ദുബായ് : കൊടുങ്ങല്ലൂർ കോതപറമ്പ് നിവാസികളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ദുബായ് ഗിസൈസിലെ അൽതവാർ പാർക്കിൽ സംഘടി പ്പിച്ച സംഗമത്തിൽ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള കോതപറമ്പ് നിവാസികൾ പങ്കെടുത്തു.

ഡോക്ടർ സഫീർ അഹമ്മദ്, റഫീഖ് പനപ്പറമ്പിൽ, അൻസാരി, റഫീഖ് വട്ടപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കോതപറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ സിയാദ് കൊടുങ്ങല്ലൂർ മുഖ്യാതിഥിയായി സംബന്ധിച്ചു. പ്രദേശത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാടിന്റെ പുരോഗതിക്ക് വേണ്ടിയും ഈ കൂട്ടായ്മ കൈ കൊള്ളേ ണ്ടതായ നിലപാടുകളെ കുറിച്ച് സിയാദ് വിശദീകരിച്ചു.

അഭിലാഷ് പറമ്പത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് പോനാക്കുഴി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ - കായിക മത്സരങ്ങൾ നടന്നു.