- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2009ൽ 20 കുട്ടികളുമായി പന്തുകളി തുടങ്ങി; കുട്ടികളുടെ ഫോർമാറ്റിൽ മികവ് കാട്ടി യൂത്ത് ഐ ലീഗിലെത്തി; പരിമിത സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടും സാമ്പത്തിക ഞെരുക്കം മാറുന്നില്ല; കോവളം എഫ് എസിയുടെ മോഹങ്ങൾ പൂവണിയുമോ?
തിരുവനന്തപുരം: കോവളം എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മുന്നിൽ തെളിഞ്ഞ് വരുന്ന ചിത്രം മനോഹരമായ ബീച്ചും സൂര്യസ്പർശമേറ്റ് സ്വർണ്ണ തിളക്കത്തിൽ മനോഹരമായ മണൽ തരികളേയുമൊക്കെയാണ്. എന്നാൽ കോവളത്തിന്റെ മുഖത്തിന് കൂടുതൽ സൗന്ദര്യം നൽകുകയാണ് കോവളം എഫ്.സി എന്ന ഫുട്‌ബോൾ ക്ലബ്. കഴിഞ്ഞ വർഷം കോവളം എഫ്.സിക്ക് ആൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരം ലഭിച്ചിരുന്നു. കേരളത്തിൽ നിന്നും കഴിഞ്ഞ വർഷം അംഗീകാരം നേടിയ ഏക ക്ലബ്ബായരുന്നു കോവളം എഫ്.സി. വിവിധ പ്രായ വിഭാഗങ്ങളിലായി 300ൽപ്പരം കുട്ടികളാണ് കോവളം എഫ്‌സിയിൽ മുൻ സന്തോഷ് ട്രോഫി, ഐ ലീഗ് താരമായ എബിൻ റോസിന്റെ കീഴിൽ പരിശീലനം നടത്തുന്നത്. ഇന്ന് നമ്മുടെ രാജ്യത്തിന് ഫുട്‌ബോളിൽ പുതിയ പ്രതീക്ഷകളാണ് ഉള്ളത്. അപ്പോഴും ഗ്രാസ്‌റൂട്ട് ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ പൂർണമായും സജീവമാണെന്ന് പറഞ്ഞു കൂടാ. പക്ഷേ കോവളം എഫ്‌സിയുടെ കാര്യം വ്യത്യസ്ഥമാണ്. മികച്ച രീതിയിൽ പരിശീലനം നടത്തുന്ന ഇവരെ പിറകോട്ടടിക്കുന്ന ഒരേഒരു ഘടകം സാമ്പത്തികം മാത്രമാണ്. സൗജന്യമായി പരിശീലനം നൽകിയും ഭാവിയിലേക്ക് ആത്മവിശ
തിരുവനന്തപുരം: കോവളം എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മുന്നിൽ തെളിഞ്ഞ് വരുന്ന ചിത്രം മനോഹരമായ ബീച്ചും സൂര്യസ്പർശമേറ്റ് സ്വർണ്ണ തിളക്കത്തിൽ മനോഹരമായ മണൽ തരികളേയുമൊക്കെയാണ്. എന്നാൽ കോവളത്തിന്റെ മുഖത്തിന് കൂടുതൽ സൗന്ദര്യം നൽകുകയാണ് കോവളം എഫ്.സി എന്ന ഫുട്‌ബോൾ ക്ലബ്. കഴിഞ്ഞ വർഷം കോവളം എഫ്.സിക്ക് ആൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരം ലഭിച്ചിരുന്നു. കേരളത്തിൽ നിന്നും കഴിഞ്ഞ വർഷം അംഗീകാരം നേടിയ ഏക ക്ലബ്ബായരുന്നു കോവളം എഫ്.സി. വിവിധ പ്രായ വിഭാഗങ്ങളിലായി 300ൽപ്പരം കുട്ടികളാണ് കോവളം എഫ്‌സിയിൽ മുൻ സന്തോഷ് ട്രോഫി, ഐ ലീഗ് താരമായ എബിൻ റോസിന്റെ കീഴിൽ പരിശീലനം നടത്തുന്നത്.
