- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ഭരണപരിഷ്‌കാര ചെയർമാൻ പദവി നൽകിയതിനെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനം സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിലകുറഞ്ഞ അധിക്ഷേപങ്ങൾ ഉന്നയിച്ച് ജനശ്രദ്ധനേടുക എന്ന ഉദ്ദേശം മാത്രമാണ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്ക് പിറകിലുള്ളതെന്നും കോടിയേരി പറഞ്ഞു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താൻ വിഎസിന് സിപിഐഎം നൽകിയ പൊന്നുംവിലയാണ് ഭരണപരിഷ്‌കാര കമ്മീഷൻ പദവി എന്നായിരുന്നു ബിജെപി പ്രസിഡന്റിന്റെ ആക്ഷേപം. സ്വന്തം പാർട്ടിയുടെ മുതിർന്ന നേതാക്കന്മാർക്ക് ഉണ്ടായ അനുഭവം മുൻനിർത്തിയായിരിക്കാം അദ്ദേഹം ഇത്തരം അഭിപ്രായപ്രകടനം നടത്തിയതെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ഭരണപരിഷ്‌കാര ചെയർമാൻ പദവി നൽകിയതിനെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനം സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിലകുറഞ്ഞ അധിക്ഷേപങ്ങൾ ഉന്നയിച്ച് ജനശ്രദ്ധനേടുക എന്ന ഉദ്ദേശം മാത്രമാണ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്ക് പിറകിലുള്ളതെന്നും കോടിയേരി പറഞ്ഞു.
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താൻ വിഎസിന് സിപിഐഎം നൽകിയ പൊന്നുംവിലയാണ് ഭരണപരിഷ്‌കാര കമ്മീഷൻ പദവി എന്നായിരുന്നു ബിജെപി പ്രസിഡന്റിന്റെ ആക്ഷേപം. സ്വന്തം പാർട്ടിയുടെ മുതിർന്ന നേതാക്കന്മാർക്ക് ഉണ്ടായ അനുഭവം മുൻനിർത്തിയായിരിക്കാം അദ്ദേഹം ഇത്തരം അഭിപ്രായപ്രകടനം നടത്തിയതെന്നും കോടിയേരി പറഞ്ഞു.
Next Story