- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കോട്ടയം ക്ലബ് ഹൂസ്റ്റൺ ബാങ്ക്വറ്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-ന്യൂഇയർ ബാങ്ക്വറ്റ് വിപുലമായ പരിപാടികളോടെ ദേശി റസ്റ്ററന്റിൽ സംഘടിപ്പിച്ചു.ചടങ്ങിൽ എസ്.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. രവി വർഗീസ്, സ്ഥാപക പ്രസിഡന്റ് തോമസ് കെ. വർഗീസ്, സ്ഥാപക സെക്രട്ടറി ജോജി ജേക്കബ്, സി.വി. മാത്യൂസ്, റോബിൻ ഫിലിപ്പ്, ഡോ. അന്നാ കെ. ഫിലിപ്പ്, ട്രഷറർ ബാബു ചാക്കോ എന
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-ന്യൂഇയർ ബാങ്ക്വറ്റ് വിപുലമായ പരിപാടികളോടെ ദേശി റസ്റ്ററന്റിൽ സംഘടിപ്പിച്ചു.
ചടങ്ങിൽ എസ്.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. രവി വർഗീസ്, സ്ഥാപക പ്രസിഡന്റ് തോമസ് കെ. വർഗീസ്, സ്ഥാപക സെക്രട്ടറി ജോജി ജേക്കബ്, സി.വി. മാത്യൂസ്, റോബിൻ ഫിലിപ്പ്, ഡോ. അന്നാ കെ. ഫിലിപ്പ്, ട്രഷറർ ബാബു ചാക്കോ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജേക്കബ്, സെക്രട്ടറി മോൻസി കുര്യാക്കോസ്, സുഗു ഫിലിപ്പ്, അജി കോര, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ബാങ്ക്വറ്റിന് മാറ്റുകൂട്ടി. പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളും സ്വയം പരിചയപ്പെടുത്തി. പൈലോ, ജോസപ്, കുട്ടികളായ കെസിയ മേരി, ക്ലോയി എലിസബത്ത് പാറയിൽ എന്നിവരുടെ പ്രാർത്ഥനയോടെ പരിപാടികൾ സമാപിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും നടന്നു.
ഈ വർഷത്തെ പരിപാടിയിൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റും പിക്‌നിക്കും നടത്താൻ ആലോചിക്കുന്നതായി സംഘാടകർ അറിയിച്ചു.