ഇന്ന് നമ്മുടെ രാജ്യത്തിന് ഫുട്‌ബോളിൽ പുതിയ പ്രതീക്ഷകളാണ് ഉള്ളത്. അപ്പോഴും ഗ്രാസ്‌റൂട്ട് ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ പൂർണമായും സജീവമാണെന്ന് പറഞ്ഞു കൂടാ. പക്ഷേ കോവളം എഫ്‌സിയുടെ കാര്യം വ്യത്യസ്ഥമാണ്. മികച്ച രീതിയിൽ പരിശീലനം നടത്തുന്ന ഇവരെ പിറകോട്ടടിക്കുന്ന ഒരേഒരു ഘടകം സാമ്പത്തികം മാത്രമാണ്. സൗജന്യമായി പരിശീലനം നൽകിയും ഭാവിയിലേക്ക് ആത്മവിശ്വാസത്തോട പ്രതിഭകളെ വാർത്തെടുക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കോച്ച് എബിൻ റോസ് തന്നെ മറുനാടൻ മലയാളിയോട് പറഞ്ഞു.
2009ലാണ് കോവളം എഫ്.സി. ആരംഭിച്ചത്. ഇരുപതോളം കുട്ടികളുമായി തുടങ്ങിയ ടീമിന് നേരിടാനുണ്ടായിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. ആദ്യ സീസണിൽ തന്നെ തിരുവനന്തപുരം ജില്ലാ എ ഡിവിഷനിൽ ചാമ്പ്യന്മാരായി കെ.എഫ്.സി. വരവറിയിച്ചു.
എ ഡിവിഷൻ ജേതാക്കളായതോടെ കേരളത്തിലെ മുൻനിര ടീമുകൾ കളിക്കുന്ന സൂപ്പർ ഡിവിഷനിലേക്ക് യോഗ്യത നേടി. മധ്യപ്രദേശിൽ നടന്ന മഹാവീർ കപ്പ് ഉൾപ്പടെ നിരവധി ട്രോഫികൾ നേടി. ഇതിനിടെ ഒരുകൂട്ടം മികച്ച കളിക്കാരെ വാർത്തെടുക്കാനും ക്ലബ്ബിനായി. പതിനഞ്ച് വയസ്സിൽ താഴെയുള്ളവരുടെ ഐ ലീഗിൽ കേരളത്തിൽനിന്ന് കളിക്കുന്ന ഏക ടീമാണ് കോവളം എഫ് സി. ഐ ലീഗിലെ മികച്ച പ്രകടനം മിഥുൻ മത്യാസിനെ ഇന്ത്യൻ ടീമിലും എത്തിച്ചു. സർവകലാശാല, സംസ്ഥാന ടീമുകളിലും കെ.എഫ്.സി. താരങ്ങളുടെ സജീവസാന്നിധ്യമുണ്ട്.
രാജ്യത്തെ 13 വൺസ്റ്റാർ അക്കാദമികളുടെ കൂട്ടത്തിലാണ് കോവളം എഫ്.സിയെ പരിഗണിച്ചത്.അക്കാദമിയിലൂടെ വളർത്തിയെടുത്ത താരങ്ങളുമായി സീനിയർ ഐ ലീഗ് കളിക്കുകയാണ് കെ.എഫ്.സിയുടെ ലക്ഷ്യം. ഇതിലൂടെ കളിക്കാർക്ക് സുരക്ഷിതജീവിതവും പ്രതീക്ഷിക്കുന്നു. പ്രതിഭയുള്ള കളിക്കാരെ തേടിപ്പിടിച്ച് പരിശീലനം നൽകി വളർത്തിയെടുക്കുന്നതാണ് കോവളം എഫ്.സിയുടെ ശൈലി.ബി ലൈസൻസുള്ള എബിൻ റോസ്, ഡി ലൈസൻസുള്ള എൽജിൻ ഡിക്രൂസ്, ഹണി സുബ്രഹ്മണ്യം എന്നിവരാണ് പ്രധാന പരിശീലകർ. അണ്ടർ 10, 14, 16, 19, സീനിയർ വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികൾ ഇപ്പോൾ കോവളം എഫ്.സിയിൽ പരിശീലനം നടത്തുന്നുണ്ട്.
