Halcyon Castle Kovalam എന്ന കോവളം കൊട്ടാരം രവി പിള്ളയുടെ വ്യവസായ ഗ്രൂപ്പിനു കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു.റവന്യൂ മന്ത്രി ഉൾപ്പടെ മൂന്ന് മന്ത്രിമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു തീരുമാനം .(നാലാമൻ എവിടെ പോയോ കാര്യം അറിയുന്നതിനു മുന്നെ സിപിഐ ഫാൻസ് ഇക്കാര്യത്തിൽ സി.പി.എം എന്തോ അഴിമതി കാണിച്ച് എന്ന് തള്ളു തുടങ്ങി. കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിനെ സിപിഐ എതിർത്തിരുന്നു. സർക്കാർ ഉടമസ്ഥതയിൽ നിർത്തണമെന്നായിരുന്നു സിപിഐ നിലപാട്. ഇതേത്തുടർന്നാണ് ഉടമസ്ഥാവകാശം നിലനിർത്തി കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാൻ ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായത്.

'1930 ൽ ആണു സേതു പാർവതി ഭായ് ആ കരിങ്കൽ കൊട്ടാരം പണിതത് .അവകാശികൾ തമ്മിൽ തർക്കമുണ്ടാകുകയും 1963 ൽ ൽ സർക്കാർ അത് ഏറ്റെടുക്കുകയും KTDC ക്ക് ഹോട്ടൽ നടത്താൻ കൈമാറുകയും ചെയ്തു .അത് ആരുടെ പേരിൽ ഉള്ളതാണെന്ന് യാതൊരു രേഖയും ഇല്ലാത്തതിനാൽ ആണു സർക്കാരിനു ഏറ്റെടുക്കാൻ ആയത്. കരൻ സിങ്ങ് ടൂറിസം മന്ത്രി ആയിരുന്നപ്പോൾ 1970 ൽ ആ കടപ്പുറം മുഴുവൻ ഒരു ഹോട്ടൽ റിസോർട്ട് ആയി മാറ്റി. ITDC ആ കടപ്പുറത്ത് സ്ഥാപിച്ച സൂര്യ സമുദ്ര ഹോട്ടലിന്റെ ഭാഗമായി കൊട്ടാരവും അതിന്റെ വസ്തുക്കളും ITDC യുടെ കൈയിലെത്തി .പിന്നീട് 65 ഏക്കർ സ്ഥലവും ഫൈവ് സ്റ്റാർ സൗകര്യമുള്ള 195 റൂമുള്ള ഹോട്ടലും കൂടി 44 കോടി രൂപായ്ക്ക് കേന്ദ്ര ഗവർമെന്റ് ( ITDC ) ഗൾഫാർ മുഹമ്മദാലിക്ക് 2002 ൽ വിറ്റു കാസിനോ ഗ്രൂപ്പ് 99 കോടി വില പറഞ്ഞതാണെങ്കിലും സാങ്കേതിക ന്യായം പറഞ്ഞാണു 44 കോടിക്ക് വിറ്റത് അക്കാലത്തെ ഒരു ഇന്വെസ്റ്റിഗേറ്റീവ് ലേഖനത്തിന്റെ പേർ തന്നെ A Great Hotel Roberry എന്നായിരുന്നു..

