- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം ഉറപ്പിക്കുന്ന തരത്തിൽ മർമ്മ സ്ഥാനത്ത് കുത്തിയത് സഹോദരന്റെ മകൻ; കുത്തേറ്റ സിപിഎം നേതാവ് ഇപ്പോഴും വെന്റിലേറ്ററിൽ; തോമസിനെ ആക്രമിച്ചവരിൽ ഒരാൾ കസ്റ്റഡിയിൽ; കോതമംഗലത്തെ ആക്രമത്തിന് പിന്നിൽ കൊച്ചിയിലെ ക്വട്ടേഷൻ ബന്ധങ്ങളും
കോതമംഗലം: വൈകിട്ട് 5.15-ഓടെ കോളിങ് ബെല്ല് അടിക്കുന്നത് കേട്ടപ്പോൾ അമ്മ വാതിൽ തുറന്നു. ചേട്ടൻ ടിനോയും(പിതാവിന്റെ സഹോദരന്റെ മകൻ) സുഹൃത്ത് സ്റ്റിജോയും അകത്തേയ്ക്ക് വരുന്നതാണ് പിന്നെ കണ്ടത്. ഈ സമയം പപ്പ മുറിക്കത്ത് കട്ടിലിരുന്ന് മൊബൈലിൽ സംസാരിക്കുകയായിരുന്നു. ചേട്ടൻ ഏതാണ്ട് 30 സെക്കന്റോളം പപ്പായെ നിരീക്ഷിച്ച് സമീപത്ത് നിന്നു. പിന്നെ കട്ടിലിലേയ്ക്ക് ഇരിക്കാൻ എന്ന പോലെ പിതാവിന്റെ അടുത്തെത്തി, കത്തിയെടുത്ത് കഴുത്തിൽ കുത്തി.
പിതാവും സിപിഎം നേതാവും മുൻസിപ്പൽ കൗൺസിലറുമായ മലയൻകീഴ് കുടിയാറ്റ് കെ വി തോമസി(56)ന് കൂത്തേറ്റസംഭവത്തിൽ ദൃക്‌സാക്ഷിയായ മകൻ അതുൽ തോമസ് നൽകുന്ന വിവരണം ഇതാണ്. തോമസിന്റെ സഹോദരൻ ജോർജിന്റെ മകൻ ടിനോ (30)യാണ് ആക്രമണം നടത്തിയത്.ഇയാളുടെ സുഹൃത്ത് സ്റ്റിജോയും വീടിനുള്ളിൽ കടന്നിരുന്നു. ഒപ്പമെത്തിയ മൂന്നാമൻ വീടിന് പുറത്ത് കാവൽ നിന്നിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് തോമസിനെ ആദ്യം കോതമംഗലം ധർമ്മഗിരി ആശുപത്രിയിലും പിന്നീട് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ ശസ്ത്രക്രീയക്ക് വിധേയനാക്കിയ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. പിതാവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച അതുൽ തോമസിനും ഒപ്പമുണ്ടായിരുന്ന ബംഗാൾ സ്വദേശി വിശ്വസിത്തിനും മുറിവേറ്റു.അതുലിന് വിരലുകൾക്കും വിശ്വത്തിന് കൈപ്പലകയ്ക്ക് താഴെയുമാണ് മുറിവേറ്റിട്ടുള്ളത്.ഇരുവരും ആശുപത്രിയിൽ ചികത്സതേടി. സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. മഞ്ഞുമ്മൽ സ്വദേശി ജെയിംസാണ് കസ്റ്റഡിയിലുള്ളത്.
തോമസ് നിർമ്മാണ പ്രവർത്തനങ്ങൾ കരാർ എടുത്ത് നടത്തിയിരുന്നു. വിശ്വം വർഷങ്ങളായി തോമസിനൊപ്പമാണ് ജോലി ചെയ്യുന്നത്.ആക്രമണം നേരിൽക്കണ്ടതിന്റെ ആഘാതത്തിൽ നിന്നും ഭാര്യ സിനി ഇനിയും മുക്തയായിട്ടില്ല. വർഷങ്ങൾക്ക് അടിപിടിയും തമ്മിൽത്തല്ലുമായി നടന്നിരുന്ന സമയത്ത് നേർവഴിക്കാക്കാൻ പിതാവ് ടിനോയെ കൂടെ കൂട്ടിയിരുന്നു. നിർമ്മാണമേഖലകളിൽ ജോലിനൽകിയും പുറെനിന്നുള്ള കൂട്ടുകെട്ടുകൾ ഒഴിവാക്കിയുമായിരുന്നു സംരക്ഷണം. പിന്നീട് വിദേശത്ത് ജോലിയിൽ പ്രവേശിക്കുന്നതിന് അവസരവും ഒരുക്കി. ഇതിനായി പിതാവിന് വൻതുക മുടക്കായിട്ടുണ്ട്. കുടുംബ സ്വത്ത് വീതം വച്ചപ്പോൾ തന്റെ പിതാവിന് അർഹതപ്പെട്ട വിഹിതം കിട്ടിയില്ലെന്ന് നേരത്തെ ടിനോ പറഞ്ഞിരുന്നു.ഇതല്ലാതെ മറ്റ് അഭിപ്രായഭിന്നതകളോ പ്രശ്നങ്ങളോ ഇരുകുടുംബങ്ങളും തമ്മിൽ ഉണ്ടായിരുന്നില്ല.അ തുകൊണ്ട് തന്നെയാണ് ചേട്ടനും സുഹൃത്തും വീട്ടിൽ വന്നപ്പോൾ സംശയം തോന്നാതിരുന്നത്.ടിനോയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്റ്റിജോ മുമ്പും വീട്ടിൽവന്നിട്ടുണ്ട്-അതുൽ വിശദമാക്കി.
ടിനോയ്ക്ക് കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ള സംശയവും ഉയർന്നിട്ടുണ്ട്. നിരവധി അടിപിടി കേസുകളിൽ ടിനോ നേരത്തെ പ്രതിയായിട്ടുണ്ട്. കത്തി കുത്തിയറക്കിയ രീതി പ്രൊഫഷണൽ സംഘങ്ങളുടേതിന് സാമാനമെന്ന് മെഡിക്കൽ പിരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.സമീപത്തെത്തി ,കുറച്ചുസമയം കാത്തുനിന്നിട്ടായിരുന്നു ടിനോ കൈയിൽ ഒളിപ്പിച്ചിരുന്ന പേനകത്തിപോലെ തോന്നുന്ന ആയുധം എടുത്ത് തോമസിനെ കുത്തിയത്.
മരണം ഉറപ്പിക്കുന്ന തരത്തിലായിരിക്കണം ആക്രമണം എന്ന് ടിനോ നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നെന്നും മർമ്മ സ്ഥാനത്തുതന്നെ കത്തി കുത്തിയിറക്കുന്നതിനുള്ള അവസരം ഒത്തുവരാൻ വേണ്ടിയാണ് ആക്രണത്തിന് മുമ്പ് ഇയാൾ തോമസിനെ നീരീക്ഷിച്ച് നിലയുറപ്പിച്ചതെന്നും സംശയമുയർന്നിട്ടുണ്ട്. ടിനോയും സുഹൃത്തുക്കളും എത്തിയകാർ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സംഭവത്തിന് ശേഷം മുങ്ങിയ ടിനോയെയും കൂട്ടാളികളെയും കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയാണ്.
മറുനാടന് മലയാളി ലേഖകന്.