- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കോവിഡ് വാക്‌സിൻ - ക്ലിനിക്കൽ ട്രയൽ ഡോസ് സ്വീകരിച്ചു ബഹ്റൈൻ കെഎംസിസി യുടെ സന്നദ്ധ പ്രവർത്തകനും
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റിയാസ് ഓമാനൂർ കോവിഡ് വാക്‌സിൻ ക്ലിനിക്കൽ ട്രിയൽസിന്‌ടെ ഭാഗമായി ഡോസ് സ്വീകരിച്ചു പരീക്ഷണത്തിൽ പങ്കാളിയായി . ചൈന ആസ്ഥാനമായുള്ള സിഎൻബിജി സിനോഫാം കണ്ടു പിടിച്ച നിഷ്‌ക്രിയ വാക്സിൻ (സാർസ്- ന്റ്‌റെ)ലപ്രാര്പ്തിയും പ്രതിരോധ മികവും പഠിക്കാൻ വേണ്ടിയാണ് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ബഹറിനിൽ തുടങ്ങിയത്. ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്ത വാക്‌സിൻടെ ട്രയൽ ഡോസ് ഏകദേശം ആറായിരത്തോളം വളണ്ടീഴ്‌സിന് നൽകും. തന്‌ടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരീക്ഷണത്തിൽ പങ്കാളിയായത് എന്നും തുടക്കത്തിൽ തന്നെ ഡോസ് എടുക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു എന്നും പരീക്ഷണം വിജയിക്കുകയും എത്രയും പെട്ടന്ന് കോവിഡ് എന്ന മഹാമാരിക്ക് വാക്‌സിൻ കണ്ടു പിടിക്കാൻ കഴിയട്ടേ എന്നും റിയാസ് ഓമാനൂർ പറഞ്ഞു. പരീക്ഷണത്തിന് തയ്യാറായി വന്ന ഞങ്ങൾക്ക് വൈദ്യപരിശോധനകൾക്കു പുറമെ വാക്‌സിൻ പരീക്ഷണത്തെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ആരോഗ്യാവസ്ഥ നിരന്തരം നിരീക്ഷിക്കുകയും അടുത്ത ഒരു വർഷ കാലഘട്ടത്തിൽ ഞങ്ങളുടെ ആരോഗ്യ വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും എന്നും അവർ പറഞ്ഞു. പരീക്ഷണത്തിന് സ്വമേധയാ വിധേയനായ റിയാസ് ഒമാനൂരിനെ കെഎംസിസി നേതാക്കൾ അഭിനന്ദിച്ചു