- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി വീണ്ടും കോട്ടയം കുഞ്ഞച്ചനാകുന്നു; മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ബാബു നിർമ്മിക്കും; മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത് ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയാഘോഷത്തിൽ; ആശാനേ ജോഷി ചതിച്ചു' എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ വിവരം പങ്ക്വെച്ച് ദുൽഖർ സൽമാനും
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയദിനാഘോഷത്തിലാണ് മമ്മൂട്ടി പുതിയ ചിത്രം പ്രഖ്യാപിച്ചത്. ആട് ടുവിന്റെ സംവിധായകൻ മിധുൻ മാനുവൽ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മാണം. ചിത്രം പ്രഖ്യാപിച്ച വിവരം മമ്മൂട്ടി ഫേസ്‌ബുക്കിലൂടെയും പങ്കുവച്ചു. ' ആശാനേ ജോഷി ചതിച്ചു' എന്ന അടിക്കുറിപ്പോടെ ദുൽഖർ സൽമാനും ചിത്രത്തിന്റെ പേര് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.'കോട്ടയം കുഞ്ഞച്ചൻ 2' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 1990ലാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ മെഗാഹിറ്റുകളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് കോട്ടയം കുഞ്ഞച്ചൻ. ഒരു പക്കാ കോട്ടയംകാരനായ മമ്മൂട്ടി തിളങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയദിനാഘോഷത്തിലാണ് മമ്മൂട്ടി പുതിയ ചിത്രം പ്രഖ്യാപിച്ചത്. ആട് ടുവിന്റെ സംവിധായകൻ മിധുൻ മാനുവൽ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മാണം.
ചിത്രം പ്രഖ്യാപിച്ച വിവരം മമ്മൂട്ടി ഫേസ്‌ബുക്കിലൂടെയും പങ്കുവച്ചു. ' ആശാനേ ജോഷി ചതിച്ചു' എന്ന അടിക്കുറിപ്പോടെ ദുൽഖർ സൽമാനും ചിത്രത്തിന്റെ പേര് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.'കോട്ടയം കുഞ്ഞച്ചൻ 2' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
1990ലാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ മെഗാഹിറ്റുകളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് കോട്ടയം കുഞ്ഞച്ചൻ. ഒരു പക്കാ കോട്ടയംകാരനായ മമ്മൂട്ടി തിളങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.



