കുവൈറ്റ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മാർച്ച് 10നു നടക്കുന്ന കോട്ടയം ഫെസ്റ്റ് 2017 ഫൽർ പ്രകാശനം ചെയ്തു പ്രസിഡന്റ് അനൂപ് സോമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ സ്റ്റർലിങ്ക് ഇൻഡർനാഷണൽ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ നായർക്ക് കൊടുത്തു പ്രകാശന കർമ്മം നിർവഹിച്ചു.

ട്രെഷറർ ജസ്റ്റിൻ ജെയിംസ് പ്രോഗ്രാം കമ്മറ്റി കൺവീനർ അനീഷ് നായർ ജോയിന്റ് സെക്രട്ടറി ഡിപിൻ പ്രസാദ് , വൈസ് പ്രസിഡന്റ് സി എസ് ബത്താർ ,ജോയിന്റ് ട്രെഷറർ ആർ ജി ശ്രീകുമാർ,ഏരിയ കോർഡിനേറ്റർമാരായ രതീഷ് കുമ്പളത് , വിജോ കെ വി , എക്സിക്യൂട്ടീവ് മെബർമാരായ ഉമേഷ് , വിപിൻ നായർ , അനിൽ, പ്രശാന്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.