- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗികൾ പോലും പുറത്തിറങ്ങി നടക്കുന്നു; കടകളിൽ പിൻവശത്ത് കൂടി ആളുകളെ കയറ്റുന്നു; കോഴിക്കോട് പ്രോട്ടോക്കോൾ ലംഘകരെ പിടികൂടി പൊലീസ്; നാദാപുരത്തും കല്ലാച്ചിയിലും ആയഞ്ചേരിയിലും തുറന്ന കടകൾക്കെതിരെ കേസ്
കോഴിക്കോട് : ശക്തമായ നിർദ്ദേശമുണ്ടായിട്ടും കോവിഡ് മാനദണ്ഡം ലംഘിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. കോവിഡ് രോഗികൾ പോലും പുറത്തിറങ്ങി നടക്കുന്നത് പലയിടങ്ങളിലും പ്രയാസമുണ്ടാക്കുന്നുണ്ട്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് കട തുറന്നതിന് നാദാപുരം, കല്ലാച്ചി, ആയഞ്ചേരി എന്നിവിടങ്ങളിൽ പൊലീസ് കേസെടുത്തു.
നാദാപുരത്ത് ഈറ എന്ന തുണിക്കടയിൽ പിൻ ഭാഗത്ത് കൂടെ ആവശ്യക്കാരെ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുൻ ഭാഗത്തെ ഷട്ടർ താഴ്‌ത്തിയായിരുന്നു കച്ചവടം. അൽഫാസ്, മുഹമ്മദ്അസ്ലം, സുഹൈൽ, ഹക്കീം, ഷഫാദ്, സക്കീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കല്ലാച്ചിയിൽ ഹാപ്പി വെഡ്ഡിങ്ങ് എന്ന സ്ഥാപനത്തിലും കോവിഡ് മാനദണ്ഡം ലംഘിച്ച് വ്യാപാരം നടത്തിയതിന്റെ പേരിൽ കേസെടുത്തു. കടക്കുള്ളിൽ സ്ത്രീകളുൾപ്പെടെ ഏറെ പേരെ കണ്ടെത്തി. ഇവരെ മുറിയിലാക്കി വാതിലടച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 32,000 രൂപ പിഴ ചുമത്തി. കടയിലുണ്ടായിരുന്ന മുഹമ്മദ് റയീസ്, മുബാരിസ്, നജീബ്, ഹാരിസ്, ആദം, ഷബീൻ, നിസാം, അസറുദ്ദീൻ, സഫാദ്, അൽതാഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ആയഞ്ചേരിയിൽ രുബിയാൻ ഹൈപ്പർ മാർക്കറ്റിൽ അകലം പാലിക്കാതെ ഉപഭോക്താക്കളെ കാണപ്പെട്ടതിനാൽ പൊലീസ് നോട്ടീസ് നൽകി. ഹൈപ്പർ മാർക്കറ്റ് അടപ്പിച്ചു. ഉടമ മധുകുന്നുമ്മൽ അബ്ദുൽഗഫൂറിനെതിരെ കേസെടുത്തു. വീട്ടിൽ കഴിയുകയായിരുന്ന കോവിഡ് രോഗി പുറത്തിറങ്ങിയതിന് പൊലീസ് കേസെടുത്തു. വിഷ്ണുമംഗലം സ്വദേശിയായ മുപ്പതുകാരനാണ് ആർ ആർ ടി വളണ്ടിയർമാരുടെ നിർദ്ദേശം ലംഘിച്ച് കല്ലാച്ചി ടൗണിലെത്തിയത്. ഇയാളെ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. പല കടകളിലും അകലം പാലിക്കാതെ വ്യാപാരം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിടുണ്ട്. കച്ചവടക്കാർക്ക് താക്കീത് നൽകുന്നതായും പൊലീസ് പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.