർ നിരവധി കഞ്ചാവ്-അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്‌ച്ച രാത്രി 11.30 ഓടെ ബാറിന് മുന്നിൽ നിൽക്കുകയായിരുന്ന തങ്ങളെ പിടിയിലായവർ ആക്രമിക്കുകയായിരുന്നെന്നാണ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിൽ കഴിയുന്ന സൈജോയും അജേഷും വെളിപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ ബസ്സ് ജീവനക്കാരനായ ആന്റോയെ കുത്തിയ കേസിലെ പ്രതിയാണ് ജോബിൻ.ആന്റോ സൈജോയുമായി സൗഹൃദത്തിലായിരുന്നെന്നും ജയിലിൽ നിന്നിറങ്ങുമ്പോൾ ജോബിനെ കണ്ടോളാമെന്ന് സൈജോയുടെ സുഹൃത്ത് പറഞ്ഞിരുന്നെന്നും ഇതാണ് ഇവർ തമ്മിലുള്ള തർക്കത്തിന് വഴിതെളിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.
ഇവർ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേയ്ക്ക് വളർന്നപ്പോൾ സൈജോയെ രക്ഷിക്കാൻ ബിനു എത്തിയെന്നും ഈയവസരത്തിൽ സാജൻ ആദ്യം ബിനുവിനെയും പിന്നാലെ സൈജോയെയും അജേഷിനെയും കുത്തുകയായിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.കുത്തേറ്റതോടെ ബിനു കുറച്ചു ദൂരം നടന്നു.പിന്നെ പാതവക്കിൽ വീണു.നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഇവിടെ നിന്നും കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.ഇവിടെ ചികത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് ബിനുമരണപ്പെട്ടത്