- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്കും അദ്ധ്യാപകർക്കും പായസവുമായി സ്കൂളിലേക്ക് പോയ ഒമ്പതു വയസുകാരി തിരിച്ചു വന്നത് കണ്ണീരോടെ; ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരും കുട്ടികളും പായസം നിരസിച്ചു; അമ്പലത്തിലെ പായസം തങ്ങളുടെ മതവിശ്വാസങ്ങൾക്കെതിരെന്ന് പറഞ്ഞതായി കുട്ടിയുടെ പിതാവ്
കോട്ടയം: പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ നിന്ന് പായസം സ്‌കൂളിൽ വിതരണം ചെയ്യാൻ കൊണ്ടു പോയ കുട്ടിക്ക് നേരിടേണ്ടി വന്നത് വേദനാജനകമായ അനുഭവം.തന്റെ മകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചു കൊണ്ടുള്ള പിതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. ബൈജു സ്വാമി എന്ന വ്യക്തിയാണ് പിറന്നാൾ ദിനത്തിൽ ഒൻപത് വയസ്സുകാരിയായ തന്റെ മകൾ അമ്പലത്തിൽ നിന്നുള്ള പായസം സ്‌കൂളിൽ കൊണ്ടുപോയെന്നും എന്നാൽ ഒരു അദ്ധ്യാപിക ഒഴികെ മറ്റാരും അത് വാങ്ങിക്കഴിച്ചില്ല എന്നും വിശദീകരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകൾ പഠിക്കുന്ന കോട്ടയത്തെ പ്രശസ്തമായ സ്‌കൂളിന്റെ പേരും ബൈജു സ്വാമി പോസ്റ്റിന് താഴെ കമന്റായി കൂട്ടിച്ചേർത്തിട്ടുണ്ട്. മതപരമായ കാരണങ്ങളാലാണ് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പായസം വാങ്ങിക്കഴിക്കാതിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. താൻ വീട്ടിലെത്തിയപ്പോൾ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് താൻ ഭാര്യയോട് കാര്യം തിരക്കിയതെന്
കോട്ടയം: പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ നിന്ന് പായസം സ്‌കൂളിൽ വിതരണം ചെയ്യാൻ കൊണ്ടു പോയ കുട്ടിക്ക് നേരിടേണ്ടി വന്നത് വേദനാജനകമായ അനുഭവം.തന്റെ മകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചു കൊണ്ടുള്ള പിതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. ബൈജു സ്വാമി എന്ന വ്യക്തിയാണ് പിറന്നാൾ ദിനത്തിൽ ഒൻപത് വയസ്സുകാരിയായ തന്റെ മകൾ അമ്പലത്തിൽ നിന്നുള്ള പായസം സ്‌കൂളിൽ കൊണ്ടുപോയെന്നും എന്നാൽ ഒരു അദ്ധ്യാപിക ഒഴികെ മറ്റാരും അത് വാങ്ങിക്കഴിച്ചില്ല എന്നും വിശദീകരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ മകൾ പഠിക്കുന്ന കോട്ടയത്തെ പ്രശസ്തമായ സ്‌കൂളിന്റെ പേരും ബൈജു സ്വാമി പോസ്റ്റിന് താഴെ കമന്റായി കൂട്ടിച്ചേർത്തിട്ടുണ്ട്. മതപരമായ കാരണങ്ങളാലാണ് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പായസം വാങ്ങിക്കഴിക്കാതിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. താൻ വീട്ടിലെത്തിയപ്പോൾ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് താൻ ഭാര്യയോട് കാര്യം തിരക്കിയതെന്നു ബൈജു പറയുന്നു. 'അവൾ പറഞ്ഞ വസ്തുത എന്നെ കേരളത്തിന്റെ അടിസ്ഥാനമായ ഒരു നീറുന്ന യാഥാർഥ്യത്തിലേക്ക് ക്രാഷ് ലാൻഡ് ചെയ്യിച്ചു.
ഈ സ്‌കൂൾ കോട്ടയം രൂപതയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒന്നാണ്. പഠിപ്പിക്കുന്നവരിൽ സിംഹ ഭാഗവും ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള ആളുകളും. അമ്പലത്തിലെ പായസം അവരുടെ മതവിശ്വാസത്തെ ഹനിക്കുന്നതുകൊണ്ടാണ് അവർ കഴിക്കാത്തതത്രേ. എനിക്ക് ആ വാദം അത്ര ശരിയായി തോന്നാത്തതുകൊണ്ട് ഞാൻ ഭാര്യയോട് താത്വിക ലൈനിൽ ഒരു ടീച്ചർ കഴിച്ചല്ലോ എന്ന് വാദിച്ചു. അപ്പോൾ അവൾ പറഞ്ഞ മറുപടി സത്യമല്ല എന്ന് വാദിക്കാൻ എനിക്കാവില്ല. പായസം വാങ്ങിയ ഏക ടീച്ചർ ഹിന്ദു ആണെന്നും ഭാര്യയുടെ സുഹൃത്താണെന്നും എന്താണുണ്ടായതെന്നു എന്റെ ഭാര്യ വിളിച്ചു ചോദിക്കുകയും ചെയ്തത്രേ.
പായസം കഴിക്കാത്തതിന്റെ കാരണമിതാണെന്ന് സ്‌കൂൾ അധികൃതർ തന്നെ പറഞ്ഞതായി ബൈജു സാക്ഷ്യപ്പെടുത്തുന്നു.അടുത്ത തലമുറയിലെ കുഞ്ഞുങ്ങളുടെ തലയിലേക്കും വർഗ്ഗീയ വിഷം കുത്തിവയ്ക്കണോ എന്ന ചിന്തയാണ് ബൈജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുടനീളം പങ്ക് വയ്ക്കുന്നത്. താൻ എന്താണ് ചെയ്യേണ്ടതെന്നും ആരോടാണ് പരാതിപ്പെടേണ്ടതെന്നും ചോദിച്ചാണ് ബൈജു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.