കോഴിക്കോട്: സ്‌കൂളിലെ വിദ്യാർത്ഥികൾ പരസ്പരം കാണുമ്പോൾ ഹരി ഓം ചൊല്ലണം, അദ്ധ്യാപകരെ ഹൈന്ദവ രീതിയിൽ ബഹുമാനിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയതിലൂടെ വിവാദമായ സ്ഥാപനമാണ് ചിന്മയ വിദ്യാലയം. ഇപ്പോഴിതാ കോഴിക്കോട് തൊണ്ടയാട് ചിന്മയാ വിദ്യാലയത്തിൽ നടന്ന ക്‌ളാസും വിവാദമായിരക്കയാണ്. ലൗ ജിഹാദ് വിവാദത്തെ ഊതിവീർപ്പിച്ച് കുട്ടികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ലൗ ജിഹാദിനെതിരെ കുട്ടികളെ ബോധവത്ക്കരിക്കാനായി ഹൈന്ദവരായ കുട്ടികൾക്ക് മാത്രമായി ക്‌ളാസ് സംഘടിപ്പിച്ചാണ് ഈ വിദ്യാലയം വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. അധികൃതരുടെ നടപടിയിൽ സ്ഥാപനത്തിലെ ഒരു വിഭാഗം അദ്ധ്യാപകർക്ക് തന്നെ കടുത്ത അമർഷമുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം. 10.30 മുതൽ പ്‌ളസ് വൺ വിദ്യാർത്ഥികൾക്കായി ക്‌ളാസ് സംഘടിപ്പിക്കുകായിരുന്നു. പ്‌ളസ് വണ്ണിന് ഈ വർഷം ചേർന്ന ഹിന്ദു വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു ഇത്. മുസ്ലിം-ക്രിസ്ത്യൻ വിദ്യാർത്ഥികളോട് നിങ്ങൾ പങ്കെടുക്കേണ്ടതില്ലന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ക്‌ളാസ് നടക്കുന്ന ഹാളിലേക്ക് പ്രവേശനം. അദ്ധ്യാപകരോടും മറ്റ് ജീവനക്കാരോടും ക്‌ളാസ് നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വരേണ്ടെന്നും നിർദ്ദേശം നൽകി. ചിന്മയ യൂത്ത് വിങ് പ്രവർത്തകരത്തെിയാണ് ക്‌ളാസ് നടത്തിയത്. കടുത്ത വർഗീയത പ്രചരിപ്പിക്കുന്ന ചിന്മയ മിഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ക്‌ളാസ്. നോട്ടുപുസ്തകവും പേനയും മാത്രമെ കൈവശം ഉണ്ടാകാവൂ എന്ന് വിദ്യാർത്ഥികളോട് ആദ്യമെ പറഞ്ഞിരുന്നു. മൊബൈലോ മറ്റന്തെങ്കെിലുമോ കുട്ടികൾ കൈവശം വെച്ചിട്ടുണ്ടോ എന്നറിയാനായി ദേഹപരിശോധന ഉൾപ്പെടെ നടത്തിയാണ് അകത്തേക്ക് കയറ്റിവിട്ടത്.

രാജ്യത്ത് ലൗ ജിഹാദിന്റെ പേരിൽ ഹിന്ദു പെൺകുട്ടികൾ ചതിക്കപ്പെടുകയാണെന്നും മറ്റൊരു മതത്തിൽ പെട്ടവർ ഹിന്ദു മതത്തെ തകർക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നുമെല്ലാം ക്‌ളാസിൽ കുട്ടികളെ പഠിപ്പിച്ചു. ഒരേ ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ വരെ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തുപാകാൻ ഉതകുന്ന ക്‌ളാസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ സ്ഥാപനത്തിൽ നടപ്പിലാക്കിയ പല നടപടികളോടും അദ്ധ്യാപകർക്ക് അമർഷമുണ്ടായിരുന്നു. എന്നാൽ നടപടി ഭയന്ന് ഇവരെല്ലാം മിണ്ടാതിരിക്കുകയാണ്.

