- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പുനഃസംഘടിപ്പിക്കുന്നു
കോഴിക്കോട് ജില്ലക്കാരായ ബഹ്റൈൻ പ്രവാസികളെ ഉൾപ്പെടുത്തി ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി 2009- ൽ രൂപീകരിച്ച കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കുന്നു.
2009-ൽ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ അന്നത്തെ ഇന്ത്യൻ അംബാസിഡർ ആയിരുന്ന ഡോക്ടർ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്ത കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ 4000-ൽ പരം അംഗങ്ങളുമായി നിരവധി ശ്രദ്ധേയമായ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ബഹറിനിൽ സംഘടിപ്പിച്ചുണ്ട്.
കോഴിക്കോട് ജില്ലക്കാരായ ബഹ്റൈൻ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിപുനഃരാരംഭിക്കുന്ന ഈ സംഘടനയുടെ പ്രധാനലക്ഷ്യം 'ഈ സംഘടനയിൽ അംഗങ്ങൾ ആവുന്നവരുടെ പങ്കാളിത്തത്തോട് കൂടി വീടില്ലാത്തവർക്ക് നാട്ടിൽ സ്വന്തമായി ഒരു വീടും വരുമാന മാർഗത്തിനായി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നുള്ളതാണ്.'
കേരളത്തിൽ സർക്കാർ തലത്തിലും രജിസ്റ്റർ ചെയ്യുന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ബഹ്റൈനിലെ സംഘടനയിലെ അംഗങ്ങളും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് ആയിരിക്കും നിയന്ത്രിക്കുക.
ഈ സംഘടനയുമായി യോജിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾ താഴെ പറയുന്ന വ്യക്തികളുമായി ബന്ധപെടേണ്ടതാണ് :-
ജ്യോതിഷ് പണിക്കർ. (39091901)
ജോണി താമരശ്ശേരി.
(39524045)
അബ്ദുൽ സലീം.
(39831022)