- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറച്ചിക്കടയിലെ കോഴി കാണുന്ന കാഴ്ചകളുമായി 'കോഴി' എത്തി; വേണു ശശിധരൻ ലേഖ ഒരുക്കുന്ന കോഴി ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു; ഇറച്ചിക്കടയിൽ ചെന്നുപെടുന്ന കോഴിയുടെ മനോവികാരങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം
തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കോഴിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നമ്മൾ ആരും ശ്ര്ദധിക്കാതെ പോകുന്ന ഇറച്ചിക്കടയിലെത്തുന്ന ഒരു കോഴിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഇറച്ചിക്കടയിൽ ചെന്ന് പെടുന്ന ഒരു കോഴിയുടെ കണ്ണിൽ കാണുന്ന കാഴ്ചകൾ, അതിന്റെ കൂട്ടുകാരുടെ മരണം, പേടി, ആകാംക്ഷ, പോരാട്ടം അതാണ് കോഴിയെന്ന ഹ്രസ്വ ചിത്രം. ഇറച്ചിക്കടയിൽ ചെന്നുപെടുന്ന കോഴിയുടെ മനോവികാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാജേഷ് ജയകുമാറാണ് എഡിറ്റർ. രാജേഷ് തന്നെയാണ് ചിത്രത്തിൽ ഇറച്ചിക്കടക്കാരനായും എത്തുന്നത്. വൈശാഖ് ചന്ദ്രശേഖരൻ, ജോസ്, ബിബിൻ വിൻസന്റ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായെത്തുന്നത്.
തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കോഴിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നമ്മൾ ആരും ശ്ര്ദധിക്കാതെ പോകുന്ന ഇറച്ചിക്കടയിലെത്തുന്ന ഒരു കോഴിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഇറച്ചിക്കടയിൽ ചെന്ന് പെടുന്ന ഒരു കോഴിയുടെ കണ്ണിൽ കാണുന്ന കാഴ്ചകൾ, അതിന്റെ കൂട്ടുകാരുടെ മരണം, പേടി, ആകാംക്ഷ, പോരാട്ടം അതാണ് കോഴിയെന്ന ഹ്രസ്വ ചിത്രം.
ഇറച്ചിക്കടയിൽ ചെന്നുപെടുന്ന കോഴിയുടെ മനോവികാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാജേഷ് ജയകുമാറാണ് എഡിറ്റർ. രാജേഷ് തന്നെയാണ് ചിത്രത്തിൽ ഇറച്ചിക്കടക്കാരനായും എത്തുന്നത്. വൈശാഖ് ചന്ദ്രശേഖരൻ, ജോസ്, ബിബിൻ വിൻസന്റ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായെത്തുന്നത്.
Next Story