ഇന്റർനാഷണൽ സസ്റ്റെയ്നബ്ൾ അക്കാദമിയുമായി മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി ; ലക്ഷ്യം ഫെയർട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കൽ
കൊച്ചി: കർഷകസമൂഹത്തിനിടയിൽ ഫെയർട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കാനായി ഇടുക്കിയിലെ ഇടിഞ്ഞമലയിൽ ഇന്റർനാഷണൽ സസ്റ്റെയ്നബ്ൾ അക്കാദമി ഫോർ ഫെയർട്രേഡ് ആൻഡ് ഓർഗാനിക് ഫാർമിങ് സ്ഥാപിക്കും. ജൈവ, ഫെയർട്രേഡ് കാർഷിക രംഗത്തും ഭക്ഷോത്പാദന രംഗത്തും പ്രവർത്തിക്കുന്ന കോട്ടയം ആസ്ഥാനമായ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി (മാസ്സ്)യാണ് സംരംഭത്തിന് പിന്നിൽ ഇന്ത്യയിലെയും വിദേശത്തെയും വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനും പരസ്പരം അറിവുകൾ പങ്കുവെയ്ക്കാനുമുള്ള കേന്ദ്രമായാണ് ഈ സ്ഥാപനം വിഭാവനം ചെയ്തിരിക്കുന്നതെന്ന് മാസ്സ് പ്രസിഡന്റും പ്ലാന്റ്റിച്ച് ആഗ്രിടെക് മാനേജിങ് ഡയറക്ടറുമായ ബിജുമോൻ കുര്യൻ് പറഞ്ഞു. കഫെ ഡി മോണ്ട് എന്ന പേരിൽ മേൽത്തരം കാപ്പി ലഭ്യമാക്കുന്ന കോഫി ഷോപ്പ് ശൃംഖലയും മാസ്സ് ആരംഭിക്കും. 'ഏറെ പ്രത്യേകതയും വ്യത്യസ്തവുമായ കഫെ ചെയ്ൻ അനുഭവമായിരിക്കും കഫെ ഡി മോണ്ട് നൽകുക. ഈ ബ്രാൻഡിലൂടെ വ്യക്തവും വ്യത്യസ്തവുമായ ഘടകങ്ങളിലൂടെ കാപ്പിക്ക് പുതിയ വ്യാഖ്യാനം നൽകാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്,' ബിജുമോൻ പറഞ്ഞു. 'ജൈവ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: കർഷകസമൂഹത്തിനിടയിൽ ഫെയർട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കാനായി ഇടുക്കിയിലെ ഇടിഞ്ഞമലയിൽ ഇന്റർനാഷണൽ സസ്റ്റെയ്നബ്ൾ അക്കാദമി ഫോർ ഫെയർട്രേഡ് ആൻഡ് ഓർഗാനിക് ഫാർമിങ് സ്ഥാപിക്കും. ജൈവ, ഫെയർട്രേഡ് കാർഷിക രംഗത്തും ഭക്ഷോത്പാദന രംഗത്തും പ്രവർത്തിക്കുന്ന കോട്ടയം ആസ്ഥാനമായ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി (മാസ്സ്)യാണ് സംരംഭത്തിന് പിന്നിൽ
ഇന്ത്യയിലെയും വിദേശത്തെയും വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനും പരസ്പരം അറിവുകൾ പങ്കുവെയ്ക്കാനുമുള്ള കേന്ദ്രമായാണ് ഈ സ്ഥാപനം വിഭാവനം ചെയ്തിരിക്കുന്നതെന്ന് മാസ്സ് പ്രസിഡന്റും പ്ലാന്റ്റിച്ച് ആഗ്രിടെക് മാനേജിങ് ഡയറക്ടറുമായ ബിജുമോൻ കുര്യൻ് പറഞ്ഞു. കഫെ ഡി മോണ്ട് എന്ന പേരിൽ മേൽത്തരം കാപ്പി ലഭ്യമാക്കുന്ന കോഫി ഷോപ്പ് ശൃംഖലയും മാസ്സ് ആരംഭിക്കും. 'ഏറെ പ്രത്യേകതയും വ്യത്യസ്തവുമായ കഫെ ചെയ്ൻ അനുഭവമായിരിക്കും കഫെ ഡി മോണ്ട് നൽകുക. ഈ ബ്രാൻഡിലൂടെ വ്യക്തവും വ്യത്യസ്തവുമായ ഘടകങ്ങളിലൂടെ കാപ്പിക്ക് പുതിയ വ്യാഖ്യാനം നൽകാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്,' ബിജുമോൻ പറഞ്ഞു.
