- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും കടകൾ തുറക്കണമെന്ന് വ്യാപാരികൾ; കോവിഡ് നിയന്ത്രണങ്ങളെ ചൊല്ലി തർക്കം; കോഴിക്കോട് നഗരത്തിൽ വ്യാപരികളും പൊലീസും തമ്മിൽ സംഘർഷം

X
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വ്യാപരികളും പൊലീസും തമ്മിൽ സംഘർഷം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച തർക്കമാണ് പ്രശ്‌നത്തിന് കാരണം.
കോഴിക്കോട് നഗരത്തിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പട്ട് വ്യാപാരികൾ മിഠായി തെരുവിൽ പ്രതിഷേധവുമായി എത്തി. ഇതാണ് പ്രശ്‌നമായത്. നഗരം കോവിഡ് ബി കാറ്റഗറിയിൽ ആയിരുന്നതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നു. പുതുതായി വന്ന കണക്ക് പ്രകാരം ജില്ല സി കാറ്റഗറിയിലേക്ക് മാറിയതോടെ ഇനി ഒരു ദിവസം മാത്രമാണ് കടകൾ തുറന്ന് പ്രവർത്തിക്കാനാകുക. ഇതാണ് പ്രതിഷേധത്തിന് കാരണം.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യാപാരികൾ തയ്യാറായില്ല. തുടർന്നാണ് പൊലീസും വ്യാപാരികളും തമ്മിൽ സംഘർഷം ഉണ്ടായത്. പത്ത് വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story

