- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൈറൽ ബാധിച്ചു മുങ്ങിയ ബ്രോ'; കോഴിക്കോട് കലക്ടർ സ്വകാര്യ ഫേസ്‌ബുക്ക് അക്കൗണ്ട് താൽക്കാലികമായി നിർത്തി; ഔദ്യോഗിക പേജിൽ തുടരും
കോഴിക്കോട്: സ്വകാര്യ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ. 'വയറൽ ബാധിച്ച് മുങ്ങിയ ബ്രോ' എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിലെ പേര്. എന്നാൽ, ഒഫീഷ്യൽ അക്കൗണ്ടായ Collector Kozhikode സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പേരും കലക്ടർ മാറ്റിയിട്ടുണ്ട്. ഫ്രണ്ട്‌സ് റിക്വ
കോഴിക്കോട്: സ്വകാര്യ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ. 'വയറൽ ബാധിച്ച് മുങ്ങിയ ബ്രോ' എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിലെ പേര്.
എന്നാൽ, ഒഫീഷ്യൽ അക്കൗണ്ടായ Collector Kozhikode സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പേരും കലക്ടർ മാറ്റിയിട്ടുണ്ട്.
ഫ്രണ്ട്‌സ് റിക്വസ്റ്റ് താങ്ങാനാവുന്നില്ല. നമ്മുടെ കൂട്ടത്തിൽ തന്നെ ഉള്ള ബ്രോകൾക്ക് അസൂയ, കുശുമ്പ്, പുച്ഛം എന്നിവ കലശലായി വരാൻ മാത്രം ഇപ്പൊതന്നെ ആയി. ഇനീം വൈറൽ ബാധിച്ചാൽ അത് ഞമ്മക്ക് താങ്ങൂല്ല. 'ഓവറാക്കി ചളമാക്കരുത്' എന്ന ആപ്തവാക്യം നമുക്ക് ഈയവസരത്തിൽ ഓർക്കാം. എന്നു കുറിച്ചാണ് സ്വകാര്യ അക്കൗണ്ടിനോട് അദ്ദേഹം താൽക്കാലികമായി വിടവാങ്ങിയത്.
എന്നാൽ, ഇതും ആരും വൈറലാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്. മാദ്ധ്യമ സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കുമല്ലോ എന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നുവെങ്കിലും പ്രമുഖ മാദ്ധ്യമങ്ങളെല്ലാം ഇത് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
'വൈറൽ ബാധിച്ച ബ്രോ 'കുറച്ച്' ദിവസത്തേക്ക് ബ്രേക്ക് എടുക്കട്ടെ. ഒഫീഷ്യൽ അക്കൗണ്ട് Collector Kozhikode ആണ്. ഒഫീഷ്യൽ എഫ്ബി തുടർന്നും സജീവമായിരിക്കും എന്ന് അറിയിക്കട്ടെ' എന്നും പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്കിൽ കലക്ടർ ഷൈൻ ചെയ്യുകയാണെന്നും ഫോണെടുക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു ആരോപിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയ കടുത്ത വിമർശനമാണ് ഉയർത്തിയത്. കലക്ടർക്കു പിന്തുണയുമായും എതിർത്തും കമന്റുകൾ ഫേസ്‌ബുക്കിൽ വന്നുനിറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്വകാര്യ അക്കൗണ്ടു നിർത്താൻ കലക്ടർ തീരുമാനിച്ചത്.