കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) ന്റെ രണ്ടാമത് വാർഷികമായ കോട്ടയം ഫെസ്റ്റ് -2018 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി .ഏപ്രിൽ 6ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ജീവസാഗർ ഉദ്ഘാടനം ചെയ്യും.

മുഖ്യാതിഥികളായി പിസി.ജോർജ് എം എൽ എ ,പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.തുടർന്ന് പ്രശസ്ത കീബോർഡ് കലാകാരൻ സ്റ്റീഫൻ ദേവ്വസി & ടീം അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കുന്നതാണ് എന്ന് കോട്ടയം ഫെസ്റ്റ്-2018 ന്റെ ഭാരവാഹികൾ പത്രകുറുപ്പിൽ അറിയിച്ചു