'ജൈവ കാപ്പിയുടെ സ്വാദും മണവും ആസ്വദിക്കുന്നതോടൊപ്പം പരസ്പരം ആശയവിനിമയം നടത്താനും ഇടപഴകാനുമുള്ള അന്തരീക്ഷത്തിലൂടെ വ്യത്യസ്തമായ കോഫിഷോപ്പ് അനുഭവം പ്രദാനം ചെയ്യാൻ കഫെ ഡി മോണ്ട് ശ്രമിക്കും. വെർജിൻ പ്ലാന്റേഷനുകളിൽ നിന്നുള്ള ജൈവ കാപ്പിക്കുരുവാണ് ഇവിടെ ഉപയോഗിക്കുക,' അദ്ദേഹം തുടർന്നു. കർഷകരുടെ സഹകരണ പ്രസ്ഥാനമായി 2001-ൽ രൂപംകൊണ്ട മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി (മാസ്സ്) ചെറുകിട കർഷകരെ സഹായിക്കാനായാണ് ആരംഭിച്ചത്. ഭൂരിഭാഗം സ്ത്രീകൾ അംഗങ്ങളായുള്ള 17 ഗ്രൂപ്പുകളുടെ ശൃംഖല പ്ലാന്റ്റിച്ച് ആഗ്രിടെക്കിന്റെ സഹായത്തോടെയാണ് സ്ഥാപിക്കപ്പെട്ടത്. കാപ്പിക്ക് പുറമെ കൊക്കോ, കറുവപ്പട്ട, കുരുമുളക്, വെള്ള കുരുമുളക്, വാനില, ഏലം, ഗ്രാമ്പു, ജാതിക്ക, ഇഞ്ചി, മഞ്ഞൾ, നാളികേരം, പൈനാപ്പ്ൾ എന്നീ 12 ഫെയർട്രെയ്ഡ് സർട്ടിഫൈഡ് ഉത്പന്നങ്ങളും മാസ്സിലെ അംഗങ്ങൾ നിലവിൽ ഉത്പാദിപ്പിക്കുന്നുണ്ട്.
ഓർഗാനിക്, ഫെയർട്രേഡ്് സർട്ടിഫിക്കേഷനുകൾ ത്വരിതപ്പെടുത്താൻ ഈ സംഘടനയിൽ ഒരാഭ്യന്തര നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ജൈവ സർട്ടിഫിക്കേഷൻ ലഭിക്കാനും സുഗന്ധവ്യഞ്ജനം, കാപ്പി, കൊക്കോ തുടങ്ങിയ അവരുടെ ഉൽപന്നങ്ങൾ ഫെയർട്രേഡ് ജൈവ മാനദണ്ഡങ്ങൾ നിലനിർത്തി യൂറോപ്പിലേക്ക് കയറ്റിയയക്കാനും 5000-ത്തിലേറെ കർഷകരെ പ്രാപ്തരാക്കുന്നതിൽ മാസ്സ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മാസ്സിന് കീഴിൽ 3100 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും പ്രതിവർഷം 4000 ടൺ സുഗന്ധവ്യഞ്ജനങ്ങളും 6500 ടൺ കൊക്കോയും 2600 ടൺ കാപ്പിയും 1870 ടൺ പഴങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.
ജൈവ കാർഷികരംഗത്ത് മാസ്സ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ പിന്തുണയും ലഭിക്കുന്നുണ്ട്. കൂടാതെ കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഓർഗാനിക് ഫാർമിങ് (എൻസിഒഎഫ്) മാസ്സിനെ ഒരു സേവനദാതാവായി അംഗീകരിച്ചിട്ടുമുണ്ട്.