- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്ക് ഫംഗസ്: രോഗം ഭേദമായ രണ്ടുപേർ ആശുപത്രി വിട്ടു; നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത് 18 പേർ: സ്വകാര്യ ആശുപത്രികളിൽ അഞ്ചു പേരും ചികിത്സയിൽ
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ രണ്ടുപേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. രോഗലക്ഷണങ്ങളോടെ ചികിത്സ മറ്റ് രണ്ടു പേർക്ക് രോഗമില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ രോഗികൾക്ക് ബ്ലാക്ക് ഫംഗസിന് എതിരായ മരുന്ന് നൽകും. മരണ നിരക്ക് കുറക്കുന്നതിന് വേണ്ടിയാണിത്. അതിന് ശേഷം നേസൽ എൻഡോസ്‌കോപ്പി പരിശോധന നടത്തും. അതിന്റെ ഫലം വന്ന ശേഷമാണ് പിന്നീട് മരുന്ന് നൽകുക. നേസൽ എൻഡോസ്‌കോപ്പിയിൽ ഒരാൾക്ക് സൈനസൈറ്റിസ് ആണെന്ന് തിരിച്ചറിഞ്ഞു. മറ്റേയാൾക്ക് രോഗം കണ്ടെത്താനായില്ല. വീണ്ടും ബയോപ്‌സി ചെയ്തപ്പോൾ ഇദ്ദേഹത്തിന് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇവരെ ബ്ലാക്ക് ഫംഗസ് ചികിത്സ വാർഡിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ബംഗളൂരുവിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ കോട്ടയം സ്വദേശിയും മരുന്നില്ലാത്തതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ഒരാളും പുതുതായി ചികിത്സ തേടിയിട്ടുണ്ടെന്ന് ഇ എൻ ടി വിഭാഗം പ്രഫ. ഡോ. കെ പി സുനിൽ കുമാർ പറഞ്ഞു.
രണ്ട് പേർക്ക് ശസ്ത്രക്രിയയും നടന്നു. മൂക്കിന് സമീപത്തെ പഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടന്നത്. 18 പേരാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിന് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രികളിൽ അഞ്ചുപേർ ഉൾപ്പെടെ
ജില്ലയിൽ 23 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, ബ്ലാക്ക് ഫംഗസ് ബാധിതരായ വൃക്കരോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആം ഫോടെറിസിൻ എന്ന മരുന്നിന്റെ 50 വയൽ നാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കും.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.