ജാലമുക്കിയ ഞെരിയാണിക്ക് ഏറെ മുകളിൽ ആയി ഇറങ്ങി നില്കുന്ന തുണി കാഴ്ചയിൽ അൽപം പഴക്കം തോന്നുന്ന നീളൻ ജുബ്ബ, തോളിൽ ഒരുപച്ച ഷാൾ, ഇട്ടു ഓട്ടോ റിക്ഷയിലും അസുഖബാധിതൻ ആകുന്നത് വരെ ബസ്സിലും എല്ലാം കണ്ടിരുന്ന കുലീന വ്യക്തിത്വം അത് വേറെ ആരുമല്ല, കേരളിയ മുസ്ലിം കളുടെ ഏറ്റവും വലിയ മത പണ്ഡിത സഭയുടെ ആദ്യക്ഷൻ, ഒട്ടനവതി പള്ളി- മഹല്ലുകളുടെ ഖാളി, വർത്തമാന കാലത്ത് ജീവിക്കുന്ന പണ്ഡിതരിൽ വിജ്ഞാനം കൊണ്ട് ഉന്നത സ്ഥാനിയൻ. വർത്തമാന കാലത്ത് നമ്മുടെ മനസ്സിൽ അത്ര പെട്ടന്ന് ഉൾകൊള്ളാൻ കഴിയാത്ത എളിമയുടെ പര്യായമായിരുന്നു ബഹു. ആനക്കര സി കോയകുട്ടി ഉസ്താദ്.

സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോർഡ്, ജാമിഅ നൂരിയ പരീക്ഷാബോർഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികളും, നിരവതി മത- ഭൗതിക-വിദ്യഭ്യാസ സ്ഥാപങ്ങളുടെ അമരത്തും ഇരുന്ന അദ്ദേഹം ഒരിക്കൽ പോലും ആളുകളോട് പരുഷമായി പെരുമാറിയതായി കാണാൻ സാധിക്കില്ല.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന ആനക്കര ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ നാട്.

ഒട്ടനവധിതവണ നിരവതിയായ കാര്യങ്ങൾക്ക് അദ്ദേഹത്തെ സമീപിപ്പിചിട്ടുണ്ട് അദ്ദേഹത്തിന്റെ ആ പഴയ വസതിയിൽ ചെറിയ റൂമിൽ നിരവതി ഗ്രന്ഥങ്ങൾക്കിടയിൽ ഒരു ചെറിയ കട്ടിൽ, അതിനടുത്തായി ഒരു പഴയ ചാരു കസേര അതിഥികളായി എത്തുന്നവർക്കായി കുറച്ചു ചെറിയ ഫൈബർ കസേരകൾ ഇത്രയും ആണ് കേരളത്തിലെ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തെ ഒരു വിരൽ അനക്കംകൊണ്ട് നിയന്ത്രിക്കാൻ കഴിവുള്ള സമസ്ത കേരള ജമിഅത്ത് ഉൽ ഉലമയുടെ അധ്യക്ഷന്റെ വീട്ടിലെ അദ്ദേഹത്തിന്റെ മുറിയിലെ സൗകര്യങ്ങൾ, അവിടെ ദിവസവും ഇസ്ലാമിക കർമ്മ ശാസ്ത്ര രംഗത്തെ പ്രഗത്ഭർ വിദഗ്ത ഉപദേശവും ആഴത്തിലുള്ള പഠനവും തേടിഎത്തുന്നു, പള്ളി - മഹല്ല് സംബന്ധിയായ പ്രശനങ്ങൾക്ക് പരിഹാരം തേടി നിരവതി ആളുകൾ എത്തുന്നു. രാഷ്ട്രീയ - സാമൂഹ്യ രംഗത്തെ പ്രമുഖർ സൗഹൃദ സന്ദർശനങ്ങൾ നടത്തുന്നു, സാധാരണക്കാരായ ആളുകൾ വിവിധങ്ങളായ വിഷയങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്നു, ഏവരോടും ഒരേപോലെ, എളിമയോടെ പെരുമാറുന്ന അറിവിന്റെ നിറകുടം.

അറിവും പാണ്ഡിത്യവും മാനുഷരെ വിനയാന്നിതരാക്കും എന്നത് ചൊല്ല് ആണങ്കിൽ അതൊരു യാദാർത്ഥ്യം ആണ് എന്ന് ജീവിതം കൊണ്ട് തെളിയിച്ച മഹാൻ ആണ് ആനക്കര സി കോയകുട്ടി ഉസ്താദ് അവറുകൾ.

ഞാൻ അദ്ദേഹത്തിന്റെ സൂക്ഷമത തൊട്ടറിഞ്ഞ ഒരു അനുഭവം കൂടി രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്, സുഹൃത്ത് പുതുതായി ആരംഭിച്ച ബേക്കറി ഷോപ്പ് ഉദ്ഘാടനം നിർവ്വഹികുന്നതിനായി അദ്ദേഹത്തെ ക്ഷണിച്ചു, വണ്ടി ഞങ്ങൾ അയക്കാം എന്ന് പറഞ്ഞപ്പോൾ ഓട്ടോ റിക്ഷ മതി എന്ന് ഓർമ്മപ്പെടുത്തി, അതനുസരിച്ച് ഉദ്ഘാടന ദിവസം ഞാൻ ഓട്ടോയുമായി പോയി അദ്ദേഹത്തെ കൂടെ കൊണ്ടുവന്നു, ഓട്ടോ ബേക്കറിക്ക് മുന്നിൽ നിറുത്തി അദ്ദേഹം ഷോപ്പ് ആസകലം ഒന്ന് നോക്കി, കടയിൽ 'ആപ്പി ഫിസ്' പ്രത്യേക ആകൃതിയിൽ ഉള്ള വിവിധ അളവിലുള്ളത് ഭംഗിയിൽ നിരത്തി വച്ചിരിക്കുന്നു, അദ്ദേഹം തനിക്ക് നേരിട്ട് പരിചയമുള്ള ഒരാളെ ഓട്ടോയുടെ അടുത്തേക് വിളിച്ചു 'ആപ്പി ഫിസ്' ബോട്ടിലുകൾ ലഹരി അല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് അദ്ദേഹം ഷോപ്പ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജീവിതത്തിന്റെ നാനാ തുറകളിലും സൂക്ഷമത പുലർത്തിയ പണ്ഡിത ശ്രേഷ്ഠനാണദ്ദേഹം.

കാലത്തിന്റെ വിളക്കുകളിൽ ഒന്ന് കൂടി അനശ്വര ലോകത്തേക്ക് മടങ്ങി.