- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി 1 കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പിടികൂടണം; കോതമംഗലത്തെ പൊലീസ് സ്റ്റഷനിലെ സത്യഗ്രഹം അവസാനിപ്പിച്ച് രാജേഷ്; കേസ് എടുക്കുമെന്ന് ഡിവൈഎസ്പിയുടെ ഉറപ്പ്
കോതമംഗലം :അണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി 1 കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പൊലീസ് സംരക്ഷയ്ക്കുന്നതായി ആരോപിച്ച് കുടംബത്തിന്റെ പൊലീസ് സ്റ്റേഷൻ സത്യാഗ്രഹം. രാജേഷിന്റെ സത്യാഗ്രഹം തുടങ്ങി രണ്ട് മണിക്കൂറിന് ശേഷം മൂവാറ്റുപുഴ ഡി വൈ എസ് പി കോതമംഗലത്തെത്തി. കേസ് താൻ ഏറ്റെടുക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാക്കാമെന്നും ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബം സത്യാഗ്രം അവസാനിപ്പിച്ചു.
ചെറുവട്ടൂർ മിൽട്ടൺ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂർ രാജേഷ് നിലയിത്തിൽ രാജേഷ്,ഭാര്യ നിഷ മാതാവ് രാജമ്മ ഇയമകൾ നയന എന്നിവരാണ് ഇന്ന് രാവിലെ 11 മുതൽ കോതമംഗലം പൊലീസ് സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചത്. രാവിലെ പൊലീസുമായി ഈ വിഷയത്തിൽ ചർച്ച നടന്നെന്നും വിഷയത്തിൽ പരിഹാരമുണ്ടാക്കാമെന്ന് വാക്കാലുള്ള ഉറപ്പാണ് പൊലീസ് നൽകിയതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അതിനാലാണ മുൻ നിശ്ചയപ്രകാരം സ്റ്റേഷനുമുന്നിൽ സത്യാഗ്രഹമിരിക്കാൻ തീരുമാനിച്ചതെന്നും രാജേഷ് മറുനാടനോട്് വ്യക്തമാക്കി. പിന്നീടാണ് ഡിവൈഎസ്‌പി എത്തിയത്.
ഒരാഴ്മുമ്പ് ഇത് സംബന്ധിച്ച് കോതമംഗലം പൊലീസ്സ്‌റ്റേഷനിൽ അറിയിപ്പുനൽകിയിരുന്നു. വിവരം പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.എന്നിട്ടും പരിഹാരമാവാത്ത സാഹചര്യത്തിലാണ് ഞങ്ങൾ ഇന്ന് സത്യാഗ്രഹത്തിന് എത്തിയിട്ടുള്ളത്.80 കാരിയായ അമ്മ രോഗിയാണ്.ഭാര്യയ്ക്ക് കാഴ്ചശക്തിയും കുറവാണ് മൂത്തമകൾ നന്ദന എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോയിരിക്കുകയാണ്.അല്ലെങ്കിൽ അവളും ഞങ്ങളോടൊപ്പം കാണുമായിരുന്നു.രാജേഷ് കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ വാഴക്കുളം ചുരുളി ഊമ്പക്കാട്ട് എന്ന അഡ്രസ്സിൽ അറിയിപ്പെടുന്നതും ഇപ്പോൾ കീരംപാറ കുരിശും മുടി ഭാഗത്ത് ഇരുനിലകെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചുവരുന്നതുമായ ജിന്റോ വർക്കിയ്‌ക്കെതിരെ താൻ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറാവത്തിൽ പ്രതിഷേധിച്ചാണ് രാജേഷ് പ്രത്യക്ഷ സമരപരിപാടിയുമായി രംഗത്തിറങ്ങയിരിയ്്ക്കുന്നത്. ഈ പരാതിയിൽ നടപടിയുണ്ടായില്ലങ്കിൽ രോഗീയായ മാതാവും ഭാര്യയും രണ്ടുകൂട്ടികളും താനും സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് കാണിച്ച് ഒരാഴ്ചമുന്നെ രാജേഷ് പൊലീസിലും വിവരം നൽകിയിരുന്നു.
തട്ടിപ്പിലേയ്ക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് രാജേഷിന്റെ വിശദീകരണം ഇങ്ങിനെ..
