- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശ്നങ്ങളെല്ലാം പരിഹരിച്ചു; കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടൻ തന്നെ ആരംഭിക്കും; കോപ്പി റൈറ്റ്സ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായി നിർമ്മാതാവ് വിജയ് ബാബു
കൊച്ചി: കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും. കോട്ടയം കുഞ്ഞച്ചൻ രണ്ട് എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായി വിജയ് ബാബു പറയുന്നു. നിർമ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 'കോട്ടയം കുഞ്ഞച്ചൻ രണ്ട്' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നും മെഗാതാരം മമ്മൂട്ടി തന്നെയാകും കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്ന് വിജയ് ബാബു പറയുന്നു. വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ആട് 2 എന്ന സൂപ്പർ ഹിറ്റിന് ശേഷം മിഥുൻ മാനുവേലും വിജയ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ രണ്ട്. വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നമസ്‌കാരം .... 'കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാ
കൊച്ചി: കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും. കോട്ടയം കുഞ്ഞച്ചൻ രണ്ട് എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായി വിജയ് ബാബു പറയുന്നു. നിർമ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
'കോട്ടയം കുഞ്ഞച്ചൻ രണ്ട്' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നും മെഗാതാരം മമ്മൂട്ടി തന്നെയാകും കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്ന് വിജയ് ബാബു പറയുന്നു. വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ആട് 2 എന്ന സൂപ്പർ ഹിറ്റിന് ശേഷം മിഥുൻ മാനുവേലും വിജയ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ രണ്ട്.
വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
നമസ്‌കാരം ....
'കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു...??
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും ??
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ....??
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് ....??
Godbless