- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളും ആരവവുമില്ലാതെ കൊട്ടിയൂർ വൈശാഖ മഹോത്സവ ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്; ഇന്ന് മകം കലംവരവ്
കൊട്ടിയൂർ: ഭക്തജനങ്ങളുടെ സാന്നിധ്യമില്ലാതെ കൊട്ടിയൂർ വൈശാഖ ്യു മഹോത്സവ ചടങ്ങുകൾ പര്യവസാനത്തിലേക്ക്. നാല് ചതുശ്ശത നിവേദ്യങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം (വലിയ വട്ടളം പായസം) കഴിഞ്ഞ ദിവസം കൊട്ടിയൂർ പെരുമാളിന്നിവേദിച്ചു. നാലാമത്തെയും അവസാനത്തേതുമായ അത്തം ചതുശ്ശതം ജൂൺ 19നാണ് നടക്കുക.
അവസാന ചടങ്ങുകളിൽ ഒന്നായ കലംപൂജയ്ക്ക് ആവശ്യമായ കലങ്ങൾ ബുധനാഴ്ച സന്ധ്യയോടെ കൊട്ടിയൂരിലെത്തിക്കും. നല്ലൂരാൻ എന്നറിയപ്പെടുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലങ്ങളെത്തിക്കുക. അർധരാത്രിയിലാണ് കലംപൂജ. കലംപൂജ നടക്കുന്ന ദിവസങ്ങളിൽ സന്ധ്യയോടെ അക്കരെ കൊട്ടിയൂരിലെ കയ്യാലകളിലെ ദീപങ്ങളണച്ച് കയ്യാലകൾ പൂട്ടും. കലംപൂജ പൂർത്തിയാകുന്നതുവരെ അവകാശികൾ ഉണർന്ന് കാത്തിരിക്കും. ചടങ്ങ് പൂർത്തിയാക്കി കരിമ്പന കയ്യാലകളിൽ ഒരുക്കിയ സദ്യയിൽ പങ്കെടുക്കുന്നതോടെ കയ്യാലകൾ തുറന്ന് ദീപംതെളിക്കും.
ഏതാനും നേരത്തേക്ക് സാധാരണനിലയിലേക്ക് മടങ്ങുന്ന സന്നിധാനവും പരിസരവും തേടൻവാര്യരുടെ അറിയിപ്പോടെ വീണ്ടും അടച്ചുപൂട്ടും. കലംപൂജ നടക്കുന്ന ദിവസങ്ങളിൽ അക്കരെ കൊട്ടിയൂരിൽ രാത്രികാലദർശനം അനുവദിക്കില്ല. സാധാരണ രീതിയിൽ
മകത്തിന്റെ അന്ന് ഉച്ചവരെ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് സ്ത്രീകൾക്ക് പ്രവേശനമുണ്ടാകാറുള്ളു.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെ ചടങ്ങ് നടത്തുന്നതിനാൽ ആർക്കും തന്നെ പ്രവേശനമുണ്ടാകില്ല. ജൂൺ 19 നാണ് അത്തം ചതുശ്ശതവും വാളാട്ടം, കലശപൂജ ,20 ന് നടക്കുന്ന തൃക്കലശ്ശാട്ടത്തോടെ വൈശാഖ മഹോത്സവം സമാപിക്കും.