വീടിനടുത്തുള്ള ബന്ധുമുഖേനയാണ് ജിന്റോ വർക്കിയെ താൻ പരിചയപ്പെടുന്നതെന്നും ഇടവവികാരിയെന്ന് പരിചയപ്പെടുത്തി ജിന്റോ,ജോസ് അമ്പലമുകളേൽ എന്ന വൈദീകനെ വിളിച്ചുകൊണ്ടുവന്നു.ഇദ്ദേഹത്തെക്കൂടി വിശ്വാസത്തിലെടുത്താണ് അണ്ടിക്കമ്പനി തുടങ്ങാൻ സ്ഥലം പാട്ടത്തിന് നൽകിയത്.സ്ഥാപനത്തിൽ പങ്കാളിയാക്കി ലാഭം വീതിക്കാമെന്നായിരുന്നു പ്രധാന വ്യവസ്ഥ.
ദിവസേന കാറുകൾ മാറുന്ന,അത്യാഡംമ്പര പൂർവ്വമായ ജിന്റോയുടെ ശൈലിയും വൈദീകന്റെ ഉറപ്പിലുമാണ് സ്ഥലം പണയപ്പെടുത്തി ലോൺ എടുക്കാൻ സമ്മതിച്ചത്.തുക മൂന്നുവർഷം കൊണ്ട് അടച്ചുതീർത്ത് ഭൂമി സ്വതന്ത്രമാക്കാമെന്ന് ജിന്റോ വാക്കുനൽകിയിരുന്നു.ഇപ്പോൾ കമ്പിനി ഉപേക്ഷിച്ച് ബാധ്യ എന്റെ തലയിൽ കെട്ടിവച്ച് ഇയാൾ മുങ്ങുകയായിക്കുകയാണ്.
40 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ട്.ഇതുകൂടാതെ വായ്പയായി പലരിൽന്നും വൻതുകകളും വാങ്ങിയിട്ടുണ്ട്.ഇതുകൂടാതെ കൃതൃമരേഖകൾ ചമച്ച് രണ്ട് വാഹനങ്ങളും ഇയാൾ എടുത്തിട്ടുണ്ട്.ഈ ബാദ്ധ്യതകളെല്ലാം ഇപ്പോൾ താൻ തീർക്കേണ്ട അവസ്ഥയിലാണ്.കമ്പനിയിൽ മിഷ്യനുകൾ സ്ഥാപിച്ചതിലും ജിന്റോ തട്ടിപ്പുനടത്തി.10 ലക്ഷം രൂപയുടേതെന്ന് വിശ്വസിപ്പിച്ച് സ്ഥാപിച്ച ഉപകരണങ്ങളെല്ലാം ഗുണനിലവാരമില്ലാത്തതും പഴക്കം ചെന്നവയുമായിരുന്നു.
ആകെ മൂന്നുമാസമാണ് കമ്പിനി പ്രവർത്തിച്ചത്.ഓഫീസിൽ സൂക്ഷിച്ചിരുന്ന വാടക എഗ്രിമെന്റും ലൈസൻസും ഇയാൾ എടുത്തുകൊണ്ടുപോയി.ബാങ്കിൽ നിന്നും അറിയിപ്പുകൾ വന്നുതുടങ്ങിയതോടെയാണ് വായ്തിരിച്ചടവ് നടന്നിട്ടില്ലന്ന് വ്യക്തമായത്.ഈ വിവരങ്ങളെല്ലാം കാണിച്ച് റൂറൽ എസ് പി അടക്കമുള്ളവർക്ക് പരാതി നൽകി.
അന്വേഷിയിക്കുന്നുണ്ടെന്നുംആൾ നാട്ടിലില്ലന്നുമാണ് പൊലീസ് പറയുന്നത്.എന്നാൽ ഇയാൾ വീട്ടിൽ തന്നെയുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. ഇപ്പോൾ ആകെയുള്ള സ്ഥലം ജപ്തിയിലെത്തി നിൽക്കുകയാണ്.ഞങ്ങൾ ആത്മഹത്യയുടെ വക്കിലാണ്.എല്ലാം കൂടി ഒരു കോടിയോളം രൂപയുടെ ബാധ്യതയുണ്ട്.രാജേഷ് ചൂണ്ടിക്കാട്ടി.
ജിന്റോ പലസ്ഥലത്തും ഇത്തരത്തിൽ തട്ടിപ്പുനടത്തിയതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരാതികളിൽ സൂചിപ്പിച്ചിരുന്നെങ്കിലും പൊലീസ് കാര്യമായി എടുത്തില്ലന്നും നിത്തിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസിനെ അറയിച്ച ശേഷം സ്റ്റേഷനുമുന്നിൽ സത്യാഗ്രഹത്തിന് തയ്യാറായതെന്നും രാജേഷ് വിശദീകരിച്ചു.