വിവരമന്വേഷിക്കാനത്തെിയ കെ എസ് യു ജില്ലാ നേതാവിനെ സ്‌കൂൾ അധികൃതരും സംഘപരിവാർ പ്രവർത്തകരും ചേർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുസ്ലിം മത വിഭാത്തിൽ പെട്ട ആളായിരുന്നു കെ എസ് യു നേതാവ്. ഇത് വച്ചായിരുന്നു ഭീഷണി. വിവരമറിഞ്ഞ് എത്തിയതാണെന്ന് പറഞ്ഞ നേതാവിനോട് മുസ്ലീമായ താൻ ഹിന്ദുക്കളുടെ സ്ഥാപനം തകർക്കാനുള്ള ലക്ഷ്യവുമായി വന്നതല്ലേ എന്ന് ചോദിച്ചായിരുന്നു കൈയേറ്റശ്രമം. 'സ്ഥാപനം അടിച്ചു തകർക്കാനാണ് താൻ വന്നത്. ഇവിടെ ഭഗവദ് ഗീതയാണ് പഠിപ്പിക്കുന്നത്. തന്റെ മതത്തിൽപെട്ടവർ നടത്തുന്ന സ്‌കൂളുകളിൽ ഖുർ ആൻ പഠിപ്പിക്കാറില്ലേ. താനെന്താ അവിടെയൊന്നും പോയി പ്രശ്‌നമുണ്ടാക്കാത്തത്.'- ഇങ്ങനെയായിരുന്നു വിദ്യാർത്ഥിനേതാവിന് നേരെയുണ്ടായ ചോദ്യങ്ങൾ.

താൻ ഭഗവത് ഗീതയ്ക്ക് എതിരല്ലന്നെും വർഗീയത പ്രചരിപ്പിക്കുന്ന ക്‌ളാസ് നടക്കുന്നു എന്നറിഞ്ഞ് വിവരം അറിയാൻ എത്തിയതാണെന്നും നേതാവ് പറഞ്ഞപ്പോൾ സ്‌കൂളിലുണ്ടായിരുന്ന സംഘപരിവാർ പ്രവർത്തകർ ഇദ്ദേഹത്തെ കൈയേറ്റം ചെയ്യൻ ശ്രമിക്കുകയായിരുന്നു. സംഘപരിവാർ പ്രവർത്തകർ കൂട്ടമായി എത്തിയതോടെ പ്രശ്‌നം രൂക്ഷമായി. ഒടുവിൽ പൊലീസ് സ്ഥലത്തത്തെി. പൊലീസിനോടും ഇതേ കാര്യങ്ങളാണ് സ്‌കൂൾ മാനേജ്‌മെന്റും സംഘപരിവാർ പ്രവർത്തകരും വ്യക്തമാക്കിയത്. താനൊറ്റയ്ക്ക് ഇവിടെ വന്ന് ഈ സ്ഥാപനം എങ്ങിനെ തകർക്കും സാറെ. വിവരമറിയാൻ മാത്രം എത്തിയതാണ് എന്നൊക്കെ പറഞ്ഞ് നേതാവ് ഒടുവിൽ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രശ്‌നം രൂക്ഷമായപ്പോൾ തൽക്കാലം ക്‌ളാസ് നിർത്തി.

ഇതേ സമയം ചിന്മയാ യൂത്ത് വിംഗിന്റെ ലീഡർഷിപ്പ് ട്രെയിനിങ് ക്‌ളാസ് ആണ് സ്‌കൂളിൽ നടത്തിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതിന്റെ ഭാഗമായി ഭഗവത് ഗീതയും പഠിപ്പിക്കുന്നതിനാൽ മറ്റു മതസ്ഥരെ നിർബന്ധിച്ച് ക്‌ളാസിൽ ഇരുത്താൻ കഴിയില്ലെന്നെും മാനേജ്‌മെന്റ് പറയുന്നു. താത്പര്യമുള്ള ആർക്കും പങ്കടെുക്കാമെന്നാണ് നിർദ്ദേശം നൽകിയതെന്നുമാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നു. അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചതിലൂടെയും അദ്ധ്യാപകരെ കാരണമില്ലാതെ പിരിച്ചു വിട്ടും സ്ഥാപനം വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരസ്യമായി പ്രതികരിക്കാൻ അദ്ധ്യാപകർ തയ്യാറാവുന്നില്ല.