- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ഫിനാൻസ് കമ്പനി ഉടമയുടെയും കുടുംബത്തിന്റെയും മരണത്തിൽ ദുരൂഹത; നല്ല നിലയിൽ സാമ്പത്തിക ബാധ്യതയില്ലാതെ ബിസിനസ് നടത്തിയ സിനോജിനെ കടുംകൈക്ക് പ്രേരിപ്പിച്ചത് നാട്ടിൽ പ്രചരിച്ച അപവാദകഥകളോ? സുഹൃത്തിന്റെ സമീപകാല മരണം തനിക്ക് ഷോക്കായെന്ന് സിനോജ് ആത്മഹത്യാക്കുറിപ്പിൽ; എല്ലാ സാധ്യതകളും അന്വേഷിക്കാനുറച്ച് പൊലീസ്
കോട്ടയം: കോട്ടയത്ത് വയല കൊശപ്പള്ളിയിൽ ഫിനാൻസ് കമ്പനി ഉടമയും കുടുംബവും മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ പൊലീ്‌സ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിനോജ് , ഭാര്യ നിഷ, മക്കളായ സൂര്യതേജസ്, ശിവതേജസ്, എന്നിവരാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കയറിൽ കുരുക്കി കൊന്നതിനുശേഷമാണ് സിനോജ് തൂങ്ങി മരിച്ചത്. മുത്തമകൻ സൂര്യതേജസിനെ കൊന്നതിനു ശേഷം മൃതദേഹം കുളിമുറിയിലെ ജനലിൽ കെട്ടി തുക്കി. നിഷയുടെയും ശിവതേജസിന്റെയും മൃതദേഹങ്ങൾ കട്ടിലിൽ തന്നെയായിരുന്നു. നിഷയെകൊന്നതിനുശേഷം കയർ മുറിയിലെ ജനലിൽ കെട്ടിയ നിലയിലായിരുന്നു. ശിവതേജസിന്റെയും നിഷയുടെയും കഴുത്തിൽ കയർ മുറുകിയ പാടുമുണ്ടായിരുന്നു. സിനോജിന്റെ സഹോദരനും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടിയും വീട്ടിലുണ്ടായിരുന്നു. അവനെയും കൊല്ലാൻ ശ്രമിച്ചിരുന്നു. കുരുക്ക് പൊട്ടിച്ച് ആ കുട്ടി മുറിയിൽ പോയി കിടന്നു. പിന്നെ വീട്ടിൽ നടന്നത് ഒന്നും അവൻ അറിഞ്ഞില്ല. സിനോജും സുഹൃത്തായ രാജീവും(അപ്പു) ഒരു ചിട്ടി കമ്പനി നടത്തിയിരുന്നു. നല്ല രീതിയിലായിരുന്നു രണ്ട
കോട്ടയം: കോട്ടയത്ത് വയല കൊശപ്പള്ളിയിൽ ഫിനാൻസ് കമ്പനി ഉടമയും കുടുംബവും മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ പൊലീ്‌സ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിനോജ് , ഭാര്യ നിഷ, മക്കളായ സൂര്യതേജസ്, ശിവതേജസ്, എന്നിവരാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കയറിൽ കുരുക്കി കൊന്നതിനുശേഷമാണ് സിനോജ് തൂങ്ങി മരിച്ചത്. മുത്തമകൻ സൂര്യതേജസിനെ കൊന്നതിനു ശേഷം മൃതദേഹം കുളിമുറിയിലെ ജനലിൽ കെട്ടി തുക്കി. നിഷയുടെയും ശിവതേജസിന്റെയും മൃതദേഹങ്ങൾ കട്ടിലിൽ തന്നെയായിരുന്നു. നിഷയെകൊന്നതിനുശേഷം കയർ മുറിയിലെ ജനലിൽ കെട്ടിയ നിലയിലായിരുന്നു. ശിവതേജസിന്റെയും നിഷയുടെയും കഴുത്തിൽ കയർ മുറുകിയ പാടുമുണ്ടായിരുന്നു.
സിനോജിന്റെ സഹോദരനും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടിയും വീട്ടിലുണ്ടായിരുന്നു. അവനെയും കൊല്ലാൻ ശ്രമിച്ചിരുന്നു. കുരുക്ക് പൊട്ടിച്ച് ആ കുട്ടി മുറിയിൽ പോയി കിടന്നു. പിന്നെ വീട്ടിൽ നടന്നത് ഒന്നും അവൻ അറിഞ്ഞില്ല.
സിനോജും സുഹൃത്തായ രാജീവും(അപ്പു) ഒരു ചിട്ടി കമ്പനി നടത്തിയിരുന്നു. നല്ല രീതിയിലായിരുന്നു രണ്ടു പേരും കമ്പനി മുന്നോട്ടു കൊണ്ടു പോയത്. രാജീവ് ആയിരുന്നു കൂടുതലായി സാമ്പത്തിക ഇടപാടെല്ലാം നടത്തിയിരുന്നത്. എന്നാൽ എല്ലാ കാര്യത്തിനും സിനോജും കുടെ ഉണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം പെട്ടെന്നാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അത് സിനോജിന് വലിയൊരു ഷോക്ക് ആയിരുന്നു. രാജീവ് മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്ക് കമ്പനി നടത്താൻ സാധിക്കാത്തതിലെ വിഷമത്തിലാണ് സിനോജ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.എന്നാൽ സുഹൃത്തുമായി ബന്ധപ്പെട്ട് തന്നെ കുറിച്ച് നാട്ടുകാർ പറഞ്ഞ ചില അപവാദങ്ങളാണ് സിനോജിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും പൊലീസിന് സംശയമുണ്ട്.
ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.ആത്മഹത്യ കുറിപ്പിൽ ഇങ്ങനെ പറയുന്നു..സാമ്പത്തികപരമായി ഞാനും രാജീവും ഇടപാട് ഉണ്ടായിരുന്നു. നല്ല രീതിയിൽ ഞങ്ങൾ അത് നടത്തിക്കൊണ്ടു പോവുകയായിരുന്നു. രാജീവ് മരിച്ചു പോയി. അതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് നടത്താൻ സാധിക്കില്ല. അതുകൊണ്ട് ആർക്കും ബാധ്യതയില്ലാതെ ഞങ്ങൾ 5 പേരും മരിക്കുന്നു.
നിഷയുടെ അമ്മയും സഹോദരനും ഇന്നലെയും ഇവിടെ വീട്ടിലുണ്ടായിരുന്നു. അവർ ഇന്ന് വെളുപ്പിനെ 3 മണി കഴിഞ്ഞാണ് കട്ടപ്പനയിലെ വീട്ടിലേക്ക് പോയത്. അതിനുശേഷമാണ് സിനോജ് നിഷയേയും മക്കളെയും കൊന്നതിനുശേഷം തുങ്ങി മരിച്ചത്.
ഇവരുടെ മരണവിവരം അറിഞ്ഞ് ഒത്തിരി പേരാണ് വീട്ടിലെത്തിയത്. എല്ലാവരും അറിയുന്ന ഒരു നല്ല കുടുംബമായിരുന്നു സിനോജിന്റെത്. സിനോജിന്റെയും കുടുംബത്തിന്റെയും മരണവിവരം ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല.