കോഴിക്കോട്: കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ ഇതിനകം തന്നെ ജനകീയനായ വ്യക്തിയാണ്. ജനോപകാരപ്രദമായ വിവിധ കാര്യങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കോൺഗ്രസ് നേതാവ് കെ സി അബുവിന്റെ വിവാദ പ്രസ്താവനയിലൂടെയും വാർത്തകളിൽ നിറഞ്ഞു.

ഇപ്പോഴിതാ പുതിയ ഒരു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ. കോഴിക്കോടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി ഒരു എൻസൈക്ലോപീഡിയ ഒരുക്കാനുള്ള ശ്രമത്തിലാണ് പ്രശാന്ത്.

കോഴിക്കോടിനെക്കുറിച്ച് ജനങ്ങൾക്കറിയുന്ന കാര്യങ്ങളും പുതിയ കാര്യങ്ങളും പങ്കുവെക്കുന്നതിനുള്ള ഈ പദ്ധതിക്കു 'കോഴിപീഡിയ' എന്നാണു പേരിട്ടിരിക്കുന്നത്. ഓപ്പറേഷൻ സുലൈമാനിയും, സവാരിഗിരിയും ഉൾപ്പെടെയുള്ള പദ്ധതികളുടെ ബുദ്ധികേന്ദ്രമായ പ്രശാന്ത് പതിവുപോലെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിരങ്ങൾ ആർജ്ജിക്കുന്നതിനാണ് 'കോഴിപീഡിയ' ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ സംസാരിക്കാം എന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോടിനെ പറ്റി നമുക്കറിയുന്ന കാര്യങ്ങളും നമ്മൾ കണ്ടുപിടിക്കുന്ന കാര്യങ്ങളും എല്ലാവരുമായി പങ്കു വെക്കാൻ ഒരു വേദി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടി ആവുമ്പോൾ കാര്യങ്ങൾ കുറേക്കൂടി ഭംഗിയാവും. നാം ശേഖരിക്കുന്ന വിവരങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ അനവധി ആയിരിക്കും. വികസന പദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യ വിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതും. വിശദമായി അടുത്ത ദിവസം സംസാരിക്കാം. വെബ് സൈറ്റ് നോക്കാൻ മറക്കണ്ട.' എന്നും പോസ്റ്റിൽ കലക്ടർ പറയുന്നു.

വികസന പദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യവിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം എന്നുതുടങ്ങി ശേഖരിക്കുന്ന വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ കൈമാറാം. പലതരത്തിൽ വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് ഏറെ പ്രയോജനകരമാകുന്നതാണ് പദ്ധതി.

compassionatekozhikode.in സന്ദർശിച്ച സുഹൃത്തുക്കൾ കോഴിപീഡിയ എന്ന തുടങ്ങാനിരിക്കുന്ന ഒരു പ്രൊജക്റ്റിനെ പറ്റി വായിച്ചു കാണ...

Posted by Collector, Kozhikode on Tuesday, 13 October 2015