- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ വിവിധ മേളകളിൽ പ്രദർശിപ്പിച്ച 28 ചിത്രങ്ങളുമായി കോട്ടയത്തും ചലിച്ചിത്ര മേള; അക്ഷര നഗരിയിൽ സിനിമാ ഉത്സവം അടുത്ത മാസം രണ്ട് മുതൽ എട്ട് വരെ
കോട്ടയം: ഇനി കോട്ടയം ചലച്ചിത്ര മേള. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആത്മയാണ് ഫെബ്രുവരി രണ്ടു മുതൽ എട്ടു വരെ കോട്ടയം അനശ്വര തിയേറ്ററിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ മേളകളിൽ പ്രദർശിപ്പിച്ച 28 ചിത്രങ്ങളാണ് കോട്ടയത്തെ മേളയ്ക്കെത്തുന്നത്. ഒരു ദിവസം നാലു പ്രദർശനം. 18 അന്താരാഷ്ട്ര ചിത്രങ്ങളും ഇന്ത്യയിലെ അഞ്ച് അന്യഭാഷാ ചിത്രങ്ങളും അഞ്ച് മലയാളചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. വജീബ്, ന്യൂൺ, ഏദൻ, ഐ ക്വിറ്റ് സ്മോക്കിങ്, യങ് കാറൽ മാർക്സ്, കറുത്ത യഹൂദൻ, അതിശയങ്ങളുടെ വേനൽ എന്നീ ചിത്രങ്ങളും ലിസ്റ്റിലുണ്ട്. ആയിരത്തോളം പേർക്കാണ് സിനിമ കാണാൻ അവസരം ലഭിക്കുക. പ്രവേശനം പാസ് മൂഖേനയാണ്. 26ാം തിയ്യതി മുതൽ അനശ്വര തിയേറ്ററിൽ പാസ് വിതരണം തുടങ്ങും. വിദ്യാർത്ഥികൾക്ക് നിരക്കിൽ ഇളവുണ്ട്.
കോട്ടയം: ഇനി കോട്ടയം ചലച്ചിത്ര മേള. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആത്മയാണ് ഫെബ്രുവരി രണ്ടു മുതൽ എട്ടു വരെ കോട്ടയം അനശ്വര തിയേറ്ററിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ മേളകളിൽ പ്രദർശിപ്പിച്ച 28 ചിത്രങ്ങളാണ് കോട്ടയത്തെ മേളയ്ക്കെത്തുന്നത്. ഒരു ദിവസം നാലു പ്രദർശനം. 18 അന്താരാഷ്ട്ര ചിത്രങ്ങളും ഇന്ത്യയിലെ അഞ്ച് അന്യഭാഷാ ചിത്രങ്ങളും അഞ്ച് മലയാളചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക.
വജീബ്, ന്യൂൺ, ഏദൻ, ഐ ക്വിറ്റ് സ്മോക്കിങ്, യങ് കാറൽ മാർക്സ്, കറുത്ത യഹൂദൻ, അതിശയങ്ങളുടെ വേനൽ എന്നീ ചിത്രങ്ങളും ലിസ്റ്റിലുണ്ട്. ആയിരത്തോളം പേർക്കാണ് സിനിമ കാണാൻ അവസരം ലഭിക്കുക. പ്രവേശനം പാസ് മൂഖേനയാണ്. 26ാം തിയ്യതി മുതൽ അനശ്വര തിയേറ്ററിൽ പാസ് വിതരണം തുടങ്ങും. വിദ്യാർത്ഥികൾക്ക് നിരക്കിൽ ഇളവുണ്ട്.
Next Story



