- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ജില്ലാ സെക്രട്ടറിയെ ബോംബെറിഞ്ഞ് വധിക്കാനുള്ള ശ്രമത്തിൽ പ്രതികൾ പിടിയിലായെങ്കിലും വിവാദം പുകയുന്നു; അറസ്റ്റിലേക്കുള്ള വഴികൾ പറഞ്ഞ് സിപിഎമ്മും ദേശാഭിമാനിയും: ക്രൈംബ്രാഞ്ചും സിപിഎമ്മും തമ്മിലുള്ള ഗൂഢാലോചനയെന്ന് ബിജെപി; സംഭവദിവസം ബോംബെറിഞ്ഞവരെ വ്യക്തമായില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി മോഹനൻ ഇപ്പോൾ പ്രതികളെ എങ്ങിനെ തിരിച്ചറിഞ്ഞുവെന്ന് ചോദ്യം; കോഴിക്കോട്ടെ പഴയ ഒരു ബോംബ് കഥയിൽ വിവാദം തീരുന്നില്ല
കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിയുകയും ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് ആർ എസ് എസ്- ബിജെപി പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വിവാദങ്ങൾ ഇപ്പോഴും പുകയുകയാണ്. സംഭവം നടന്നിട്ട് ഒരു വർഷത്തിലധികമായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ സി പി എം അണികളിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഭരണം കയ്യിലുണ്ടായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ നേതൃത്വത്തിനെതിരെ പോലും ചോദ്യങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആർ എസ് എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് വെള്ളയിൽ കളരിയിൽ എൻ പി രൂപേഷ് (37), ബിജെപി-സംഘപരിവാർ പ്രവർത്തകനായ നാദാപുരം ചേലക്കാട് കോറോത്ത് ഷിജിൻ (24) എന്നിവരെ അറസ്റ്റു ചെയ്തത് സി പി എമ്മിന് ആശ്വാസമാണ്. എന്നിരുന്നാലും ചില ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. നാദാപുരം പുറമേരി കൂരാരത്ത് നജീഷ് 934) നെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ വിദേശത്താണ്. രൂപേഷിന്റെ സുഹൃ
കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിയുകയും ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് ആർ എസ് എസ്- ബിജെപി പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വിവാദങ്ങൾ ഇപ്പോഴും പുകയുകയാണ്. സംഭവം നടന്നിട്ട് ഒരു വർഷത്തിലധികമായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ സി പി എം അണികളിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഭരണം കയ്യിലുണ്ടായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ നേതൃത്വത്തിനെതിരെ പോലും ചോദ്യങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആർ എസ് എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് വെള്ളയിൽ കളരിയിൽ എൻ പി രൂപേഷ് (37), ബിജെപി-സംഘപരിവാർ പ്രവർത്തകനായ നാദാപുരം ചേലക്കാട് കോറോത്ത് ഷിജിൻ (24) എന്നിവരെ അറസ്റ്റു ചെയ്തത് സി പി എമ്മിന് ആശ്വാസമാണ്. എന്നിരുന്നാലും ചില ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
നാദാപുരം പുറമേരി കൂരാരത്ത് നജീഷ് 934) നെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ വിദേശത്താണ്. രൂപേഷിന്റെ സുഹൃത്തായ മറ്റൊരാളും അക്രമത്തിൽ പങ്കാളിയാണെന്ന് പൊലീസ് കരുതുന്നുണ്ട്. രൂപേഷ് നേരത്തെ വടകര ജില്ലാ സഹകാര്യവാഹകായി പ്രവർത്തിച്ചിട്ടുണ്ട്. അന്നത്തെ പരിചയത്തിന്മേൽ രൂപേഷിനെ വിളിച്ച് ഷിജിൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. നജീഷുമൊത്ത് ബൈക്കിൽ രൂപേഷിന്റെ വീട്ടിലെത്തി. മറ്റൊരു പ്രവർത്തകനൊപ്പം രൂപേഷും സംഘത്തോടൊപ്പം ചേർന്ന് സി എച്ച് കണാരൻ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിന് പുറമെ മൊബൈൽ ഫോൺ, സി സി ടി വി എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ചില ചോദ്യങ്ങൾ അപ്പോഴും ബാക്കിയാവുകയാണ്.
