- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തു ഒരുമിച്ചു പഠിച്ചപ്പോൾ മൊട്ടിട്ട പ്രണയം; ഒരേ സമുദായക്കാരായിട്ടും വീട്ടുകാർ എതിർത്തു; വിവാഹം നടത്തി തരാൻ മൂന്നൂ വർഷം നിർബന്ധിച്ചിട്ടും സമ്മതിക്കാതെ വന്നപ്പോൾ വെള്ളിയാഴ്ച്ച വീട്ടിൽ നിന്നും ഇറങ്ങിപ്പോയി രജിസ്റ്റർ നടത്തി; ശനിയാഴ്ച്ച രാത്രി യുവാവിന്റെ വീട്ടിൽ എത്തി സംഘർഷം സൃഷ്ടിച്ചു തട്ടിക്കൊണ്ടു പോയിട്ടും ഗാന്ധിനഗർ പൊലീസ് അനങ്ങിയില്ല; പ്രണയിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട യുവാവിനോട് മാപ്പു ചോദിച്ചു കേരളം
കൊല്ലം: പ്രണയ വിവാഹത്തിന്റെ പേരിൽ ഇപ്പോഴും കൊലപാതകങ്ങൾ അരങ്ങേറുന്നു എന്നത് ഒരിക്കലും ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കുന്നതല്ല. പ്രത്യേകിച്ചും കേരളത്തിൽ. അത്തരമൊരു സംഭവം ഉണ്ടായതിന്റെ ഞെട്ടൽ കേരളത്തിന് ഇനിയും മാറുന്നില്ല. പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കൊലപ്പെടുത്തിയത് കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിനെ(23)യാണ്. യുവതിയുടെ കുടുംബം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കോട്ടയത്ത് ഒരുമിച്ചു പഠിക്കുന്ന വേളയിൽ തുടങ്ങിയ പ്രണയമാണ് ദുരന്തത്തിൽ അവസാനിച്ചത്. കോട്ടയത്തെ പഠനകാലത്താണ് ഇവരുടെ പ്രണയം തുടങ്ങിയത്. ഈ പ്രണയം മൂന്ന് വർഷം നീണ്ടു. ഒരേ സമുദായക്കാരായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രണയം വീട്ടുകാരും അംഗീകരിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാൽ, കെവിന്റെ വീട്ടുകാർ അംഗീകരിച്ചെങ്കിലും നീനുവിന്റെ വീട്ടുകാർ ഉടക്കുമായി നിന്നു. ഇവർ നീനുവിനെ അംഗീകരിക്കാതെ മറ്റൊരു വിവാഹം നടത്താൻ യുവതിയെ നിർബന്ധിച്ചു. ഇതോടെ ന
കൊല്ലം: പ്രണയ വിവാഹത്തിന്റെ പേരിൽ ഇപ്പോഴും കൊലപാതകങ്ങൾ അരങ്ങേറുന്നു എന്നത് ഒരിക്കലും ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കുന്നതല്ല. പ്രത്യേകിച്ചും കേരളത്തിൽ. അത്തരമൊരു സംഭവം ഉണ്ടായതിന്റെ ഞെട്ടൽ കേരളത്തിന് ഇനിയും മാറുന്നില്ല. പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കൊലപ്പെടുത്തിയത് കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിനെ(23)യാണ്. യുവതിയുടെ കുടുംബം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കോട്ടയത്ത് ഒരുമിച്ചു പഠിക്കുന്ന വേളയിൽ തുടങ്ങിയ പ്രണയമാണ് ദുരന്തത്തിൽ അവസാനിച്ചത്.
കോട്ടയത്തെ പഠനകാലത്താണ് ഇവരുടെ പ്രണയം തുടങ്ങിയത്. ഈ പ്രണയം മൂന്ന് വർഷം നീണ്ടു. ഒരേ സമുദായക്കാരായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രണയം വീട്ടുകാരും അംഗീകരിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാൽ, കെവിന്റെ വീട്ടുകാർ അംഗീകരിച്ചെങ്കിലും നീനുവിന്റെ വീട്ടുകാർ ഉടക്കുമായി നിന്നു. ഇവർ നീനുവിനെ അംഗീകരിക്കാതെ മറ്റൊരു വിവാഹം നടത്താൻ യുവതിയെ നിർബന്ധിച്ചു. ഇതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു.
പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പിൻവാങ്ങി. പൊലീസിന് മുന്നിൽ വെച്ചുതന്ന ആക്രമണം ഉണ്ടായെങ്കിലും പൊലീസ് ഈ വിഷയത്തിൽ മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനം പ്രായപൂർത്തിയായ ഇരുവരും അറിയിച്ചെങ്കിലും ബന്ധുക്കൾ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങൡും ഭീഷണി തുടർന്നു. ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്.
ഞായറാഴ്‌ച്ച പുലർച്ചെയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. സമീപമുള്ള വീട്ടുകാർ ഉണർന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാൽ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മർദനത്തിൽ വീണ്ടും പരുക്കേറ്റിട്ടുണ്ട്.
ഇതിനിടെ മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നൽകിയതോടെ നീനുവിനെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണെ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് നീനു തന്നെ പരാതി നൽകിയെങ്കിലും അത് മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറാകാതെ പോയതാണ് കെവിന്റെ ജീവൻ നഷ്ടമായത്.
സംഭവത്തിൽ പൊലീസ് വീഴ്‌ച്ചയുണ്ടെന്ന ആരോപണം ശക്തമാണ്. നീനുവിന്റെ പരാതി അവഗണിക്കുകയാണ് കോട്ടയം ഗാന്ധിനഗർ എസ്‌ഐ ചെയ്തത്. എസ്‌ഐ. എം.എസ്. ഷിബുവിനോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. പ്രതികളിൽനിന്നു പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്‌പി അന്വേഷിക്കും. പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ വിവാഹത്തിന്റെ രേഖകൾ കാണിച്ചെങ്കിലും പിതാവിന്റെ കൂടെ പോകാൻ പൊലീസ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.