- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധം: മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസ്സുകൾ ഓൺലൈനാക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ് വ്യാപനം തടയുന്നതിനായി ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കണമെന്ന രക്ഷകർത്താക്കളുടെ ആവശ്യം അടിയന്തിരമായി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ സർവകലാശാല രജിസ്ട്രാറും മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും പരാതിയെക്കുറിച്ച് അടിയന്തിര പരിശോധന നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂനിയർ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മുതിർന്ന വിദ്യാർത്ഥികളും ഒരേ ഹോസ്റ്റലിലെ മുറികളാണ് പങ്കിടുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതിൽ ഹൗസ് സർജന്മാരെയും മുതിർന്ന വിദ്യാർത്ഥികളെയും ചികിത്സക്ക് നിയോഗിക്കാറുണ്ട്. ഇത് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു.
കമ്മീഷനിൽ പരാതി നൽകിയ രക്ഷകർത്താക്കളുടെ കുട്ടികൾ പഠിക്കുന്ന ബാച്ചിൽ രണ്ടു പേർക്ക് കോവിഡ് പോസിറ്റീവായി. 150 വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് ഒരു ഹാളിലാണ്. പ്രാഥമിക സമ്പർക്കത്തിലുള്ളവർക്ക് പോലും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കുക മാത്രമാണ് പോംവഴിയെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും സെക്കന്റ് ഡോസ് വാക്സിൻ നൽകിയിട്ടില്ല. ചിലർക്ക് ആദ്യത്തെ ഡോസ് പോലും നൽകിയിട്ടില്ല. ആശുപത്രി ബ്ലോക്കിനുള്ളിലാണ് ലക്ചർ ഹാൾ, പൊതു ശുചിമുറികളാണ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.