കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'പൊന്നോണം 2017' ന്റെ ഫ്‌ലയർ അബ്ബാസിയ റിഥം ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ സ്വാഗതം പറയുകയും രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ പൊന്നോണം 2017 ന്റെ ഫ്‌ലയർ അഡൈ്വസറി ബോർഡ് മെമ്പർ ബിനോയി സെബാസ്റ്റ്യന് നൽകി പ്രകാശനം ചെയ്തു.

കനിവ് 2017 സമ്മാന കൂപ്പൺ പ്രോഗ്രാം കോർഡിനേറ്റർ സി എസ് ബത്താർ എക്‌സിക്യൂട്ടീവ് അംഗം ബിജു കാലയിലിനു കൈമാറി ഏരിയ കോർഡിനേറ്റർ രതീഷ് കുമ്പളത്തു ഫുഡ് കൂപ്പൺ ഏരിയ കോർഡിനേറ്ററർമാരായ വിജോ കെവിക്കും ഡോജീ മാത്യൂവിന് കൈമാറുകയും ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ ഡിപിൻ പ്രസാദ്, ആർ ജി ശ്രീകുമാർ, ജോയിന്റ് ട്രഷറർ വിപിൻ നായർ, ചാരിറ്റി കൺവീനർ ഭൂപേഷ്, ജോയിന്റ് പ്രോഗ്രാം കൺവീനർ ഷാജി മാത്യൂ, വനിതാ ചെയർ പേഴ്‌സൻ സിജി പ്രദീപ്, എക്‌സിക്യൂട്ടീവ് മെമ്പർമാരായ അനിൽ, പ്രസാദ് നായർ, ഉമേഷ്, ബിജേഷ്, കെ. ജെ. ജോസഫ്, റെജി, സിറിൾ, കിരൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഈ വർഷത്തെ ഓണപരിപാടി 'പൊന്നോണം 2017' സെപ്റ്റംബർ 8നു അൽഫോൻസ ഹാൾ അബ്ബാസിയയിൽ വച്ച് നടക്കും. വിവിധ കലാപരിപാടികൾക്കൊപ്പം വിഭവ സമൃദമായ ഓണസദ്യയും ഉണ്ടായിരുക്കുന്നതാണ്. തുടർന്ന് ട്രഷറർ ജസ്റ്റിൻ ജെയിംസ് ഫ്‌ലയർ പ്രകാശനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു യോഗം അവസാനിക്കുകയും ചെയ്തു.