പെരിന്തൽമണ്ണ: പഠനത്തോടെപ്പം കൃഷിയിലും മികവ് തെളിയിച്ച് ശാന്തപുരം അൽ ജാമിഅഅൽ ഇസ്ലാമിഅ വിദ്യാർത്ഥികൾ. നെല്ലും വാഴയും കപ്പയുമടക്കം ധാരാളം പച്ചക്കറികൾആറോളം ഏകറുകളിലായി കോളേജ് കാമ്പസിൽ വിദ്യാർത്ഥികൾ വിളയിച്ചിട്ടുണ്ട്.അദ്ധ്യാപകരുടെയും മാനേജ്‌മെന്റിന്റേയും പരിപൂർണ പിന്തുണ വിദ്യാർത്ഥികൾക്ക്‌ലഭിച്ചപ്പോഴാണ് പഠനത്തോടപ്പെം കൃഷിയിലും നൂറുമേനി വിളയിക്കാൻ വിദ്യാർത്ഥികൾക്ക്‌സാധ്യമായത്.

ഈ വർഷത്തെ കൊയ്ത്തുത്സവം കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസിദമണിയൻ ഉദ്ഘാടനം ചെയ്തു. അൽ ജാമിഅ അക്കാദമിക്ക് കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽമുഹമ്മദലി അധ്യക്ഷനായിരുന്നു. അൽ ജാമിഅ അസി. റെക്ടർ ഇല്യാസ് മൗലവി, പഞ്ചായത്ത്കൃഷി ഓഫീസർ ബിജിന, എ ടി ഷറഫുദ്ദീൻ, എം ടി. കുഞ്ഞലവി, എ ഫാറൂഖ്, വാർഡ് മെമ്പർമുനീറ ഉമ്മർ, ടി സി ഹസനുൽ ബന്ന, പി അബദു റഷീദ് തുടങ്ങിയവർ സംസാരിച്ചു