കഴിഞ്ഞ വർഷം ജൂൺ 9 നായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ ഒരു മണിയോടെ വയനാട് റോഡിൽ ക്രിസ്ത്യൻ കോളെജിന് സമീപമുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരക മന്ദിരത്തിലെത്തിയ ജില്ലാ സെക്രട്ടറിക്ക് നേരെ അക്രമി സംഘം ബോംബെറിയുകയായിരുന്നു. രണ്ട് ബോംബുകളാണ് എറിഞ്ഞത്. സ്റ്റീൽ ബോംബുകളിലൊന്ന് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫീസ് മുറ്റത്ത് നിന്നും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിൽ ഓഫീസ് മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറിന്റെ ചില്ലുകൾ പൊട്ടിച്ചിതറി. പാർട്ടി ഓഫീസിനും കേടുപാടുകൾ സംഭവിച്ചിരുന്നു.
ഓഫീസ് വരാന്തയിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകനും പരിക്കേറ്റു. ഓഫീസിലുണ്ടായിരുന്ന പ്രവർത്തകർ ശബ്ദം കേട്ട് എത്തുമ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്. ഇപ്പോൾ അദ്ദേഹം പ്രതികളെ തിരിച്ചറിഞ്ഞു എന്ന് വരുമ്പോൾ അദ്ദേഹത്തിനെന്താ ദിവ്യദൃഷ്ടിയുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഫോൺ കോളുകൾ പരിശോധിച്ചിരുന്നു. അപ്പോഴൊന്നും അക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നില്ല. ഉഗ്രസ്‌ഫോടനത്തോടെ ബോംബ് പൊട്ടിയിട്ടും സമീപവാസികൾ ആരും ശബ്ദം കേട്ടില്ല. ഇത്ര വലിയ ഒരു ബോംബ് സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും പാർട്ടി ഓഫീസ് പരിസരത്തുുമുണ്ടായിരുന്നില്ല.
അക്രമികൾ തന്നെ പിന്തുടർന്ന് വരികയായിരുന്നുവെന്നാണ് സംശയിക്കുന്നത് എന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. പക്ഷെ യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് പാർട്ടി ഓഫീസ് വരെയുള്ള സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല. നഗരത്തിലെ 22 സി സി ടി വി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. എന്നാൽ ജില്ലാ സെക്രട്ടറിയുടെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടരുന്നത് കണ്ടെത്താൻ കഴിഞ്ഞില്ല.പാർട്ടി ഓഫീസ് പരിസരത്ത് അക്രമികൾ രാത്രി ഒരു മണിക്ക് ഒളിച്ച് നിൽക്കാനുള്ള സാധ്യതയും പൊലീസ് അന്ന് തന്നെ തള്ളിക്കളഞ്ഞിരുന്നു.
പാർട്ടി ഓഫീസ് അക്രമം പാർട്ടി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന സംശയം അന്ന് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജെ ജയനാഥ് ഉന്നയിക്കുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാളെ പോലും കസ്റ്റഡിയിലെടുക്കാനാവാത്ത സാഹചര്യത്തിൽ ഇതേക്കുറിച്ചുള്ള വിശദീകരണമായാണ് ഡി ജി പിക്ക് കമ്മീഷണർ ഇത്തരത്തിൽ മറുപടി നൽകിയത്. പാർട്ടി നൽകിയ ലിസ്റ്റിലെ ചിലരെ പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന നിർദ്ദേശവും കമ്മീഷണർക്ക് ലഭിച്ചിരുന്നതായാണ് വിവരം. പിന്നീട് കമ്മീഷണറെ സ്ഥലം മാറ്റുകയും ചെയ്തു. ലോക്കൽ പൊലീസിന്റെ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചത്. എന്നാൽ കേസിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. പ്രതികളെ പിടികൂടിയെങ്കിലും എന്തിനും ഏതിനും പത്രസമ്മേളനം വിളിക്കുന്ന ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ യാതൊരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല.
