- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ കണ്ടുമുട്ടലും അമ്മയുടെ ഫോണിലെ ചാറ്റിംഗും പ്രണയമായി; അശ്ലീല ചിത്രങ്ങളും വീഡിയോയും അയച്ച് പ്രലോഭിപ്പിച്ചും സീനിയർ സ്റ്റുഡന്റ്; തിയേറ്ററിലെ ശുചിമുറിയിലെ പീഡന സമയത്ത് പുറത്ത് കാവൽക്കാരനായത് തിയേറ്റർ ജീവനക്കാരൻ; മാസമുറ തെറ്റിയെന്ന ഭയപ്പാടിൽ പ്ലസ് ടുകാരി സത്യം അദ്ധ്യാപികയോട് പറഞ്ഞപ്പോൾ കുടുങ്ങിയത് പതിനേഴുകാരായ സുഹൃത്തുക്കൾ; കോതമംഗലം ജീ സിനിമാസിലെ പീഡനം പുറത്തായത് ഇങ്ങനെ
മൂവാറ്റുപുഴ: സ്‌കൂളിലെ കണ്ടുമുട്ടൽ അടുപ്പമായി. രാത്രിയിൽ മാതാവിന്റെ ഫോൺ തരപ്പെടുത്തി കൈയിൽ സൂക്ഷിക്കാൻ ഉപദേശിച്ചു. പാതിരാത്രിയോടടുത്ത് ചാറ്റിങ് തുടങ്ങും. അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കും. കാണാൻ നിർബന്ധിക്കും. തീയറ്ററിലെത്തിയപ്പോൾ അത്യവശ്യ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ചു. പുറത്ത് പറയാതിരുന്നത് അപമാനം ഭയന്നും. കോതമംഗലം ജീ സിനിമാസിൽ ശുചിമുറിയിൽ പീഡനത്തിനിരയായ സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശിനിയായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയാണ്. രണ്ടാഴ്ച മുമ്പുനടന്ന സംഭവത്തിന്റെ പേരിൽ 17- കാരനായ വിദ്യാർത്ഥിയെയും ഒത്താശ ചെയ്ത തീയറ്റർ ജീവനക്കാരനെയും മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. മാസമുറ വൈകിയതിനെത്തുടർന്ന് ഭയപ്പാടിലായ പെൺകുട്ടി അദ്ധ്യാപികയുമായിട്ടാണ് പീഡന വിവരം ആദ്യം പങ്കിടുന്നത്. പിന്നീട് വിവരം സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനെ അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് വിദ്യാർത്ഥിയെയും സഹായിയായ തീയറ്റർ ജീവനക്കാരനെയും അറ
മൂവാറ്റുപുഴ: സ്‌കൂളിലെ കണ്ടുമുട്ടൽ അടുപ്പമായി. രാത്രിയിൽ മാതാവിന്റെ ഫോൺ തരപ്പെടുത്തി കൈയിൽ സൂക്ഷിക്കാൻ ഉപദേശിച്ചു. പാതിരാത്രിയോടടുത്ത് ചാറ്റിങ് തുടങ്ങും. അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കും. കാണാൻ നിർബന്ധിക്കും. തീയറ്ററിലെത്തിയപ്പോൾ അത്യവശ്യ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ചു. പുറത്ത് പറയാതിരുന്നത് അപമാനം ഭയന്നും.
കോതമംഗലം ജീ സിനിമാസിൽ ശുചിമുറിയിൽ പീഡനത്തിനിരയായ സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശിനിയായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയാണ്. രണ്ടാഴ്ച മുമ്പുനടന്ന സംഭവത്തിന്റെ പേരിൽ 17- കാരനായ വിദ്യാർത്ഥിയെയും ഒത്താശ ചെയ്ത തീയറ്റർ ജീവനക്കാരനെയും മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. മാസമുറ വൈകിയതിനെത്തുടർന്ന് ഭയപ്പാടിലായ പെൺകുട്ടി അദ്ധ്യാപികയുമായിട്ടാണ് പീഡന വിവരം ആദ്യം പങ്കിടുന്നത്. പിന്നീട് വിവരം സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനെ അറിയിച്ചു.
ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് വിദ്യാർത്ഥിയെയും സഹായിയായ തീയറ്റർ ജീവനക്കാരനെയും അറസ്റ്റുചെയ്തത്. 17 വയസ്സണ് ഇരുവരുടെയും പ്രായം. ഇവരെ ഇന്ന് കൊച്ചി ജുവനൈൽ കോടതിയിൽ ഹാജരാക്കും. മതാവ് ഉപയോഗിച്ചിരുന്ന ഫോൺ വഴിയാണ് പെൺകുട്ടി വിദ്യാർത്ഥിയുമായി വാട്സാപ് ചാറ്റിങ് നടത്തിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. മാതാവ് ഉറങ്ങുന്ന അവസരത്തിൽ താൻ ഫോൺ കൈക്കലാക്കിയിരുന്നെന്നും ഇതിന് ഉപദേശിച്ചത് അറസ്റ്റിലായ വിദ്യാർത്ഥിയാണെന്നും പെൺകുട്ടി പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
തീയറ്റർ ജീവനക്കാരനുമായി നേരത്തെ ധാരണയിലെത്തിയ ശേഷമാണ് വിദ്യാർത്ഥി പെൺകുട്ടിയുമായി തീയറ്ററിൽ എത്തിയത്. സിനിമ തുടങ്ങിയ ഉടൻ അത്യവശ്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നിർബന്ധിച്ച് ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നെന്നും ഇതിന് ഒത്താശ നൽകിയത് തീയറ്റർ ജീവനക്കാരനാണെന്നുമാണ് പെൺകുട്ടിയുടെ വിവരണം. ശുചിമുറിയിൽ വിദ്യാർത്ഥി പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ പുറത്ത് തീയറ്റർ ജീവനക്കാരൻ കാവൽ നിൽക്കുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം.
വിദ്യാർത്ഥിയുടെ സുഹൃത്താണ് തീയറ്റർ ജീവനക്കാരൻ. അരമണിക്കൂരിലേറെ സമയത്തിന് ശേഷമാണ് തന്നെ മോചിപ്പിച്ചതെന്നും അപമാനം ഭയന്നാണ് വിവരം പുറത്തുറത്തുപറയാതിരുന്നതെന്നും പെൺകുട്ടി പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 17-കാരനെ ജോലിക്ക് നിയമിച്ചതിന്റെ പേരിൽ തീയറ്റർ നടത്തിപ്പുകാർക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.