മേഷ് പിഷാരടിക്കു പിന്നാലെ മറ്റൊരു മിമിക്രി താരം കൂടി സംവിധാന രംഗത്തേക്ക് കടക്കുന്നു. മിമിക്രിയുടെ ബ്രാൻഡ് അംബാസിഡർ എന്ന് ഓമനപ്പേരുള്ള കോട്ടയം നസീറാണ് സംവിധായകന്റെ തൊപ്പിയണിയുന്നത്.ടോർച്ച് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ശരത്താണ്.

ടോർച്ചിലെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ. അടുത്ത വർഷം ഫെബ്രുവരിയിൽ ഷൂട്ടിങ് ആരംഭിക്കും. കോട്ടയം നസീർ ഒട്ടനവധി മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം മിമിക്രി താരവും നടനുമായ രമേശ് പിഷാരടിയും സംവിധായകനാവാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജനപ്രിയ നായകന്മാരായ ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പേര് പഞ്ച വർണ്ണ തത്ത എന്നാണ്. അടുത്ത വര്ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.