എന്നാൽ സംഭവത്തിൽ ആർ എസ് എസുകാരെ ക്രൈംബ്രാഞ്ച് വലയിലാക്കിയത് വിദഗ്ധമായ അന്വേഷണത്തിലൂടെയാണെന്ന് സി പി എമ്മും ദേശാഭിമാനിയും വ്യക്തമാക്കുന്നു. അക്രമം നടത്തിശീലമുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കിയ പൊലീസിന് മുന്നിൽ ഷിജിന്റെയും നജീഷിന്റെയും പേര് നേരത്തെ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തര മാസം മുമ്പ് ജനുവരി മൂന്നിന് കുറ്റ്യാടിയിൽ നിന്ന് ഷിജിനെ പിടികൂടി ചോദ്യം ചെയ്തു. അന്ന് ആസൂത്രിതമായ നുണ പറഞ്ഞ് പൊലീസിനെ കുഴപ്പിച്ച് രക്ഷപ്പെട്ടു. 2017 ജൂൺ എട്ടിന് രാത്രി കോഴിക്കോട്ട് പോയിട്ടുണ്ടെന്നും വടകരയിൽ നിന്നും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആർ എസ് എസ് പ്രവർത്തകൻ ബിജുവിന് നൽകാൻ നേതൃത്വം നിർദ്ദേശിച്ച പതിനായിരം രൂപ രൂപേഷ് എന്നയാൾ നൽകിയെന്നും അത് തിരിച്ചുകൊടുക്കാനാണ് പോയതെന്നുമായിരുന്നു ഇയാൾ നൽകിയ മറുപടി.
കൂടെ സുഹൃത്തായ രാജേഷും ഉണ്ടായിരുന്നു. രാജേഷും രൂപേഷും ഇക്കാര്യം അംഗീകരിച്ചതോടെ അന്വേഷണം വഴിമുട്ടി. ഇതോടെയാണ് ഷിജിനെ അന്ന് വിട്ടയച്ചത്. പിന്നീടും ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിച്ചു. രാജേഷിന്റെ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇയാൾ കോഴിക്കോട് പോയിട്ടില്ലെന്ന് വ്യക്തമായി. രൂപേഷിനെ ചോദ്യം ചെയ്തപ്പോൾ ബിജുവിന് പണം നൽകിയത് മെഡിക്കൽ കോളെജിലെ സേവാഭാരതി പ്രവർത്തകൻ അരുൺദേവ് വഴിയാണെന്ന് പറഞ്ഞു. അരുൺദേവ് ഇത് സമ്മതിച്ചെങ്കിലും ടവർ വഴി പരിശോധിച്ചപ്പോൾ ഇദ്ദേഹം അന്ന് നാഗ്പൂരിലാണെന്ന് വ്യക്തമായി. ചികിത്സയിൽ കഴിയുന്ന തന്നെ ആരും സഹായിച്ചില്ലെന്ന് ബിജു മൊഴി നൽകിയതോടെ നുണകൾ പൊളിയുകയായിരുന്നുവെന്ന് ദേശാഭിമാനി വ്യക്തമാക്കുന്നു.
ആര് പറയുന്നതാണ് ശരി. ചോദ്യങ്ങൾ ബാക്കിയാവുകയാണ്. കുപ്രസിദ്ധപയ്യൻ സിനിമയിലെ യഥാർത്ഥ കഥാപാത്രമായ ജയേഷിനെ സുന്ദരിയമ്മ കൊലക്കേസിൽ കുടുക്കിയത് പോലെയാണോ ക്രൈംബ്രാഞ്ച് സംഘം ആർ എസ് എസ് പ്രവർത്തകരെ കുടുക്കിയത്. അതോടെ സി പി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയോ....യഥാർത്ഥ പ്രതികൾക്ക് പകരം മറ്റ് ആളുകളെ വിട്ടുനൽകുകയായിരുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നത്. അതല്ല ശാസ്ത്രീയ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികൾ പിടിയിലായതാണോ.... പല ചോദ്യങ്ങൾക്കും ഉത്തരം ഇനിയും ലഭിക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ അത് വ്യക്തമാകുമെന്ന് വിശ്വസിക്കാം.