അത് 114 കോടിക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വാങ്ങി 2005 ൽ ..2011 ൽ രവി പിള്ളക്ക് 500 കോടിക്ക് വിറ്റു .അതായത് 11.5 ഇരട്ടി വില വെറും ഒമ്പത് വർഷം കൊണ്ട്, പക്ഷെ ഗൾഫാർ മുഹമ്മദാലിക്ക് നടത്തിയ വില്പനയിൽ സംസ്ഥാന ഗവർമെന്റ് തടസ്സം പറഞ്ഞു .കൃത്യമായ ഭൂരേഖ ഇല്ലാത്ത സ്ഥലം വിട്ട് നൽകാൻ സംസ്ഥാന ഗവർമെന്റിനെ അധികാരമുള്ളു ആയതിനാൽ ITDC നടത്തിയ വില്പനയിൽ കൊട്ടാരവും അതിരിക്കുന്ന സ്ഥലവും സംസ്ഥാന ഗവർമെന്റിനു അർഹതപ്പെട്ടതാണെന്ന് 2004 ൽ സർക്കാർ ഉത്തരവ് ഇറക്കി .എന്നാൽ അതിനെതിരെ കോടതിയിൽ കേസുണ്ടായി .കേസ് സർക്കാരിനെതിരെ വിധിച്ചു .പിന്നീട് 2011 ൽ വീണ്ടും നിയമം കൊണ്ട് വന്നു .ഈ നിയമത്തിൽ അതിന്റെ പുരാവസ്തു മൂല്യം കൂടി ഉൾപ്പെടുത്തി.

75 വർഷം കഴിഞ്ഞാൽ പുരാവസ്തുവായി കണക്കാക്കാം. ഇതിനിടക്ക് ചില ഒത്ത് തീർപ്പ് ശ്രമങ്ങൾ നടന്നു ,കൊട്ടാരവും അതിനു ചുറ്റുമുള്ള പത്തേക്കർ സ്ഥലവും സർക്കാരിന്റേതെന്ന് ആർ പി ഗ്രൂപ്പ് സമ്മതിക്കാം എന്നും പക്ഷെ വസ്തുവിൽ ഒരു ഭാഗം ഹോട്ടൽ വികസനത്തിനു പാട്ടത്തിനു നൽകണമെന്നും. എന്നാൽ സിപിഐയും സി.പി.എം സമ്മതിച്ചില്ല .ആത്യന്തികമായി ഉടമസ്ഥാവകാശം നഷ്ടപെടുമെന്ന് അവസ്ഥ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിൽ പക്ഷെ 2014 ആയതോടെ ആദ്യം സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും സർക്കാർ ഉണ്ടാക്കിയ നിയമം ഭരണഘടനാ ലംഘനം ആരോപിച്ച് വലിച്ച് കീറി കളഞ്ഞു .ഇതിനിടെ കോടതി വിധിയെ തുടർന്ന് വിഴിഞ്ഞം രജിസ്റ്ററാഫീസിൽ നിയമപരമായ കൈമാറ്റം നടത്തി.

നിർഭാഗ്യവശാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നത് ' കോവളം കൊട്ടാരം ഏറ്റെടുക്കലിൽ അസ്വഭാവികമായി ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടതെന്നും കാനം പറഞ്ഞു.അത് ആദ്യം പറഞ്ഞ സി.പി.എം വിരുദ്ധ തൽഉകാർക്ക് ക്ഷീണമായി ഇനി ഈ ബഹളങ്ങൾക്ക് ഇടയ്ക്ക് ചില കണക്ക് തീർക്കലും നടന്നിരുന്നു ,ലീലാ കൃഷ്ണൻ നായർ ഹോട്ടൽ നടത്തിയ കാലത്ത് അങ്ങോട്ടുള്ള വാട്ടർ കണക്ഷൻ കട്ട് ചെയ്തു .വർഷങ്ങളോളം വെള്ളയമ്പലത്ത് നിന്ന് ടാങ്കറിലായിരുന്നു ആ വലിയ ഹോട്ടലിലേക്കുള്ള വെള്ളം കൊണ്ട് പോയിരുന്നത് .കൃഷ്ണൻ നായർ ഒരു പിണറായി പക്ഷക്കാരൻ ആയിരുന്നു എന്ന ധാരണയിലാണു വി എസും വിജയകുമാറും ആ നിലപാട് എടുത്തിരുന്നത്, ഇന്ന് വിജയകുമാർ കൂടി ബന്ധമുള്ള ടൂറിസം വകുപ്പാണു കൊട്ടാരം കൈമാറാൻ ധൃതിപ്പെട്ടത് എന്നത് വേറെ കഥ.

(ലേഖകൻ ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)