ഈ വർഷവും കേരളത്തിൽ നിന്നും അണ്ടർ 16 ഐ ലീഗ് കളിക്കുവാൻ ക്ലബ്ബിന് യോഗ്യത ലഭിച്ചിട്ടുണ്ട്. കോവളം എഫ്‌സിക്ക് പുറമേ കോഴിക്കോട് സെപ്റ്റ്, തൃശ്ശൂർ റെഡ് സ്റ്റാർ, പ്രോഡ്ജി അ്ക്കാഡമി എന്നീ മൂന്ന് ക്ലബ്ബുകളും യോഗ്യത നേടിയിട്ടുണ്ട. എന്നാൽ മത്സരങ്ങൾ നടത്താൻ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ അടയ്‌ക്കേണ്ടത് 25000 രൂപയാണ്. മറ്റു ടീമുകൾക്കെതിരെ എവേ മത്സരങ്ങൾക്ക് പോകുമ്പോഴുള്ള യാത്രാ ചെലവിനും താമസ സൗകര്യത്തിനുമെല്ലാം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുണ്ടെന്നും എബിൻ റോസ് പറയുന്നു.
സീനിയർ തലത്തിൽ ഒരു ഐ ലീഗ് ക്ലബ്ബ് എന്നത് വളരെകാലമായി നാം മോഹിക്കുന്ന ഒരു കാര്യമാണ്. പരിമിത സാഹചര്യങ്ങളിൽ നിന്നും ഇത്രയുമെത്താൻ കഴിഞ്ഞ കോവളം എഫ്‌സിയിൽ നിന്നും നമുക്ക് വളരെയേറെ പ്രതീക്ഷിക്കാം. ലക്ഷണമൊത്തൊരു ക്ലബ്ബാക്കി മാറ്റുകയെന്നതിന് സാമ്പത്തികവും വളരെ വലിയ ഒരു കാര്യമാണല്ലോ എബിൻ റോസ് പറയുന്നു. ഇന്ത്യയിലെ ഒരുപാട് ക്ലബ്ബുകളുടെ അവസ്ഥയാണ് ഇത്. ഫുട്‌ബോൾ വളരണമെങ്കിൽ ഇത്തരം ക്ലബ്ബുകൾ വളർന്ന് വരേണ്ടത് ആവശ്യമാണ്. ഒരു കാലത്ത് ഇന്ത്യൻ ഫുട്‌ബോൾ എന്നാൽ അത് കേരളം കൂടി ഉൾപ്പെടുന്ന സംസ്ഥാനങ്ങളായിരുന്നു.
എന്നാൽ ഇന്ന് നമുക്ക് പുതിയ താരങ്ങളെ വളർത്തികൊണ്ട് വരാൻ കഴിയുന്നില്ല.ഭാവിയിലേക്ക് താരങ്ങളെ ഉയർത്തികൊണ്ട് വരുന്നതിനായി ഇത്തരം ക്ലബ്ബുകൾക്ക് കായിക പ്രേമികളുടെ മാത്രം പിന്തുണ മതിയാകില്ല. എന്നാൽ ഉള്ളതെല്ലാം വിറ്റ് പെറുക്കിയിട്ടാണെങ്കിലും തന്റെ കുട്ടികളെ യൂത്ത് ഐ ലീഗിൽ പങ്കെടുപ്പിക്കാൻ ഒരുങ്ങുകയാണ് പരിശീലകനായ എബിൻ റോസ്.