- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല; ചെയ്തതു കൂടിപ്പോയെന്നു തോന്നിയെങ്കിൽ മാപ്പ്'; തിരുവഞ്ചൂരിനോടു ഖേദം പ്രകടിപ്പിച്ചതു വ്യക്തിബന്ധത്തിന്റെ പേരിൽ: അനുകരണത്തിനു മാപ്പു പറയുന്നതു ജീവിതത്തിൽ ആദ്യമെന്നും കോട്ടയം നസീറിന്റെ വിശദീകരണം
സംസ്ഥാന ചലച്ചിത്രപുരസ്‌കാരവേദിയിലെ താരനിശയിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ അനുകരിച്ചതിന് അദ്ദേഹത്തോടു മാപ്പുപറഞ്ഞത് വ്യക്തിബന്ധം കണക്കിലെടുത്താണെന്നു കോട്ടയം നസീർ. കോമഡി ഷോയിൽ തിരുവഞ്ചൂരിനെ അനുകരിച്ചത് അദ്ദേഹത്തിന് വിഷമമായതായി അറിയാൻ കഴിഞ്ഞു. അതുകൊണ്ടാണു മാപ്പു പറഞ്ഞതെന്നും കോട്ടയം നസീർ പറഞ്ഞു. രാഷ്ട്രീയക്കാർ, സിനിമാക്
സംസ്ഥാന ചലച്ചിത്രപുരസ്‌കാരവേദിയിലെ താരനിശയിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ അനുകരിച്ചതിന് അദ്ദേഹത്തോടു മാപ്പുപറഞ്ഞത് വ്യക്തിബന്ധം കണക്കിലെടുത്താണെന്നു കോട്ടയം നസീർ. കോമഡി ഷോയിൽ തിരുവഞ്ചൂരിനെ അനുകരിച്ചത് അദ്ദേഹത്തിന് വിഷമമായതായി അറിയാൻ കഴിഞ്ഞു. അതുകൊണ്ടാണു മാപ്പു പറഞ്ഞതെന്നും കോട്ടയം നസീർ പറഞ്ഞു.
രാഷ്ട്രീയക്കാർ, സിനിമാക്കാർ, സാമൂഹികപ്രവർത്തകർ, വ്യവസായപ്രമുഖർ അങ്ങനെ നിരവധിപ്പേരെ ദിവസവും അനുകരിക്കാറുണ്ട്. അനുകരിക്കുന്നതിന്റെ പേരിൽ മാപ്പ് പറയാനാണെങ്കിൽ അവരോടെല്ലാം മാപ്പ് പറയണം. എന്നാൽ മന്ത്രി തിരുവഞ്ചൂരിനോട് മാപ്പ് പറഞ്ഞത് അതുകൊണ്ടല്ല. അദ്ദേഹവുമായുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്താണ്.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് തിരുവഞ്ചൂർ. അദ്ദേഹമാണ് എന്റെ പരിപാടി സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ വേണമെന്ന് നിർദ്ദേശിക്കുന്നത്. മന്ത്രിയുടെ സമ്മതം വാങ്ങിയിട്ടാണ് ഞാൻ അദ്ദേഹത്തെ അനുകരിച്ചത്. ഒരുപാട് അനുകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നതാണ്. സാധാരണചെയ്യുന്നതു പോലെ സ്‌ക്രിപ്റ്റ് റിക്കോഡ് ചെയ്താണ് അനുകരിച്ചത്.
റിക്കോഡ് ചെയ്യുന്ന സമയത്തൊന്നും കൂട്ടത്തിലുള്ള ആരും അതിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ സ്റ്റേജിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് മന്ത്രിക്ക് അത് വിഷമമായി എന്ന് അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ളവർ പറഞ്ഞത്. അദ്ദേഹം അവസരം തന്ന വേദിയിൽ അദ്ദേഹത്തെ ഞാൻ അനുകരിച്ചത് വേദനിപ്പിച്ചുണ്ടെങ്കിൽ അത് എനിക്കും സങ്കടമുള്ള കാര്യമാണ്. അതുകൊണ്ടാണ് മാപ്പ് പറഞ്ഞതെന്നും നസീർ വ്യക്തമാക്കി.
വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല, എങ്കിലും അത് കൂടിപ്പോയി എന്ന് അദ്ദേഹത്തിന് തോന്നിയെങ്കിൽ അതിന് മാപ്പ് പറയുന്നതിൽ ഈഗോയുടെ ആവശ്യമില്ല. പക്ഷെ എന്റെ കലാജീവിതത്തിലെ ആദ്യ സംഭവമാണ് ഈ മാപ്പ് പറച്ചിലെന്നും നസീർ വ്യക്തമാക്കി. ഇനിയും തിരുവഞ്ചൂരിന്റെ ശബ്ദം അനുകരിക്കുമെന്നും എന്നാൽ, ഒരാൾക്കു വേദനയുണ്ടാക്കുന്ന രീതിയിലുള്ള അനുകരണം ചെയ്യില്ലെന്നും കോട്ടയം നസീർ പറഞ്ഞു.